സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കർഷകരെ അവഗണിച്ചതിൽ പ്രഷോഭം ആരംഭിക്കും -കർഷകമോർച്ച
കൊല്ലം :സംസ്ഥാന സർക്കാർ അവതരിപ്പിച്ച
ബജറ്റിൽ കേരളത്തിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്ന കർഷകരെ അവഗണിച്ചതിൽ കർഷകമോർച്ച ശക്തമായ പ്രഷോഭ സമരങ്ങളുമായി മുന്നോട്ട് പോകാൻ കർഷക മോർച്ച ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊല്ലം ജില്ലയിലെ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി മേഖലയിലെ സംരംഭകർ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭകരെ രണ്ടു കോടി രൂപാ വരെയുള്ളവരെ കടക്കെണിയിൽ നിന്നും രക്ഷപെടുത്താമെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ക്ഷീര കർഷക മേഖല രാഷ്ടീയവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു. അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വേലിയേറ്റ ഭീഷണിയും മൂലം ചെമ്മീൻ കരിമീൻ കൃഷിയിലേർപ്പെടുന്ന കർഷകർക്ക് കടബാദ്ധ്യത മൂലം ആത്മഹത്യയുടെ വക്കിലാണ്.സംസ്ഥാന സർക്കാരിന്റെ കർഷകരെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിക്ഷേധമുയർത്താൻ യോഗം തീരുമാനിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡൻറ് സുരേഷ് ആറ്റ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ജില്ലാ ഭാരവാഹി യോഗം കർഷകമോർച്ച സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ പ്രഭാരിയുമായ എസ്സ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കർഷക മോർച്ച സംസ്ഥാന കമ്മിറ്റി അംഗം അനിൽ വാഴപ്പള്ളി, ജില്ലാ ജന:സെക്രട്ടറി മാരായ ജി. ഉദയകുമാർ ചവറ, വടമൺ ബിജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുരളിമോൻ ശശി, ജി ഗോപകുമാർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment