Monday, 14 March 2022

അന്യഗ്രഹത്തിൽനിന്നുള്ളവരോ... എല്ലോറയിലെ കൈലാസ ക്ഷേത്രത്തിന്റെ ശിൽപികൾ ???

#അന്യഗ്രഹത്തിൽനിന്നുള്ളവരോ... എല്ലോറയിലെ കൈലാസ ക്ഷേത്രത്തിന്റെ ശിൽപികൾ ???
☛അത്ഭുതങ്ങളുടെ പറുദീസ !!!
☛എല്ലോറ ക്ഷേത്രം ലോകത്തിനെ അത്ഭുതപ്പെടുത്തുന്ന നിർമ്മിതി......
☛ചരിത്രകാരന്മാർകും ആധുനിക ശാസ്ത്രജ്ഞാന്മാർക്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു!!!

     ഒരു മലയെ തന്നെ തുരന്ന് ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്....

ബി.സി. രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന എല്ലോറ ക്ഷേത്ര സമുച്ചയം മഹാരാഷ്ട്രയിലെ  ഔറംഗബാദ് ജില്ലയിലാണ്. ലോകത്തിലെ തന്നെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അജന്ത-എല്ലോറ ക്ഷേത്രസമുച്ചയം കൂടിയാണിത്. ഏഴു ലോകമഹാത്ഭുതങ്ങള്‍ ചേര്‍ത്തുവച്ചാലും അവയെക്കാളും വിസ്മയകരമാണ് 1983-ല്‍ യുനെസ്കോ ലോക സാംസ്‌കാരിക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച  അജന്ത എല്ലോറയിലെ നിര്‍മ്മിതികള്‍.  

ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത് പോലും വരില്ല എന്നതാണ് സത്യം. 

കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......
ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.

ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.

 ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്. 

പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാർ പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.

ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*

ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു. ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള  കൊത്തുപണികൾ. 

ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.
1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു. 1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല. അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.

എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് . ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.

ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.

ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്.

    വിശേഷണങ്ങളും, സമസ്യകളും ഏറെയുണ്ടെങ്കിലും അജന്ത-എല്ലോറയെക്കുറിച്ച് അധികമാരും പറയാത്ത രണ്ടു സമസ്യകളാണിവിടെ പ്രദിപാതിക്കുന്നത്.

വെറുതെ കിടന്ന മലനിരകളില്‍ നേരമ്പോക്കിന്, വെറും ഉളിയും ചുറ്റികയും കൊണ്ട്  കൊത്തിവച്ച കലാരൂപങ്ങള്‍ എന്നതിനേക്കാള്‍, തികഞ്ഞ ആസൂത്രണത്തോടെ, ആധുനീക മനുഷ്യന്‍റെ സാങ്കേതിക വിദ്യയെ വെല്ലുന്ന സാങ്കേതിക മികവോടെ, ക്രത്യമായ അളവും അഴകും ചേര്‍ത്ത് ഉന്നതരായ ഏതോ ജീവിസമൂഹം  തങ്ങളുടെ  ജീവിത ശൈലിയുടെ, സംസ്കാരത്തിന്‍റെ ചില ഏടുകളാണ് അജന്ത-എല്ലോറ മലനിരകളില്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്.  

പ്രാചീനമനുഷ്യന് ഇത്ര മനോഹരമായി, ബ്രഹത്തായ ഒരു ക്ഷേത്ര സമുച്ചയം കേവലം 20 വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കാനകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?  കിലോമീറ്ററുകള്‍ നീളുന്ന പാറക്കൂട്ടത്തെ തുരന്നു മാറ്റിയാണ് ഇത്ര മനോഹരമായ ഒരു കലാരൂപം ഉണ്ടാക്കിയിട്ടുള്ളത്.  എന്നാല്‍, ഇത് എങ്ങനെ ഉണ്ടാക്കിയെടുത്തു എന്ന സമസ്യയോടൊപ്പം തന്നെ ഗവേഷകരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണ്, ഇതിനുവേണ്ടി തുരന്നു മാറ്റിയ പാറയെല്ലാം എവിടെ കൊണ്ടുപോയി എന്നത്.  ഇവിടെ ഇങ്ങനെ ഒരു ബ്രഹത്തായ നിര്‍മ്മിതി നടന്നതിന്‍റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ ചുറ്റുപാടുകളിലൊന്നും നമുക്ക് കാണാനാകില്ല.  പുരാവസ്തു ഗവേഷകരുടെ കണക്കു പ്രകാരം ഏതാണ്ട് 34 വ്യത്യസ്തങ്ങളായ നിര്‍മ്മിതികളാണ് അജന്ത-എല്ലോറയില്‍ ഉള്ളത്.  എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് കരിമ്പാറ മലകള്‍ തുരന്നാണ്.  പ്രകൃത്യാലുള്ള ഒരു ഗുഹ പോലും ഇവിടെയില്ല.  ഇവിടെയുള്ള എല്ലാ നിര്‍മ്മിതികളും ഉന്നതമായ സാങ്കേതിക വിദ്യയാല്‍ മല തുരന്നു നിര്‍മ്മിച്ചവയാണ്.  മനുഷ്യനാണു ഇവയെല്ലാം നിര്‍മ്മിച്ചതെങ്കില്‍, ഇതിന്‍റെ അവശിഷ്ടങ്ങള്‍കൊണ്ട് തന്നെ ഈ മലനിരകളെക്കാള്‍ വലിയ ഒരു മലനിര ഇവിടെ സമീപത്തു രൂപപ്പെടുമായിരുന്നു.  വലിയ സാങ്കേതിക വിദ്യകളുള്ള ഇന്നുപോലും ഒരു കാര്യത്തിന് പാറ പൊട്ടിക്കുമ്പോള്‍ എന്ത് മാത്രം പാറ അവശിഷ്ടമായി കുന്നുകൂടുന്നു എന്ന് നമുക്കറിയാം.  പുരാവസ്തു ഗവേഷകരുടെ കണക്കു പ്രകാരം കൈലാസക്ഷേത്രത്തിനായി മാത്രം തുരന്നു മാറ്റിയത് ഏതാണ്ട് നാല് ലക്ഷം ടണ്ണ്‍ പാറയാണ്‌. അപ്പോള്‍, ആകെയുള്ള 34 ക്ഷേത്രങ്ങള്‍ക്കും, അവയ്ക്കുള്ളിലെ മറ്റു നിര്‍മ്മിതികള്‍ക്കും വേണ്ടി തുരന്നു മാറ്റിയ പാറയുടെ അളവ് ഒന്ന് ചിന്തിച്ചു നോക്കൂ...വെറും ഇരുപതു ക്ഷേത്രങ്ങള്‍ എന്ന് ഒരു ഏകദേശ കണക്കു വച്ചാല്‍പോലും 80 ലക്ഷം ടണ്ണ്‍ പാറ.  ഊഹിക്കാന്‍ പോലും പറ്റാത്ത അളവ്...ഇത് കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ രസകരമായ ഒരു താരതമ്യം പറയാം....ഈ തുരന്നു മാറ്റിയ പാറ അത്രയും ഉണ്ടായിരുന്നെങ്കില്‍ പുരാതന ഈജിപ്തിലെ രണ്ടാമത്തെ വലിയ പിരമിഡ് ആയ ഗിസയിലെ ഖുഫു പിരമിഡ് തന്നെ പണിയാമായിരുന്നു...പിന്നെയും  അനേകം ടണ്ണ്‍ പാറ ബാക്കിയും വരുമായിരുന്നു.  എന്നാല്‍,  തുരന്നു മാറ്റിയ പാറയുടെ ഒരു തരി പോലും  ഇവിടെയെങ്ങും കാണാനില്ല എന്നതാണ് ഏറെ വിസ്മയകരം. വിനോദ സഞ്ചാരികള്‍ക്കുവേണ്ടി  അടുത്തിടെ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറു കിലോമീറ്റര്‍ അകലെ നിന്നാണ് പാറ കൊണ്ടുവന്നതെന്ന് കൂടി  അറിയുമ്പോഴാണ് ബാക്കി വന്ന പാറയെല്ലാം അവിടെയെങ്ങും കൂടിക്കിടക്കാതെ അത് വായുവില്‍ അലിഞ്ഞു പോയോ എന്ന് നാം സംശയിക്കുന്നത്!! ചരിത്രന്വേഷകരെയും, പുരാവസ്തു ഗവേഷകരേയും ഒരുപോലെ കുഴയ്ക്കുന്ന ഒരു സമസ്യയാണിത്..ഏതു സങ്കേതം ഉപയോഗിച്ചായിരിക്കും ഈ അവശിഷ്ടങ്ങള്‍ എല്ലാം ഇല്ലാതാക്കിയത്?

