സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി
ചാത്തന്നൂർ: ദേശിയപാതയോരത്ത് വില്പനയ്ക്കായി സൂഷിച്ചിരുന്ന സർവ്വേകല്ല് മോഷണം പോയതായി പരാതി.കഴിഞ്ഞ 18ന് രാത്രി കല്ലുവാതുക്കൽ പാറയ്ക്ക് സമീപം റോഡ് സൈഡിൽ ഓർഡർ അനുസരിച്ചു തൊഴിലാളികൾ നിർമ്മാണം പൂർത്തിയാക്കി വച്ചിരുന്ന മുന്നോറോളം കല്ലുകളാണ് മോഷ്ടിച്ചു കൊണ്ട് പോയത്. അടുത്ത ദിവസം പണിയ്ക്കായി എത്തിയ തൊഴിലാളികൾ കല്ല് മോഷണം പോയതായി കാണുകയും പാരിപ്പള്ളി പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ കല്ലുവാതുക്കൽ സ്വദേശി ഓടിക്കുന്ന ടെമ്പോയാണെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന്
മനസിലാക്കിയെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനോ പ്രതികളെ പിടിക്കാനോ പോലിസ് തയ്യാറായിട്ടില്ല എന്നാണ് പരാതിക്കാർ പറയുന്നത്. ദേശീയപാതയിൽ വലിയ മോഷണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിൽ ശക്തമായ പ്രതിക്ഷേധം ഉയരുകയാണ്. ഇതിന് മുൻപും ചെറിയ രീതിയിൽ മോഷണങ്ങൾ നടന്നുട്ടെങ്കിലും ചെറു പരാതിയിൽ അവസാനിക്കുമായിരുന്നു ഇത്രയും വലിയൊരു മോഷണം ആദ്യമായിട്ടാണ് എന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും മോഷണങ്ങൾ ആവർത്തിക്കുമെന്നിരിക്കെ അടിയന്തിരമായി പ്രതികളെ പിടികൂടി നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഒരു മാസത്തോളം വരുന്ന തൊഴിലാളികളുടെ അധ്വാനമാണ് മോഷണം പോയത് എന്ന് തൊഴിലാളികൾ പറഞ്ഞു.സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന പ്രതി നിലവിൽ വീട് കയറി ആക്രമിച്ച കേസിൽ ജില്ലാ കോടതി ഏഴ് വർഷം ശിഷിച്ചതിന് ശേഷം ഹൈകോടതി ജാമ്യത്തിൽ കഴിയുന്ന പ്രതിയാണ്.
No comments:
Post a Comment