നിർമ്മാണം പൂർത്തിയായി ഉത്ഘാടനത്തിന് തയ്യാറായി
പി എച്ച് സി സബ്സെന്റർ.
@: മൾട്ടി ലെവൽ സർവ്വീസ് പ്രോഗ്രാം കേന്ദ്രമാക്കി മാറ്റണം
ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം പൂർത്തിയായി പ്രവർത്തനം ആരംഭിക്കാൻ
പി എച്ച് സി സബ്സെന്റർ.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ
പാരിപ്പളളി പി എച്ച് സി യുടെ
ചിറക്കര - ഇടവട്ടം സബ് സെന്റ
റിന്റെ നിർമ്മാണം
കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ
ആധുനിക രീതിയിലുള്ള കെട്ടിടം ഉടൻ നാടിന് സമർപ്പിക്കും. സബ് സെന്ററിന് കെട്ടിടം നിർമ്മിക്കാൻ ഭൂമി കണ്ടെത്താൻ അനവധി കടമ്പകൾ നേരിടേണ്ടി വന്നതായി ഗ്രാമപഞ്ചായത്ത് അംഗം അപ്പുകുട്ടൻപിള്ള പറഞ്ഞു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് കേന്ദ്രഫണ്ട് അനുവദിച്ചു കൊണ്ട് കെട്ടിട നിർമ്മാണത്തിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചത്.
അതിന് വേണ്ടി
കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ ദേശീയ പാതയോട് ചേർന്ന്
കിടക്കുന്ന റവന്യൂ പുറമ്പോക്കിൽ നിന്നും പഞ്ചായത്ത് കമ്മിറ്റിയുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ്
റ്റി.വി കിയോസ്ക് നിൽക്കുന്ന വസ്തുവിൽ നിന്നും ഭൂമി ലഭിച്ചത്.
നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ (എൻ ആർ എച്ച് എം) ഫണ്ടിൽ നിന്നും മുപ്പത്തിയേഴരലക്ഷം രൂപ ചിലവഴിച്ച് നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ ഒരു വലിയ ഹാളും നാല് വലിയമുറികളും രണ്ട് ശുചിമുറിയും ഒരു കാത്തിരിപ്പ് മുറിയും സജ്ജ്മാക്കി നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ച്
പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് താക്കോൽ കൈമാറിയിട്ടുണ്ടെന്ന്
എൻ ആർ എച്ച് എം അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാർ നയം അനുസരിച്ച് ഒരു പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രമെന്നാണ്. നിലവിൽ കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ എഴുപതിനായിരത്തിൽ കൂടുതലാണ്.
ദേശീയ ആരോഗ്യനയം അനുസരിച്ച് മുപ്പതിനായിരം ജനങ്ങൾക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രമെന്നാണ്. എഴുപതിനായിരത്തിലേറെ ജനസംഖ്യ ഉള്ളതിനാൽ
ഒരു പ്രാഥമികാരോഗ്യകേന്ദ്രം കൂടി അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യപ്രകാരം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി
ജില്ലാ കളക്ടർക്ക് നൽകിയ നിവേധനത്തിന്റെ അടിസ്ഥാനത്തിൽ
കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്കും തുടർന്ന്
മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ട്. കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം കൂടി അനുവദിക്കൂമെങ്കിൽ അതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിൽ നിർമ്മാണം പൂർത്തിയാക്കിയ സബ് സെന്റർ കെട്ടിടത്തിൽ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
@ വാടകകെട്ടിടങ്ങളിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്
വർഷങ്ങളായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ പല സ്ഥലങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന സബ് സെന്റർ കല്ലുവാതുക്കൽ
ചിറക്കര ശാസ്ത്രി
മൂക്കിന് സമീപം നേതാജി ആർട്സ് &സ്പോർട്സ് ക്ളബ് കെട്ടിടത്തിന്റെ ഒരു ഭാഗത്തായി യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ
യാണിപ്പോൾ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഭരിച്ചിരുന്ന ഇടത് ഭരണസമിതിയുടെ അവഗണനയാണ് കെട്ടിടനിർമ്മാണം ഇത്രയും വൈകിയത് ജി. എസ്. ജയലാൽ എം എൽ എ യും ഇ വാർഡിൽ എം എൽ എ ആയി ഇരിന്നിട്ടുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്വന്തം വാർഡ് ആയിട്ടും എം എൽ എ യും അവഗണിക്കുകയായിരുന്നു.
@ ചിറക്കര - ഇടവട്ടം സബ്സെന്റർ
എം എൽ എസ് പി കേന്ദ്രമായി ഉയർത്തണം - അപ്പുകുട്ടൻപിള്ള.
ചിറക്കര ഇടവട്ടം സബ് സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം
മൾട്ടി ലെവൽ സർവ്വീസ് പ്രോഗ്രാം
( എം എൽ എസ് പി) കേന്ദ്രമായി ഉയർത്തി
ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി കേന്ദ്ര ഗവൺമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ
വയോജന ചികിത്സ ,മാനസിക രോഗചികിത്സ,
കൗമാരക്കരുടെ ചികിത്സ, ജീവിതശൈലി രോഗ ചികിസകളുടെ സൗകര്യം
ലഭിക്കും , ഓരോ വർഷവും ഏഴ് ലക്ഷം രൂപ കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കുന്നതോടൊപ്പം പദ്ധതി പ്രകാരം കേന്ദ്രഗ്രാന്റും ലഭിക്കുമെന്നും, സാധാരണ ക്കാരായ പ്രദേശത്തെ ജനങ്ങൾക്ക് ഇത് പ്രയോജന പ്രദമാകുമെന്നും ഗ്രാമപഞ്ചായത്ത് അംഗം അപ്പുകുട്ടൻപിള്ള ആവശ്യപ്പെടുന്നു
@ കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്
പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചിറക്കര ഇടവട്ടം സബ്സെന്ററിനായി നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ലഭിച്ചിട്ടുണ്ട്.
വൈദ്യുതി കണക്ഷനും,
കുടിവെള്ള കണക്ഷനും ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വൈദ്യുതിയും കുടിവെള്ളവും ലഭിക്കുന്ന മുറയ്ക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു സബ് സെന്റർ പ്രവർത്തനം ആരംഭിക്കും. ഇത് കല്ലുവാതുക്കൽ പഞ്ചായത്തിലെ
ബിജെപി ഭരണത്തിന്റെ നേട്ടമാണ്.
എസ്. സുദീപ(പ്രസിഡന്റ് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്)
ഫോട്ടോ:
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചിറക്കര- ഇടവട്ടം സബ് സെന്റർ കെട്ടിട നിർമ്മാണം പൂർത്തിയായ നിലയിൽ.
ഫോട്ടോ :എസ്. സുദീപ
ഫോട്ടോ: അപ്പുകുട്ടൻ പിള്ള
No comments:
Post a Comment