Thursday, 10 March 2022

ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ചന്ദ്രചന്ദ്രപൊങ്കാല

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീഭൂതനാഥക്ഷേത്രത്തിൽ 
ചന്ദ്രപൊങ്കാല.
@ ഇന്ന് തൃക്കൊടിയേറ്റ് 
ചാത്തന്നൂർ:  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീഭൂതനാഥക്ഷേത്രത്തിൽ 
ചന്ദ്രപൊങ്കാല. രാവിനെ പകലാക്കി മാറ്റി നൂറ് കണക്കിന് ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല അർപ്പിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ 
 തന്നെ  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് സ്ത്രീകള്‍ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. ഇന്നലെ 
വൈകുന്നേരം അഞ്ചു മണി മുതല്‍ തന്നെ ക്ഷേത്രവും ചുറ്റുപാടുമുള്ള അഞ്ചു കിലോമീറ്ററോളം പ്രദേശവും ഭക്തരുടെ പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറഞ്ഞു.
തുടർന്ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. സര്‍വസവും മറന്നു ദേവിക്കുമുന്നില്‍ കണ്ണീരോടെ ഭക്തര്‍ തങ്ങളുടെ സങ്കടങ്ങളുടെ കെട്ടഴിച്ചു.തുടർന്ന് ശ്രീഭൂതനാഥനെ
സാക്ഷിനിര്‍ത്തി ക്ഷേത്രം മേൽശാന്തി 
ജയപ്രകാശ് പോറ്റി 
ദേവിക്ഷേത്രത്തിന് മുന്നിൽ തീർത്ത 
 പണ്ടാര പൊങ്കാല അടുപ്പിന് രാത്രി 12മണിയോടെ  പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് അടുപ്പിലേക്ക്
 അഗ്നി പകര്‍ന്നു. ദേവി ശരണത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍
ക്ഷേത്രത്തിലും വീടുകളിലുമായി 
 ആയിരങ്ങള്‍ ദേവിക്കായി പൊങ്കാല ഒരുക്കി. തുടർന്ന് ഒരു മണിയോടെ വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ  ഭക്തര്‍ നല്‍കിയ പൊങ്കാല നേദിച്ചു. നേദ്യത്തിന് ശേഷം ദിവ്യ അഭിഷേകവും കുരുസിയും 
 നടന്നു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന അത്തം മഹോത്സവത്തിന് ഇന്ന് കൊടിയേറും രാവിലെ 8നും 9.30നും മധ്യയുള്ള ശുഭമുഹൂർത്തത്തിൽ 
 ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നബൂതിരി തൃകൊടിയേറ്റ് കർമ്മം നിർവഹിക്കും.

ഫോട്ടോ: ചന്ദ്ര പൊങ്കാല 


No comments:

Post a Comment