കൊല്ലം : കടലിലും കരയിലും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ ദിവസവും കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയ്ക്ക് അടിയുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു തീരദേശത്തു താമസിക്കുന്നവർക്കു വലിയ ദുരിതമാകുന്നു. കൂട്ടത്തോടെ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ വല കുടുങ്ങി കേടാകുന്നതു പതിവുസംഭവമായി മാറിയിട്ടുണ്ട്. കടലിൽ തള്ളുന്ന വലയിൽ പ്പെട്ട് കടൽ ജീവികൾക്കും അപകടമുണ്ടാകുന്നുണ്ട്. ഇത് കൂടാതെ പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ വൻ മാലിന്യ കൂമ്പാരമാണ് കടലിലുള്ളത് എന്ന് മത്സ്യ തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ വലക്കണ്ണികൾ മുതൽ പ്ലാസ്റ്റിക് തൊട്ടി വരെ ഇതിലുണ്ട്. അനധികൃതമായി മീൻ പിടിക്കാൻ കടലിൽ തള്ളുന്ന വലയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണു ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നത്.
@ ട്രോളിംഗ് നിരോധനത്തിന് പിന്നാലെനിരോധിത രീതിയിലുള്ള മീൻപിടിത്തവും
നിരോധിത രീതിയിലുള്ള മീൻപിടിത്തം കാരണം മത്തി അടക്കമുള്ള മീനുകൾ കടലിൽ കാണാൻ പോലുമില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകളാണ് ഇത്തരത്തിൽ അനധികൃതമായി മീൻ പിടിക്കുന്നത്. കടലിൽ കൃതിമ കുന്ന് സൃഷ്ടിച്ചാണ് ഇവരുടെ മീൻ പിടിത്തം. ഇതിനായി വലിയ വലയിൽ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉപയോഗിച്ച് കടലിൽ വലിയ കുന്ന് ഉണ്ടാക്കും.ഇതിനു കീഴിലെ തണൽ തേടി വരുന്ന മത്സ്യങ്ങളെ ഒന്നൊഴിയാതെ ഇവർ പിടികൂടും. ഇതിനു ശേഷം ഈ പ്ലാസ്റ്റിക് കുന്നുകൾ കടലിൽ തന്നെ ഉപേക്ഷിച്ചു മടങ്ങുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു കടലിൽ തള്ളുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഭീകരമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിലുള്ള നിരോധിത രീതിയിലുള്ള മീൻപിടിത്തം മൂലം ഓരോ ദിവസവും കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയ്ക്ക് അടിയുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു തീരദേശത്തു താമസിക്കുന്നവർക്കു വലിയ ദുരിതമാകുന്നു. കൂട്ടത്തോടെ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ വല കുടുങ്ങി കേടാകുന്നതു പതിവുസംഭവമായി മാറി. കടലിൽ തള്ളുന്ന വലയിൽ പ്പെട്ട് കടൽ ജീവികൾക്കും അപകടമുണ്ടാകുന്നു.
No comments:
Post a Comment