ശാസ്താവിന്റെ ഊര് ചാത്തന്നൂർ
ചാത്തന്നൂർ എന്ന സ്ഥല നാമം ഉണ്ടായത് തന്നെ ശ്രീഭൂതനാഥന്റെ നാമത്തിലാണെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു ശാസ്താവിന്റെ ഊര് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു പിന്നീട് അത് തിരുവിതാംകൂർ വാണിരുന്ന രാജാക്കന്മാർ അവരുടെ ഭരണസൗകാര്യത്തിന് വേണ്ടി ചാത്തൂർ ദേശമെന്നും പിന്നീട് ചാത്തന്നൂർ എന്നുമാക്കി മാറ്റുകയായിരുന്നു എന്ന് കേരള ചരിത്രത്തിന്റെ ആധാരമായ സംഘകൃതികളിൽ വ്യക്തമാക്കുന്നുണ്ട് ചാത്തന്നൂർ നാടിന്റെ ആസ്ഥാനം മീനാട് ആയിരുന്നുവെന്നും മീനാട് ദേശമെന്നും അറിയപ്പെട്ടതായി സംഘകാല ചരിത്ര രേഖകളിലും തിരുവിതാംകൂറിന്റെ രാജഭരണരേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട് ദേശത്തിന്റെ കരം പിരിവുകാർ മീനാട് ദേശത്ത് വസിച്ചിരുന്നതായും ചരിത്ര ഗവേഷകരായ ഇളംകുളം കുഞ്ഞൻപിള്ളയും വേലായുധ പണിക്കർശേരിയും വ്യക്തമാക്കുന്നുണ് അത് കൊണ്ട് തന്നെ ശാസ്താവിന്റെ ഊര് എന്ന നാമം പിൽക്കാലത്ത് ഭരണസൗകര്യത്തിന് വേണ്ടി ഉദ്യോഗസ്ഥർ ചാത്തൂർ എന്നും പിന്നീട് ചാത്തന്നൂർ എന്നും ആക്കി മാറ്റിയതായി സ്ഥലനാമ രേഖകളിലും ചരിത്രരേഖകളിലും വ്യക്തമാക്കുന്നുണ്ട്.
No comments:
Post a Comment