Tuesday, 7 June 2022

വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻ ഗണന നൽകിയ ബഡ്ജറ്റുമായി എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ

വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻ ഗണന നൽകിയ ബഡ്ജറ്റുമായി എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ 
ചാത്തന്നൂർ : വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻ ഗണന നൽകിയ ബഡ്ജറ്റുമായി 
എൻ എസ് എസ് ചാത്തന്നൂർ താലൂക്ക്
കരയോഗ യൂണിയന്റെ പതിനാറാമത് വാർഷിക പൊതുയോഗം.
3351774/- രൂപ വരവും 3251774/- ചിലവും 1382/- രൂപ നീക്കിയിരിപ്പും 11028685 രൂപ വിവിധ മേഖലകളിലൂടെ ഉള്ള അംഗങ്ങളുടെ സമഗ്ര വികസനത്തിനായി ചിലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള അവതരിപ്പിച്ചു. യൂണിയൻ നേരിട്ട് നടത്തുന്ന എൻ എസ് എസ് ആർട്സ്  കോളേജിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്കായി കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് കൂടി വിദ്യാഭ്യാസം ചെയ്യത്തക്ക രീതിയിൽ എൻ എസ് എസ് 
ആർട്സ് കോളേജിന്റെ പ്രവർത്തനം ആക്കുമെന്നും അറിയിച്ചു.കൂടുതൽ ചെറുകിട സംരംഭങ്ങൾ  ആരംഭിക്കുന്നതിന് ധനലക്ഷ്മി ബാങ്ക് വഴി ഏതൊരു വ്യവസായത്തിനും ലളിതമായ വ്യവസ്ഥയിൽ കുറഞ്ഞ പലിശനിരക്കിൽ വായപ ലഭ്യമാക്കി ഒരു കരയോഗത്തിൽ ഈ സാമ്പത്തിക വർഷം ഒരു സംരംഭം എങ്കിലും ആരംഭിക്കണമെന്നുള്ള നായർ സർവീസ് സൊസൈറ്റിയുടെ തീരുമാനം കരയോഗങ്ങൾ വഴി നടപ്പിലാക്കും.
 മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വഴിയുള്ള പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുമെന്നും കരയോഗത്തിൽ എല്ലാ വിഭാഗങ്ങളുടെയും തെരഞ്ഞെടുപ്പ്, ആഡിറ്റ് സമയബന്ധിതമായി പൂർത്തീകരിച്ച് സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കും. അംഗങ്ങളുടെ ഉന്നമനത്തിനായി  എൻ എസ് എസി
ന്റെ മാനവവിഭവ ശേഷി വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ സെമിനാറുകൾ, അവബോധന ക്ലാസ്സുകൾ, വിവാഹപൂർവ്വ അവബോധന പരിപാടികൾ,കരിയർ ഗൈഡൻസ്, പരീക്ഷാഭീതി അകറ്റാനുള്ള ക്ലാസുകൾ, കൗൺസിലിംഗ്. മാതാപിതാക്കളെ സ്നേഹിക്കുന്നതിനുള്ള ജനറൽ കൗൺസിലിങ്, എന്നിവ സംഘടിപ്പിക്കും, പ്രവർത്തക യോഗങ്ങൾ സമ്മേളനങ്ങളും ചേരുന്നതിനും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
 യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള അവതരിച്ച പ്രവർത്തന റിപ്പോർട്ടും കണക്കും ബഡ്ജറ്റും യോഗം അംഗീകരിച്ചു.
ആചാര്യ സ്മൃതിമണ്ഡപത്തിലും, ചട്ടമ്പിസ്വാമി സ്മൃതിമണ്ഡപത്തിലും
ഭദ്രദീപ പ്രകാശനം നടത്തി 
 പുഷ്പാർച്ചനയോടെ സമാരംഭിച്ച യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു.
 താലൂക്കിലെ 80 കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
യോഗത്തിന് യൂണിയൻ പ്രസിഡന്റ് പരവൂർ മോഹൻദാസ് സ്വാഗതവും, എൻ എസ് എസ് 
ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്‌ കൃതജ്ഞതയും പറഞ്ഞു. യൂണിയൻ ഭരണസമിതി അംഗങ്ങളായ 15 മേഖലാ കമ്മിറ്റി അംഗങ്ങളും,  പ്രതിനിധി സഭാ  അംഗങ്ങളും, യോഗത്തിന് നേതൃത്വം നൽകി.

 @ കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ വിവിധ പദ്ധതികൾ ആവീഷ്കരിക്കും - ചാത്തന്നൂർ മുരളി 

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ കുടുംബാങ്ങളെ സഹായിക്കാൻ വിവിധ പദ്ധതികൾ ആവീഷ്കരിക്കുമെന്ന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി പറഞ്ഞു.
2021- 22 സാമ്പത്തിക വർഷം 
വനിതാ സംരംഭകർക്കായുള്ള തൂശനിലമിനി കഫേ, സംരംഭകത്വ വായ്പകൾ, സംഘങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൽ നിന്ന്  ഗ്രേഡിങ്ങിലൂടെ നൽകുന്ന ലക്ഷക്കണക്കിന് രൂപയുടെ ലിങ്കേജ് വായ്പ, വളരെ മെച്ചപ്പെട്ട നിലവാരത്തിൽ നടത്തുന്ന യൂണിയൻ വക എൻ എസ് എസ് ആർട്സ് കോളേജ് കൂടാതെ കെടുകാര്യസ്ഥതയില്ലാതെ സുതാര്യവും സത്യസന്ധവുമായി കാര്യക്ഷമതയോടെ നടത്തുന്ന സംഘടനാ പ്രവർത്തനങ്ങൾ താലൂക്കിൽ കരയോഗങ്ങൾക്കൊക്കെ ഊർജ്ജസ്വലത പകരുന്നതിനു സാധിച്ചുവെന്ന്  ചാത്തന്നൂർ മുരളി പറഞ്ഞു.



No comments:

Post a Comment