Monday, 13 June 2022

എം.എസ്.റോഹൻ തിരക്കിലാണ് റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന അടുത്ത പദ്ധതിയുടെ തിരക്കിലാണ്

കൊല്ലം: എം.എസ്.റോഹൻ തിരക്കിലാണ് റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന അടുത്ത പദ്ധതിയുടെ തിരക്കിലാണ്.പുനലൂർ -ചെങ്കോട്ട റെയിൽവേപാതയുടെ വൈദ്യുതികരണ ജോലികൾ പുരോഗമിക്കുകയാണ് ഒപ്പം റെയിൽവേ ഏൽപ്പിക്കുന്ന മറ്റ് ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കൊല്ലം - പുനലൂർ റെയിൽവേപാതയുടെ വൈദ്യുതീകരണം കൃത്യസമയത്തിനും മുൻപേ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കിയതിന് 
 ദേശീയ പുരസ്കാരം
നൽകി റെയിൽവേയുടെ ആദരവ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് റെയിൽവേയിൽ 
ഇലക്ട്രിക്കൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ എം.എസ്.റോഹൻ.
റെയിൽവേ മന്ത്രാലയത്തിന്റെ 67-ാമത് ദേശീയ പുരസ്കാരം ലഭിച്ച മലയാളി. ഇക്കഴിഞ്ഞ മെയ്‌ 28 ന് ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി റോഹൻ ഉൾപ്പെടെ മൊത്തം 156 ജീവനക്കാരാണ് ഇക്കുറി റെയിൽവേയുടെ ദേശീയ പുരസ്കാരത്തിന് അർഹരായത്. 

കൊല്ലം-പുനലൂർ പാതയ്ക്കു പുറമേ മാനാമധുര-മധുര, മാനാമധുര-രാമനാട്, മാനാമധുര-വിരുദുനഗർ എന്നീ സെക്‌ഷനുകളിലായി മൊത്തം 214 കിലോമീറ്റർ പാതയാണ് ഇക്കൊല്ലം റോഹന്റെ മേൽനോട്ടത്തിൽ വൈദ്യുതീകരിച്ചത്. വിരുദുനഗർ-തെങ്കാശി, മാനാമധുര-കാരക്കുടി, ചെങ്കോട്ട-പുനലൂർ സെക്‌ഷനുകളിലായി 234 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണ പ്രവൃത്തികളുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ.
ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിനു സമീപം സിവിൽ സ്റ്റേഷൻ വാർഡിൽ 
 സച്ചിൻ വിഹാറിൽ വിദ്യാഭ്യാസ വകുപ്പിൽ 
വിരമിച്ച സീനിയർ സൂപ്രണ്ട് മോഹനന്റെയും വിരമിച്ച അധ്യാപിക ശാന്തകുമാരിയുടെയും മകനാണ് റോഹൻ. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്ന്‌ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ ബിരുദം നേടിയ റോഹൻ 2015-ലാണ്.
എൻജിനിയറിങ് സർവീസസ് പരീക്ഷയെഴുതി റെയിൽവേയിൽ എൻജിനിയറായി ചേർന്നത്. മധുരയിൽ സ്റ്റേഷൻ മാസ്റ്ററായ പഞ്ചമിയാണ് ഭാര്യ. ജാൻവി റോഹൻ, ജുവാന റോഹൻ എന്നിവർ മക്കളും.


No comments:

Post a Comment