ശ്രീഭൂതനാഥന് അർച്ചന നടത്തി വേളാർ സർവീസ് സോസൈറ്റി
ചാത്തന്നൂർ: ശ്രീഭൂതനാഥ ക്ഷേത്രത്തിൽ പൂജയും വിളക്കും അന്നദാനവും ഭക്തജനങ്ങൾക്ക് പ്രശാന്ത് വർമ്മയുടെ നാമാർച്ചനയും നടത്തി വേളാർ സർവീസ് സോസൈറ്റി. നൂറ്റാണ്ടുകളായി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിൽ ഒരു ദിവസത്തെ ഉത്സവം പൂർണ്ണമായും നടത്തുന്നത് ചാത്തന്നൂരിലെ പ്രമുഖ ഹിന്ദു സംഘടനയായ വേളാർ സർവീസ് സോസൈറ്റിയാണ് കൂടാതെ ഉത്സവത്തിന്റെ ഭാഗമായുള്ള മറ്റ് പരിപാടികൾക്കും ഇവർ ഭാഗമാണ്. ഇ വർഷത്തെ അത്തമഹോത്സവം കഴിയുമ്പോൾ അടുത്ത വർഷത്തെ അത്തമഹോത്സവത്തിന് ധനം സമാഹരിക്കാൻ സോസൈറ്റി അംഗങ്ങൾ വീടുകളിൽ കുടുക്ക വച്ച് ശ്രീഭൂതനാഥനുള്ള കാണിക്കയ്ക്കായി തങ്ങളുടെ അധ്വാനത്തിന്റെ ഭാഗം മാറ്റി വയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.ഹൈന്ദവ ആചാര അനുഷ്ടാനങ്ങൾ കൃത്യമായി പാലിക്കുന്ന ഇവർ ശ്രീഭൂതനാഥ ക്ഷേത്രത്തിലെ കുതിരയെടുപ്പിന് വേണ്ടി ഏഴ് ദിവസത്തെ വൃതമെടുത്താണ് ക്ഷേത്രത്തിൽ എത്തുന്നത്. എന്ത് മംഗളകാര്യങ്ങൾക്കും ക്ഷേത്രത്തിലെത്തിയത്തിയതിന് തൊഴുതതിന് ശേഷമാണ് തുടങ്ങുന്നത്. വരും തലമുറയെയും ഈശ്വരവിശ്വാസമുള്ളവരും ദേശീയബോധമുള്ളവരുമാക്കി വളർത്തുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് ശാഖകളിൽ നടന്നു വരുന്നത് അതിന് വേണ്ടിയുള്ള വേദപഠന ക്ലാസുകൾ ശാഖതലത്തിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് നൽകുന്നതായും ശാഖ ഭാരവാഹികൾ പറഞ്ഞു. ഉത്സവത്തിന്റെ ആറാം ദിനമായ ഇന്ന് ഉച്ചയ്ക്ക് 12ന് ക്ഷേത്രം ബലി, വൈകുന്നേരം 5.30ന് പാൽപായസ വഴിപാട്, രാത്രി 7.30ന് നാട്യപ്രസാദം
ഫോട്ടോ:അന്നദാനപുരയിൽ വേളാർ സർവീസ് സോസൈറ്റിയുടെ പ്രവർത്തകർ.
No comments:
Post a Comment