എന്നാല്‍ ഇതിനെക്കാളേറെ വിസ്മയകരമാണ് എല്ലോറയിലെ ക്ഷേത്ര സമുച്ചയങ്ങള്‍ക്കടിയിലെ  കിലോമീറ്ററുകള്‍ നീളുന്ന ഭൂഗര്‍ഭ നഗരം.  രഹസ്യങ്ങള്‍ നിറഞ്ഞ ഒരു ഭൂഗര്‍ഭ നഗരം എല്ലോറ ഗുഹകള്‍ക്കുള്ളിലുണ്ടെന്നത്  അധികം അറിയപ്പെടാത്തൊരു വസ്തുതയാണ്. ഏതാണ്ട്ഒരടി വീതിയുള്ള ഒരു ചതുരാകൃതിയിലുള്ള   നേരെ താഴേക്ക്‌ പോകുന്ന തുരങ്കം  ഇവിടെ നമുക്കു കാണാം.  ഇവിടേയ്ക്ക്പക്ഷെ, സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.  ഏതാണ്ട് 40 അടിയോളം ആഴമുണ്ടെന്നു കരുതപ്പെടുന്ന ഈ തുരങ്കം  അവിടെനിന്നും വലത്തേക്ക് തിരിഞ്ഞു ഭൂഗര്‍ഭ നഗരത്തിലേക്ക് കടക്കുന്നു.  അതിനുശേഷം അവിടെ ഉള്ളില്‍ എന്തെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.  വലുപ്പം ക്രമേണ കുറഞ്ഞു മനുഷ്യന് കടന്നുചെല്ലാനകാത്ത തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ് ഈ തുരംഗങ്ങള്‍.  വെള്ളം വാര്‍ന്നു പോകാനെന്ന രീതിയില്‍ ക്ഷേത്രത്തിന്‍റെ പല ഭാഗങ്ങളിലും ഇതിനോട് ബന്ധപ്പെടുത്തി  ചെറു ഗുഹകളും കാണാനാകും...ഇവ യഥാര്‍ത്ഥത്തില്‍ ഭൂഗര്‍ഭ നഗരത്തിലേക്കുള്ള  വഴികള്‍ ആകാമെന്നാണ് നിഗമനം.  ഒരു പത്തു വയസുള്ളകുട്ടിക്ക് കടന്നുപോകാന്‍പറ്റുന്ന വലുപ്പമുള്ള തുരങ്കങ്ങള്‍.  മനുഷ്യന് ഇതിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആര്, ആര്‍ക്കുവേണ്ടിയാണ് ഇവ പണിതത്? വേറെ ചില   തുരങ്കങ്ങളില്‍ ഏതാണ്ട് പത്തു അടി വരെ മനുഷ്യന് കടന്നു ചെല്ലാമെങ്കിലും  പിന്നീട് അവ ചുരുങ്ങി ചെറുതായിമാറുന്നു.  എവിടെക്കാണ്‌  ഈ  രഹസ്യഗുഹകള്‍ നയിക്കുന്നത് ?  ആരായിരിക്കാം മനുഷ്യന് കടന്നു ചെല്ലാന്‍ പറ്റാത്ത ഈ ഗുഹകള്‍ ഉപയോഗിച്ചിരുന്നത്?  മനുഷ്യന് കടന്നു ചെല്ലാന്‍ പറ്റില്ലെങ്കില്‍ ആരായിരിക്കാം ഇവ വിദഗ്ധമായി കൊത്തിയുണ്ടാക്കിയത്?  മനുഷ്യനെക്കാള്‍ ബുദ്ധിയും കഴിവുമുള്ള ജീവികള്‍ വേറെയുമുണ്ടോ?  എല്ലോറ ഗുഹകളെ അടുത്തറിയാവുന്നവരുടെ അഭിപ്രായത്തില്‍, ഉള്ളിലേക്ക് പോകുന്തോറും വലുപ്പം കുറഞ്ഞുവരുന്ന, മനുഷ്യന് കടന്നുചെല്ലാന്‍ പറ്റാത്ത ധാരാളം ഭൂഗര്‍ഭ ഗുഹകള്‍ ഇവിടെയുണ്ട്.  ഇപ്പോള്‍ അവയെല്ലാം തന്നെ  സന്ദര്‍ശകര്‍ക്ക് അകത്തുകടക്കാനാകാത്ത  വിധത്തില്‍ പൂട്ടി മുദ്രവച്ചിട്ടുണ്ട്.  എല്ലോറയിലെ  ഒരു പ്രത്യേക ഇടത്തുമാത്രം ഒതുങ്ങുന്നതല്ല ഈ ഭൂഗര്‍ഭ ഗുഹകള്‍.  ഏതാനും കിലോമീറ്ററുകളോളം  ഇത് വ്യാപിച്ചു കിടക്കുന്നു.  അതുകൊണ്ട് തന്നെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങള്‍ക്കടിയില്‍, ടര്‍ക്കിയിലെ  കപ്പദോച്ചിയക്കടുത്തുള്ള ടെറിന്‍കുയുവിലെതുപോലുള്ള  ഒരു ഭൂഗര്‍ഭ നഗരം തന്നെ കണ്ടേക്കാം എന്ന് കരുതുന്നവരും ഉണ്ട്.  ഭൂമിക്കടിയില്‍ ഏതാണ്ട് 18 നിലകളിലായി 85 മീറ്റര്‍ ആഴത്തില്‍ 20, 000 ആളുകള്‍ക്ക് വരെ താമസിക്കാനുതകുന്ന  വളരെ വിശാലമായ  പണി തീര്‍ത്തിട്ടുള്ള ഭൂഗര്‍ഭ നഗരമാണ് ടെറിന്‍കുയുവിലുള്ളത്.  നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന ഈ ഭൂഗര്‍ഭ നഗരം 1965-ലാണ് കണ്ടെത്തിയത്.  ഇതുപോലുള്ള ഒരു സംവിധാനമാണ് അജന്ത എല്ലോറയിലെതെങ്കില്‍, തീര്‍ച്ചയായും ആ ഭൂഗര്‍ഭ നഗരത്തിലേക്ക് ജീവസന്ധാരണത്തിനുവേണ്ട സംവിധാനങ്ങള്‍ അവര്‍ ഒരുക്കിയിരിക്കും.  വായു സഞ്ചാരത്തിന് വേണ്ടി ആയിരക്കണക്കിന് ചെറിയ തുരംഗങ്ങള്‍ ടെറിന്‍കുയുവില്‍ നിര്‍മ്മിച്ചിട്ടുണ്ട്.  ഇതുപോലെതന്നെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങളിലെ തറയില്‍ മനുഷ്യ ശ്രദ്ധയില്‍പെടാത്ത ഇടങ്ങളില്‍ ചെറിയ, നാലിഞ്ചു   വ്യാപ്തമുള്ള, മറ്റേയറ്റം കാണാനാകാത്ത വിധം ആഴമേറിയവ നൂറുകണക്കിന് തുരങ്കങ്ങള്‍ ഉണ്ട്.  എന്നാല്‍, സന്ദര്‍ശകരുടെ വിലപ്പെട്ട പല വസ്തുക്കളും ഇതിലേക്ക് വീണു ഒരിക്കലും തിരിച്ചുകിട്ടാത്ത രീതിയില്‍ നഷടപ്പെട്ടതിനാല്‍ ഇവയില്‍ മിക്കവയും ഇന്ന് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചുകഴിഞ്ഞു.  വലിയ പരിശ്രമം എടുത്തു എന്ത് ഉദ്ദേശത്തോടെയകം  ഇവ  ഉണ്ടാക്കിയിട്ടുള്ളത്?  പല ഗുഹകളിലും  വെള്ളം ഉപയോഗിച്ചുള്ള ആചാരകര്‍മ്മങ്ങളുടെ അവശേഷിപ്പുകള്‍ ഇന്നും കാണാനുണ്ട്.  ദിനംപ്രതി അവിടെ ഒഴിക്കപ്പെടുന്ന വെള്ളം പാത്തികള്‍ വഴി പോകുന്നത് നേരെ ഭൂഗര്‍ഭ നഗരത്തിലേക്കാണ്.  ഇത്തരത്തിലുള്ള നൂറുകണക്കിന് ക്ഷേത്ര ആചാര മാതൃകയിലുള്ള ഇടങ്ങള്‍ ഇവിടെയുണ്ട്.  ഇവിടങ്ങളിലെല്ലാം  ഉപയോഗിക്കപ്പെട്ടിരുന്ന  ലിറ്റര്‍ കണക്കിന് വെള്ളം  താഴെ  വിവിധ ആവശ്യങ്ങള്‍ക്ക്  ഉപയോഗപ്പെടുത്തിയിരിക്കാം.  വെള്ളം ഒഴുകാത്ത സമയങ്ങളില്‍ ഇത് അകത്തേക്ക് വായു സഞ്ചാരത്തിന്‍റെ  ഇടങ്ങളായും  മാറുന്നു.

ഇപ്പോള്‍ നിങ്ങള്‍ക്ക് ന്യായമായും ഒരു സംശയം ഉയരാം.  ഇത്ര വിശേഷപ്പെട്ട എന്തോ അടിയില്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് മുകളിലെ ക്ഷേത്ര ചുവരുകളില്‍ എന്തെങ്കിലും സൂചനകള്‍ കാണില്ലേ? തീര്‍ച്ചയായും ഉണ്ട്.  ഇവിടെയുള്ള കൊത്തുപണികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഭൂഗര്‍ഭ ജീവിതത്തിന്‍റെ സൂചനയെന്നോണം  ധാരാളം കാര്യങ്ങള്‍ ഇവിടെ കാണാനാകും.

എല്ലോറയില്‍ പ്രധാനമായും മൂന്നു വിശ്വാസ സമൂഹത്തിന്‍റെ ക്ഷേത്രങ്ങളാണുള്ളത്, ബുദ്ധ, ജൈന, ഹിന്ദു ക്ഷേത്രങ്ങളാണവ.  തീര്‍ത്തും വ്യതസ്തങ്ങളായ ആചാരരീതികളും, വിശ്വാസവുമാണെങ്കിലും ഇവിടത്തെ ശില്പവേലകളില്‍ അസാധാരണമായൊരു സാമ്യം നമുക്ക് കാണാം.  അജന്ത-എല്ലോറയില്‍ പോകാന്‍ അവസരം കിട്ടുമ്പോഴോ അതുമല്ലെങ്കില്‍ അവിടെയുള്ള ചുവര്‍ കലാരൂപങ്ങള്‍ കാണുമ്പോഴോ ശ്രദ്ധിക്കുക.  പ്രധാനമായും രണ്ടു തട്ടുകളിലായിട്ടായിരിക്കും  ഈ കലാരൂപങ്ങള്‍..മുകളില്‍ ദേവരൂപങ്ങള്‍ ഇടയില്‍ ഒരു തട്ട്...അതിനടിയില്‍, നാഗദേവതകളോ, അതുമല്ലെങ്കില്‍ ചെറു മനുഷ്യരൂപങ്ങളോ.  ബുദ്ധനെ ചിത്രീകരിച്ചിരിക്കുന്നിടത്തു, ബുദ്ധന്‍ ഒരു ഇടത്തു ഉപവിഷ്ഠനായിരിക്കുന്നതും, ബുദ്ധന്‍റെ ഇരിപ്പിടത്തിനു താഴെ മനുഷ്യനെക്കാള്‍ വലുപ്പം  കുറഞ്ഞ നാഗദേവതകള്‍ എന്തോ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കാണാം.  ഇനി മറ്റൊരു ശില്പത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് ദേവതകള്‍ മുകളിലും, അതിനെക്കാളും ഒരു തട്ട്താഴെ മനുഷ്യനോടു സാമ്യമുള്ള, എന്നാല്‍ വളരെ ചെറിയ മനുഷ്യരൂപങ്ങളുമാണ്.  മുകളില്‍ പറഞ്ഞ നാഗദേവതകളെയും, മനുഷ്യനോടു സാമ്യമുള്ള ചെറു ജീവികളെയും എപ്പോഴും ചിത്രീകരിച്ചിരിക്കുന്നത് അടിത്തട്ടില്‍ ജീവിക്കുന്നവരായിട്ടാണ്...എല്ലോറയിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഹിന്ദു ദൈവങ്ങളുടെ ഇരിപ്പിടത്തിനു താഴെ ചെറിയ മനുഷ്യ രൂപങ്ങളെയും, ബുദ്ധക്ഷേത്രത്തിലെ ചുവരുകളില്‍ ബുദ്ധന്‍റെ ഇരിപ്പിടത്തിനു താഴെ നാഗദേവതകളെയും അതുപോലെതന്നെ ജൈന ക്ഷേത്ര ചുവരുകളില്‍ ഹിന്ദു ക്ഷേത്ര ചുവരുകളിലെതുപോലെ ചെറിയ മനുഷ്യസമാനമായ രൂപങ്ങളെയും കാണാം...എന്തുകൊണ്ടാണ് ഈ മൂന്നു ക്ഷേത്രങ്ങളിലും നാഗ ദേവതകളെയും, മനുഷ്യസമാനമായ ചെറുജീവികളെയും അടിത്തട്ടില്‍ ജീവിക്കുന്നവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത്? മനുഷ്യന് കടന്നുചെല്ലാനാകാത്ത എല്ലോറയിലെ  ഭൂഗര്‍ഭ നഗരത്തില്‍ വസമുറപ്പിച്ചിരുന്നവര്‍ ഈ നാഗദേവതകളും, ചെറു മനുഷ്യ ജീവികളും ആയിരിക്കുമോ?  

