Monday, 20 June 2022

പൊഴിക്കര ബീച്ചിൽ മാലിന്യം നിറഞ്ഞു.വിനോദത്തിനായി എത്തുന്നവർ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിൽ

പരവൂർ:  പൊഴിക്കര ബീച്ചിൽ മാലിന്യം നിറഞ്ഞു.വിനോദത്തിനായി എത്തുന്നവർ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിൽ, കുട്ടികളുടെ ഡയപ്പർ, ഭക്ഷണാവശിഷ്ടങ്ങൾ, ഹോട്ടൽ, അറവ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ കുന്നുകൂടുകയാണ്. മാലിന്യം തള്ളുന്നത് കൂടിയതോടെ തെരുവുനായ ശല്യവും രൂക്ഷമാണ്.  മാലിന്യം അഴുകി ദുർഗന്ധം വമിക്കുകയാണ്. പ്രഭാത, സായാഹ്ന സവാരിക്ക് എത്തുന്നവർക്കും കായൽ കാറ്റേറ്റ് വിശ്രമിക്കാൻ എത്തുന്നവർക്കും ദുർഗന്ധം രൂക്ഷമായതോടെ അവിടേക്ക് എത്താൻ മടിക്കുകയാണ്.

ബീച്ചിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ലെന്നാണ് ആരോപണം. കൊവിഡ് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചതോടെ ദിനംപ്രതി ഒട്ടേറെ ആളുകളാണ് ബീച്ചിൽ എത്തുന്നത്. ഇവരെ ദുരിതത്തിലാക്കുന്ന തരത്തിൽ ഇരുളിന്റെ മറവിൽ മാലിന്യം ഇടുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment