Tuesday, 7 June 2022

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്‌ നിർമാണ പ്രവൃത്തികൾ താളം തെറ്റുന്നു

ചാത്തന്നൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്‌ നിർമാണ പ്രവൃത്തികൾ താളം തെറ്റുന്നു. കൃത്യമായ അവലോകന യോഗങ്ങൾ നടക്കാത്തതും തടസ്സങ്ങൾ നീക്കാൻ    എം എൽ എ യഥാസമയം ഇടപെടലുകൾ നടത്താതാണ് നിർമ്മാണപ്രവർത്തികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതിന് കാരണം.
ജില്ലയിലെ മറ്റ്‌ മണ്ഡലങ്ങളെ അപേക്ഷിച്ച്‌ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്‌ നിർമ്മാണ പ്രവൃത്തികൾക്ക്‌  തടസ്സങ്ങൾ ഏറെയുള്ളത്‌. എം എൽ എയുടെ 
രാക്ഷ്ട്രീയ ഇടപെടലുകളാണ് തടസങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം കരാറുകാർ ആരോപിക്കുന്നു.
 നിരവധി പരാതികൾ ഉയർന്നിട്ടും പരിഹരിക്കാൻ എംഎൽഎയുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്‌. ഇടത് അനുഭാവികളായ ഒരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും എം എൽ എ യും ചേർന്ന് നടത്തുന്ന വീതംവെപ്പാണ് നിയോജക മണ്ഡലത്തിലെ റോഡ് നിർമ്മാണ പ്രവർത്തികൾ മെല്ലെപോകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഉദ്യോഗസ്ഥരെ മാത്രം പഴിചാരി സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന്‌ എംഎൽഎ ഒഴിഞ്ഞുമാറുകയാണെന്ന പരാതിയും ഉയരുകയാണ്.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച്‌ നിർമ്മാണം  തുടങ്ങിയ റോഡുകൾ പോലും പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കാതെ പൂർണ്ണമായും ബിൽ മാറി പോയ റോഡുകൾ നിരവധിയാണ്.
അറ്റകുറ്റപണികൾക്കുള്ള പദ്ധതിയിൽ 
നിർമ്മാണം പ്രവർത്തികൾ ഒന്നും തന്നെ ചെയ്യാതെ ബിൽ മാറി കൊടുത്തിട്ടുമുണ്ട്. പൊതുമരാമത്ത് ഓഫിസിൽ നടക്കുന്ന ക്രമകേടുകൾ എല്ലാം അന്വേഷണവിധേയമാക്കേണ്ടതാണ്. പൊതു മരാമത്ത് ഓഫിസിൽ നടക്കുന്ന മെല്ലെപോക്ക് സമീപനത്തിൽ മൂലം പദ്ധതികളിൽ ഉണ്ടാവുന്ന കാലതാമസം  പരിഹരിക്കുന്നതിന്‌ കാര്യമായ ഇടപെടൽ എംഎൽഎയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.
ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന്‌ സോഷ്യൽ മീഡിയകളിലൂടെ പ്രചാരണം നടത്തുക മാത്രമാണ്‌ എംഎൽഎ ചെയ്യുന്നത്. ഉദ്യോഗസ്ഥരും എം എൽ എയും ഒരു വിഭാഗം കരാറുകാരും ചേർന്നുള്ള കൂട്ട് കച്ചവടത്തിൽ ജനങ്ങളുടെ നികുതിപണമാണ് വെള്ളത്തിൽ ഒലിച്ചു പോകുന്നത്.



No comments:

Post a Comment