ഇനി മറ്റൊരു വിചിത്രമായ കാര്യം.  ലോകത്ത് ഇതുപോലുള്ള പ്രാചീന, രഹസ്യാത്മകത നിറഞ്ഞ ഭൂഗര്‍ഭ അറകളെ സൂചിപ്പിക്കുന്ന റക്ഷ്യന്‍ ചരസംഘ ടനയായ കെ. ജി. ബി. യുടെ മാപ്പില്‍ അജന്ത-എല്ലോറ ഗുഹകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്.  അവര്‍ ഇതിനെ, അന്യഗ്രഹ ജീവികളുടെ കേന്ദ്രമായിരുന്നു എന്നാണ് വിശേഷിപ്പിക്കുന്നത് എന്നും അറിയുക.. ഈ മാപ്പ് പ്രകാരം നമ്മള്‍ അജന്ത-എല്ലോറയില്‍ കാണുന്നവ കേവലം തുരങ്കങ്ങളെക്കാള്‍, കിലോമീറ്ററുകളോളം വിശാലമായ ഒരു ഭൂഗര്‍ഭ നഗരത്തിന്‍റെ പ്രവേശനകവാടങ്ങളാണ്.

ഒരു കാര്യം സുവ്യക്തമാണ്...വെറും ഉളികൊണ്ടും, ചുറ്റികകൊണ്ടും പ്രാചീന മനുഷ്യന്‍ ഉണ്ടാക്കിയതല്ല അജന്ത-എല്ലോറയില്‍ കാണുന്ന വിസ്മയിപ്പിക്കുന്ന നിര്‍മ്മിതികള്‍.  മറിച്ചു, ഇന്ന് മാനവകുലം എത്തിയതിനെക്കാള്‍ ഏറെ ഉന്നതിയില്‍ നിന്നിരുന്ന ഒരു സമൂഹം, നാമിന്നു ഉപയോഗിക്കുന്നതിനേക്കാള്‍ അതിശ്രേഷ്ഠമായ സാങ്കേതികവിദ്യ കൊണ്ടു വ്യക്തമായൊരു പദ്ധതിയോടെ മെനഞ്ഞെടുത്തവയാണ് ഇവയെല്ലാം...ആ സമൂഹം ഭൂമിയില്‍ ഉണ്ടായിരുന്നവരാണോ, അതോ മറ്റിടങ്ങളില്‍നിന്ന് ഭൂമിയിലേക്ക്‌ എത്തിയതാണോ എന്നതാണ് ചോദ്യം. 

ഇനിയും കാര്യമായ ഗവേഷണങ്ങള്‍ നടക്കാത്ത, രഹസ്യത്തിന്‍റെ മൂടുപടം അണിഞ്ഞു നില്‍ക്കുന്ന അജന്ത-എല്ലോറ ഗുഹകള്‍ക്ക് വളരെ ഉന്നതമായ ഒരു സാങ്കേതിക വിദ്യയുടെ, കലാവിരുതിന്‍റെ, ജീവിത ശൈലിയുടെ, അതിനെക്കാളെല്ലാമുപരി  നമ്മള്‍ ഇനിയും മനസ്സിലാകാത്ത പ്രപഞ്ചത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കാനാകും.  എന്നാല്‍, അത് വെറും മതാചാരത്തിന്‍റെയും, മിത്തിന്‍റെയും, ലൈംഗികതയുടെയും കണ്ണിലൂടെ മാത്രം നോക്കിക്കണ്ടാല്‍ ഒരു പക്ഷെ നമുക്ക് നഷ്ടമാകുക  ഈ പ്രപഞ്ചത്തിലെ നമ്മള്‍ തേടുന്ന ചില അപൂര്‍വ സമസ്യകളുടെ  ഉത്തരങ്ങള്‍ ആയിരിക്കും.

അജന്ത-എല്ലോറയിലെ കൈലാസ ക്ഷേത്രത്തിനായി തുരന്നു മാറ്റിയ പാറ ഇപ്പോള്‍ അവിടെ കാണുന്ന നിര്‍മ്മിതിയെക്കള്‍ അധികമാണ്. അതുകൊണ്ട് കൂടി തന്നെയാണ് അജന്ത-എല്ലോറ  നിര്‍മ്മിതികള്‍ മനുഷ്യന്‍റെത് തന്നെയാണോ എന്ന് നാം സംശയിക്കേണ്ടത്...

ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ !!!

No comments:

Post a Comment