ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മാന:ദണ്ടങ്ങൾ അട്ടിമറിച്ചു പിൻവാതിൽ നിയമനമെന്ന് വ്യാപക പരാതി. ഒഴിവ് വരുന്ന തസ്തികകളിലെ നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി കൊണ്ട് നിയമനങ്ങൾ നടത്തുന്നതായി അടുത്തിടെ നടന്ന നിയമനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സിപിഎംന്റെ പാർട്ടി ഓഫിസിൽ നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനങ്ങൾ നടത്തുന്നത് എന്ന് സിപിഐ നേതാക്കൾ പോലും ആരോപിക്കുന്നു. സിപിഎം നേതാക്കളും ആശുപത്രി അധികൃതരും ചേർന്ന് നടത്തുന്ന ഇ നിയമനങ്ങൾ തൊഴിലിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ പ്രതീക്ഷകളെ ഇത് തകിടംമറിക്കുന്നു.
പരവൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എസ്എസ് എൽ സി അടിസ്ഥാനയോഗ്യതയുള്ളവർമാത്രം പന്ത്രണ്ടായിരത്തിലേറെ വരും. എസ് എസ് എൽ സി പാസാകാത്തവർ അയ്യായിരത്തിലേറെയും.
നഴ്സിങ് യോഗ്യതയുള്ളവരും ഡിഗ്രിക്കാരും ആയിരത്തിലധികവും മറ്റ് ടെക്നിക്കൽ യോഗ്യതയുള്ളവർ ആയിരത്തോളവും രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോൾ രണ്ടുവർഷത്തിലേറെയായി മെഡിക്കൽ കോളേജിലെ ഒരു തസ്തികയിലേക്കും ലിസ്റ്റുപോലും ആവശ്യപ്പെടാറില്ല.
മെഡിക്കൽ കോളേജിൽ ഓഫീസ് ജീവനക്കാർ, സ്റ്റാഫ് നഴ്സ്, നേഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പാർട്ട് ടൈം, ഫുൾടൈം സ്വീപ്പർമാർ, മറ്റ് അനുബന്ധ ജീവനക്കാർ എന്നീ തസ്തികകളിൽ നൂറോളം ഒഴിവുകളുണ്ടായിട്ടും അവ നികത്താത്തത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെത്തന്നെ സാരമായി ബാധിച്ചിട്ടുണ്ട്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നപ്പോൾ ജീവനക്കാരുടെ കുറവ് നികത്താനായി മറ്റു ജില്ലകളിൽനിന്ന് എൺപതോളം പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ അധികൃതർ തയ്യാറാകാത്തതിൽ കടുത്ത അമർഷത്തിലാണ് ഉദ്യോഗാർഥികൾ.
മെഡിക്കൽ കോളേജിലെ ഹൗസ്കീപ്പിങ്, സെക്യൂരിറ്റി വിഭാഗങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കരാർ കൊടുക്കാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ജീവനക്കാരെ നിയമിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.
ആശുപത്രി വികസനസമിതി അനുബന്ധ തസ്തികകളിൽ നടത്തുന്ന നിയമനങ്ങളും എംപ്ലോയ്മെന്റ് ലിസ്റ്റിൽനിന്ന് സീനിയോറിറ്റി പ്രകാരം നടത്തണം.
മെഡിക്കൽ കോളേജിനുപുറമേ ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിങ് മിൽ, നെടുങ്ങോലം താലൂക്കാശുപത്രി, കശുവണ്ടി വികസന കോർപ്പറേഷൻ, സഹകരണ ബാങ്കുകൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, അങ്കണവാടികൾ എന്നിവയിൽ വരുന്ന താത്കാലിക ഒഴിവുകളിലേക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തേണ്ടതാണ്.പക്ഷെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്ക് കുത്തിയാക്കി സിപിഎം നേതൃത്വം പാർട്ടി അനുഭാവികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ് എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
@ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്ക് കുത്തിയാക്കി സിപിഎം നേതൃത്വം നടത്തുന്ന പിൻവാതിൽ നിയമനം സാധാരണക്കാരായ യുവസമൂഹത്തോടുള്ള വെല്ലുവിളിയാണ് എന്ന്. കഷ്ടപെട്ട് പഠിച്ചു പാസായി ജോലി കാത്തിരിക്കുന്ന യുവസമൂഹത്തെ അവഗണിച്ചു കൊണ്ട് യാതൊരു യോഗ്യതയും ഇല്ലാത്തവർക്ക് പിൻവാതിൽ നിയമനം തുടർന്നാൽ ശക്തമായ പ്രഷോഭ പരിപാടികളുമായി യുവമോർച്ച മുന്നോട്ട് പോകും.
രാമൻ വേക്കുളം (യുവമോർച്ച പരവൂർ മണ്ഡലം വൈസ് പ്രസിഡണ്ട് )
No comments:
Post a Comment