പരവൂർ: ഇടത് വലത് മുന്നണികൾ ഒരുമിച്ചു ഭരിക്കുന്ന പരവൂർ നഗരസഭയിൽ ജനങ്ങൾക്ക് വേണ്ടി വാദിക്കുന്നതും സമരമുഖത്തിറങ്ങുന്നതും
ദേശിയതയുടെ അമരക്കാരി സ്വർണ്ണസുരേഷാണ്. തുടർച്ചയായി രണ്ടാം തവണ കൗൺസിലർ ആകുന്ന സ്വർണ്ണമ്മ സുരേഷ് ഭരണകാർക്ക് മുന്നിൽ യാചിക്കാൻ നിൽക്കാതെ പൊതുജന സഹകരണത്തോടെയാണ് അംഗൻവാടിയ്ക്കും പ്രാതമിക ആരോഗ്യ കേന്ദ്രത്തിനും സ്ഥലം വാങ്ങി വികസനപ്രവർത്തങ്ങൾ പൂർത്തിയാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയ്ക്ക് തന്നെ മാതൃകയായി മാറ്റിയതും എടുത്തു പറയുമ്പോൾ കേന്ദ്രസർക്കാർ പദ്ധതികൾ നഗരസഭയിൽ നടപ്പാക്കാൻ മുന്നിട്ട് ഇറങ്ങുന്നതും ഇടത് വലത് മുന്നണികൾ വീതം വച്ച് ഭരിക്കുന്ന നഗരസഭയിൽ ഭരണപക്ഷത്തിന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു കൊണ്ട് സമരമുഖത്ത് എത്തുകയും നഗരസഭയുടെ വികസനത്തിനായി മുൻസിപ്പൽ കൗൺസിലിലും പുറത്തും ശബ്ദമുയർത്തുകയും ചെയ്യുകയാണ് സ്വർണ്ണമ്മസുരേഷ്.
@ "ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്ന കർത്തവ്യം പൂർണ്ണമായും നിർവഹിക്കുന്നതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവ് ഇല്ലെന്ന് സ്വർണ്ണമ്മസുരേഷ് പറഞ്ഞു.അധികാരസ്ഥാനത്ത് ഇരിക്കുന്ന സ്ത്രീകൾക്ക് നേരെ പൊതുവെ അതിക്രമങ്ങൾ ഉണ്ടാകുന്നില്ലെങ്കിലും സാധാരണക്കാരുടെ അവസ്ഥ ഇതല്ല എല്ലാ സ്ത്രീകൾക്കും ഭയമില്ലാതെ ജീവിക്കാനാകുമ്പോഴേ സമത്വവും തുല്യതയും ലഭിക്കുകയുള്ളൂവെന്നും സ്വർണ്ണമ്മസുരേഷ് പറഞ്ഞു'
സ്വർണ്ണമ്മസുരേഷ് (പ്രതിപക്ഷ നേതാവ് പരവൂർ മുൻസിപ്പാലിറ്റി)
No comments:
Post a Comment