Monday, 20 June 2022

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

പരവൂർ : അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മീനാട് കിഴക്ക് ഒലിപ്പ് വിള വീട്ടിൽ  അഷ്‌റഫ്‌ (41)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ നെടുങ്ങോലം പോസ്റ്റ്‌ ഓഫിസ് ജങ്ഷനിലാണ് അപകടം ഉണ്ടായത് പരവൂർ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ചാത്തന്നൂർ ഭാഗത്ത്.
നിന്നും പരവൂർ ഭാഗത്തേക്ക് ഐസ്ക്രീംമുമായി പോയ 
ഓട്ടോറിക്ഷയിലും റോഡ് സൈഡിൽ വച്ചിരുന്ന സ്കൂട്ടറുകളിലും ഇടിച്ചാണ് അപകടം ഉണ്ടായത് ഓട്ടോറിക്ഷയും സ്കൂട്ടറുകളും പൂർണ്ണമായും തകർന്നു.സംഭവം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ  നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഏത്തിച്ചെങ്കിലും അഷ്‌റഫ്‌ മരിച്ചിരുന്നു.അമിത വേഗത്തിലായിരുന്നു കാർ എന്ന് ദൃക് സാക്ഷികൾ പറഞ്ഞു
മൃതദേഹം മേൽനടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി പരവൂർ പോലിസ് കേസെടുത്തു.ഭാര്യ:സുൽമ്പത്ത്, മക്കൾ:അഷ്‌കർ, അഫ്സൽ.

No comments:

Post a Comment