കൊല്ലം: ഒരു ജനപ്രതിനിധി എങ്ങനെയാകണമെന്ന് ലോകത്തോട് കാട്ടികൊടുക്കുകയാണ് കൊല്ലം നഗരസഭയിലെ തേവള്ളി ഡിവിഷൻ കൗൺസിലർ ബി.ശൈലജ. ഡിവിഷനിലെ വികസനപ്രവർത്തനത്തിൽ മാത്രമല്ല നഗരസഭയിൽ നടമാടുന്ന അഴിമതിയ്ക്ക് എതിരെയും കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കാൻ മടിക്കുന്ന നഗരസഭയുടെ ഭരണപക്ഷത്തിന്റെ ധാർഷ്യട്യത്തിനെതിരെയും പോരാടുകയാണ് ബി.ശൈലജ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാൻ ശൈലജ ആവശ്യപ്പെടുമ്പോൾ അതിൽ നിന്നും വ്യതിചലിക്കാൻ നഗരസഭ ഭരണകാർക്ക് കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി ചേർന്നിരിക്കുന്നു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് മുൻപ് പദ്ധതികൾ അട്ടിമറിയ്ക്കാൻ ശ്രമിച്ച. ഉദ്യോഗസ്ഥരെയും ചെയർപേഴ്സണെയും മറ്റ് കൗൺസിലർമാർക്കൊപ്പം
രാത്രി തന്നെ നേരിട്ട് എത്തി എതിർത്ത സംഭവങ്ങൾ ശൈലജ നടത്തിയ സമരങ്ങൾ കേരളത്തിന് തന്നെ മാതൃകയായി മാറി അത് കൊണ്ട് തന്നെ തേവള്ളി ഡിവിഷന്റെ വികസനനായിക എന്ന പേരിനൊപ്പം സമരനായികയെന്ന പേരുമുണ്ട് ബി.ശൈലജയ്ക്ക്. അപ്രതീക്ഷിതമായാണ് ബി. ശൈലജ ജനപ്രതിനിധിയാകുന്നത്.കൗൺസിലർ ആയിരുന്ന മകൾ കോകിലയുടെ ഭർത്താവിന്റെയും മരണത്തെ തുടർന്ന് വന്ന ബൈ ഇലക്ഷനിൽ ബിജെപിയുടെ സ്ഥാനാർഥി ആകുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച ബി.ശൈലജ ജനസേവികയായി തന്റെ കർമ്മ രംഗത്ത് മുന്നേറുകയാണ്.
@ " ചെയ്യുന്ന ജോലി എന്തായാലും ആത്മാർത്ഥമായ സമീപനം ഉണ്ടായാൽ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വേർതിരിവുണ്ടാകുകയ്യില്ല.ജനസേവനമായാലും മറ്റ് സർക്കാർ ഉദ്യോഗസ്ഥരായാലും സ്വന്തം ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പഠിച്ചു മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ട് അത് പ്രാവർത്തികമാക്കിയാൽ സ്ത്രീയായാലും പുരുഷൻ ആയാലും
വിജയമുണ്ടാകും പൊതു സമൂഹത്തിൽ
വനിതകൾക്കാണ് അഴിമതിരഹിതവും സൗഹൃദപരവുമായ ഇടപെടൽ നടത്താൻ കഴിയുക"
(ബി. ശൈലജ, കൗൺസിലർ കൊല്ലം നഗരസഭ)
No comments:
Post a Comment