എൻ എസ് എസ് താലൂക്ക് യൂണിയൻ
ചാത്തന്നൂർ: എൻ എസ് എസ് താലൂക്ക്
കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നേതൃത്വയോഗം സംഘടിപ്പിച്ചു. യൂണിയനിലെ എൺപത്
കരയോഗങ്ങളിൽ നിന്നുള്ള കരയോഗം വനിതാ സമാജം എന്നിവകളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ നേതൃയോഗമാണ് നടന്നത്. യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ മന്ദീഭാവസ്ഥയിലായിരുന്ന കരയോഗ പോഷക വിഭാഗങ്ങളായ ഹ്യൂമൻ റിസോഴ്സ് സെന്റർ, വനിതാ സ്വയംസഹായ സംഘങ്ങൾ, വനിതാസമാജം, ബാലസമാജം എന്നിവകളുടെ പ്രവർത്തനം ഊർജിത പ്പെടുത്താൻ തീരുമാനിച്ചു. കൊവിഡാനന്തരം ഓരോരുത്തരുടെയും ജീവിതശൈലിയും,ആരോഗ്യവും, എങ്ങനെ ചിട്ടപെടുത്തി കോവിഡാനന്തര ജീവിതം ആരോഗ്യകരമാക്കാൻ "കോവിഡ് ജാഗ്രത" എന്ന എൻ എസ് എസ് പദ്ധതി വിശദീകരിച്ചുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ
ഡോ. ബി. പത്മകുമാർ ശില്പ ശാല നയിച്ചു. എല്ലാ കരയോഗങ്ങളിലെയും സമുദായ അംഗങ്ങളെ കരയോഗത്തിൽ വിളിച്ച് ചേർത്ത് അവബോധന ക്ലാസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഏപ്രിൽ മാസം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ഇത്തരം യോഗങ്ങൾ ചേരും. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് സ്വാഗതവും യൂണിയൻ സെക്രട്ടറി റ്റി. അരവിന്ദാക്ഷൻപിള്ള കൃതജ്ഞതയും പറഞ്ഞു. എൻ എസ് എസ് ഇൻസ്‌പെക്ടർ എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ:"കോവിഡ് ജാഗ്രത" എന്ന എൻ എസ് എസ് പദ്ധതി വിശദീകരിച്ചുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ
ഡോ. ബി. പത്മകുമാർ ശില്പ ശാലയിൽ സംസാരിക്കുന്നു.
No comments:
Post a Comment