ഇന്നലെ രാവിലെ മുതൽ തന്നെ ജില്ലയിലെ റോഡുകളിൽ അഭൂതപൂർവമായ തിരക്കായിരുന്നു.
യൂണിഫോമും മാസ്കും ധരിച്ചെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയും കിരീടമണിയിച്ചും ബലൂൺ
നൽകിയുമാണ് അധ്യാപകർ വരവേറ്റത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള റാലികളും ഉത്ഘാടന സമ്മേളനങ്ങളും സ്കൂളുകളിൽ നടന്നു പ്രവേശനോത്സവം വർണ്ണാഭമാക്കാൻ സ്കൂളുകൾ തമ്മിലുള്ള മത്സരവും പ്രകടമായിരുന്നു.
മധുരപലഹരങ്ങളും കളിയുപകരണങ്ങളും ബലൂണും പായസവും മേളങ്ങളും ഒക്കെയായി സ്കൂൾ ജീവിതത്തെ ആഘോഷത്തോടെ തിരിച്ചുപിടിക്കാനുള്ള വെമ്പലിലാണ് എല്ലാവരും സ്കൂളുകളിൽ എത്തിയത്.
കഴിഞ്ഞ രണ്ട് വർഷവും ഓൺലൈൻ വഴിയുണ്ടായിരുന്ന പ്രവേശനോത്സവമായിരുന്നുവെങ്കിൽ ഇക്കുറി സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് വർണ്ണശബളമായ
പ്രവേശനോത്സവം നവ്യാനുഭവമായി.
അക്ഷരദീപം തെളിയിച്ചു കൊണ്ട്
ഈ അധ്യയനവർഷത്തെ കർമപദ്ധതി പ്രഖ്യാപിച്ചു കൊണ്ട് മധുരപലഹാരങ്ങളും
പായസവും വിതരണം ചെയ്തിരുന്നു.
അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയിൽ സ്കൂളുകൾ മനോഹരമാക്കിയിരുന്നു പെയിന്റിങ്, പരിസര ശുചീകരണ പ്രവർത്തനങ്ങൾ,
പെയിന്റിങ്, പരിസര ശുചീകരണ പ്രവർത്തനങ്ങൾ, ക്ലാസ് മുറികൾ, ലൈബ്രറി, സ്കൂൾബസ് ഉൾപ്പടെയുള്ള എല്ലാ സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിരുന്നു.
കഴിഞ്ഞ നവംബർ ഒന്നിന് സ്കൂൾ തുറന്നുവെങ്കിലും ചെറു ക്ലാസ്സുകളിൽ പഠിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നില്ല അവർക്കെല്ലാം തന്നെ ഇക്കുറി പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് ഒപ്പം തന്നെ രക്ഷാകർത്താക്കളും ആഘോഷത്തിൽ പങ്കുചേർന്നതോടെ സ്കൂൾ പരിസരം ഉത്സവത്തിമർപ്പിലമർന്നു.
@ ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാർ
പ്രവേശനോത്സവത്തിന് ഉണ്ടാവുന്ന തിരക്ക് മുന്നിൽ കണ്ടു കൊണ്ട്
സ്കൂളുകൾക്ക് മുന്നിലും പ്രധാന ജംഗഷനുകളിലും
ഗതാഗതം നിയന്ത്രിക്കാൻ പോലീസുകാരെ വിന്യസിച്ചിരുന്നു.
സഹായിക്കാൻ കുട്ടിപോലീസും ഉണ്ടായിരുന്നു. വിദ്യാലയങ്ങൾക്ക് സമീപം സുരക്ഷാബോർഡുകളും ട്രാഫിക് സംവിധാനവും
ഉറപ്പുവരുത്തി കൊണ്ട് പഴുതടച്ച സുരക്ഷയാണ് പോലിസ് ഒരുക്കിയിരുന്നത്.
No comments:
Post a Comment