Monday, 13 June 2022

പോളച്ചിറയിൽ മയക്കുമരുന്ന് മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറുന്നു .

ചാത്തന്നൂർ: പോളച്ചിറയിൽ മയക്കുമരുന്ന് 
മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറുന്നു .
കൃഷിയിടങ്ങളിലും ചെറുപാതകളിലും രാപകൽ ഭേദമില്ലാതെ നാട്ടുകാർക്ക് ശല്യമായി മദ്യപാന സംഘങ്ങൾ മാറുമ്പോൾ പോലിസ് തിരിഞ്ഞു പോലും നോക്കുന്നില്ല എന്നാണ് പരാതി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ 
ഏലായുടെ ഊട് വഴികളിൽ തമ്പടിക്കുന്ന  മദ്യപാനക്കൂട്ടായ്മകൾ കാരണം ഇതുവഴി പകൽസമയത്തുപോലും സ്ത്രികൾക്ക് 
 നടക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് നാട്ടുകാർ പറയുന്നു. 
സന്ധ്യ കഴിഞ്ഞാൽ പൂർണമായും മദ്യപരുടെ താവളമാണ്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും എത്തുന്ന ഇവർ കാറിലിരുന്നു മദ്യപിച്ചശേഷം കുപ്പികൾ സമീപത്തെ തോട്ടിലേക്കും മറുവശത്തെ കൃഷിയിടത്തിലേക്കും വലിച്ചെറിയുന്നു.
വലിച്ചെറിയുന്ന കുപ്പികൾ പൊട്ടിച്ചിതറി ക്കിടക്കുന്നതുകാരണം കൃഷിയിടത്തിലേക്കിറങ്ങാൻ കർഷകർ ഭയപ്പെടുകയാണ്. കൃഷിയിടങ്ങളിലെ കുപ്പിച്ചില്ലുകൾ കാലിൽ കുത്തിക്കയറിയത് മൂലം 
ഒട്ടേറെ കർഷകർക്കാണ് പരിക്കേറ്റിള്ളത്. കൂടാതെ റോഡിൽ സഞ്ചാരം പൂർണമായും തടയുന്ന രീതിയിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതും പ്രദേശവാസികൾക്ക് ശല്യമാകുന്നു. വാഹനം പാർക്ക് ചെയ്യുന്നതും പ്രദേശത്ത് പരസ്യമായി 
 മദ്യപിക്കുന്നതും ചോദ്യം ചെയ്ത പ്രദേശവാസികളെ ആക്രമിക്കാൻവരെ ശ്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മീൻ പിടിക്കാൻ എത്തിയ വിദ്യാർത്ഥികളെ ചീത്ത വിളിച്ചു ഓടിച്ച. സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അവധി ദിവസങ്ങളിലാണ് കൂടുതലായും മദ്യപാന. സംഘങ്ങൾ ഏതുന്നത് എങ്കിൽ മയക്കുമരുന്ന് സംഘങ്ങൾ എല്ലാ. ദിവസവും ഇവിടെ തമ്പടിക്കുന്നുണ്ട്. കൊല്ലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കു മരുന്ന് സംഘങ്ങളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഇവിടം പോളച്ചിറയുടെ ഉൾപ്രദേശങ്ങളിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ മയക്കുമരുന്ന് കുത്തിവയ്ക്കുന്ന സംഘങ്ങളും ഉണ്ട് എന്ന് നാട്ടുകാർ പറയുന്നു.കൂടാതെ ഇരുചക്രവാഹനങ്ങൾക്കു മാത്രം പോകാൻ കഴിയുന്ന ബണ്ട് റോഡുകളിൽ എത്തുന്ന സംഘം മദ്യക്കുപ്പികൾ തോട്ടിലേക്കും കൃഷിയിടത്തിലേക്കും വലിച്ചെറിയുന്നു.
കൃഷിയിടങ്ങളിലേക്കു വലിച്ചെറിയുന്ന കുപ്പികൾ പൊട്ടിച്ചിതറി ചില്ലുകൾ കാലിൽ കുത്തിക്കയറി കർഷകർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. ഇത് മൂലം ആട്മാടുകളെ വളർത്താൻ പറ്റാത്ത സാഹചര്യമാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ പോലിസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കണം

രണ്ടു പോലിസ് സ്റ്റേഷനുകളുടെ അധികാരപരിധിയുണ്ടായിട്ടും ഇവിടെ നിയമപാലകർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.ചാത്തന്നൂർ, പരവൂർ എന്നീ പോലിസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശമായിട്ടും സംഭവങ്ങൾ വിളിച്ചു പറഞ്ഞാൽ പോലീസുകാർ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പോലീസിന്റെ പെട്രോളിംഗ് നാമമാത്രമാണ് അടിയന്തിരമായി പോളച്ചിറയിൽ പോലിസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിച്ചു കൊണ്ട് ക്രമസമാധാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments:

Post a Comment