കരമണ്ണു മാഫിയ സംഘങ്ങൾ ഗുണ്ടായിസവുമായി രംഗത്ത്.കെട്ടിടങ്ങൾ പൊളിക്കുന്നതിന് കരാർ എടുത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടും കെട്ടിടങ്ങൾ പൊളിക്കേണ്ട ദിവസങ്ങൾ കഴിഞ്ഞുവെന്നും ആരോപിച്ചു കൊണ്ടും കെട്ടിട ഉടമകളുടെ അനുവാദമില്ലാതെ ബലാത്കാരമായി കെട്ടിടങ്ങൾ പൊളിക്കുകയാണ് കൊട്ടിയം കേന്ദ്രമായുള്ള
നിർമ്മാണകമ്പനിയുടെ പേരിലുള്ള ഒരു സംഘം. കഴിഞ്ഞ ദിവസം ചാത്തന്നൂർ പോലിസ് സ്റ്റേഷന് സമീപത്ത് നിന്നും വീടിന് മുന്നിൽ പൊളിച്ചിട്ടിരുന്ന അവശിഷ്ടങ്ങൾ വീട്ടുകാരുടെ അനുവാദം കൂടാതെ ജെ സി ബിയും ടിപ്പറുകളുമായി വന്ന് കയറ്റി കൊണ്ട് പോകാൻ ശ്രമിച്ചത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടയുകയും തുടർന്ന് കരമണ്ണ് മാഫിയ സംഘങ്ങൾ ഗ്രാമപഞ്ചായത്ത് അംഗത്തെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കാൻ ശ്രമിച്ചതുമാണ് അവസാനത്തെ സംഭവം. സംഭവം അറിഞ്ഞു പോലിസ് എത്തിയെങ്കിലും നടപടിയെടുക്കാതെ മടങ്ങുകയായിരുന്നു.
ദേശിയപാത അതോറിറ്റിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പൊളിക്കാൻ താമസിക്കുന്ന കെട്ടിടങ്ങളും റോഡിൽ പൊളിച്ചിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങളും ബലാത്കാരമായി കൊണ്ട് പോകുകയാണ് എന്ന് വസ്തു ഉടമസ്ഥർ ആരോപിക്കുന്നു
ദേശീയപാതയിലെ
കെട്ടിടങ്ങൾ പൊളിക്കുന്നതിന് കരാർ എടുത്തിരിക്കുന്നുവെന്ന വ്യാജേനയാണ് സംഘങ്ങൾ എത്തുന്നത്. പൈസ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് നിങ്ങളുടെ ദിവസം കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തുകയാണ് ഇ സംഘങ്ങൾ ഉടൻ പൊളിച്ചു മാറ്റിയില്ലെങ്കിൽ പ്രശ്നമാണെന്ന് ചൂണ്ടികാട്ടി ബലാത്ക്കാരമായി പൊളിച്ചു മാറ്റുകയാണ് ഇവർ ഇങ്ങനെ കൊണ്ട് പോകുന്ന കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് കുളങ്ങളും വയലുകളും തണ്ണീർതടങ്ങളും നികത്തുകയാണ് ഇത് കാണിച്ചു ജില്ലാ കളക്ടർക്കും മറ്റും പരാതി നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന അനധികൃത പൊളിപ്പ് സംഘത്തെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: പൊളിക്കുന്ന കെട്ടിടാവാശിഷ്ടങ്ങൾ ഉപയോഗിച്ച് വയലുകൾ നികത്തുന്നു
No comments:
Post a Comment