ലേലം വിളിക്കാതെ സ്കൂൾ വക തടികച്ചവടം നടത്തിയതായി പരാതി
ചാത്തന്നൂർ: കോയിപ്പാട് എൽ.പി. എസിൽ നിന്നും പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ തടി നിർമ്മിത ഉപകരണങ്ങൾ ലേലം വിളിക്കാതെ മറിച്ചു വിറ്റതായി പരാതി. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന തടിയും തടിയുപകരണങ്ങളുമാണ് നിസാര വിലയ്ക്ക് വിറ്റതെന്ന് ആരോപിച്ചു കൊണ്ട് എ ഇ ഒയ്ക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും പ്രസിഡന്റിനും പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസുകാരിയായ ഗ്രാമപഞ്ചായത്ത് സംഘത്തിന്റെ നേതൃത്വത്തിലാണ് തടികച്ചവടം നടത്തിയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.സർക്കാർ നടപടി ക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെ നടന്ന തടികച്ചവടത്തിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment