ചാത്തന്നൂർ: ദേവകലയായ കഥകളിയുടെ അണിയറക്കാർക്ക് പറയാൻ ദുഃഖങ്ങളുടെ കഥ മാത്രം. കഥകളി അരങ്ങ് കുറഞ്ഞു വരുന്ന സമയത്താണ് കൊറോണയുടെ വരവ് മൂന്ന് വർഷമായി വിരലിലെണ്ണാവുന്ന പരിപാടികൾ മാത്രമാണ് കിട്ടിയത് 60വർഷത്തിലധികമായി ഇ രംഗത്ത് പ്രവർത്തിക്കുന്നനെടുമുടി വിജയൻപിള്ള പറഞ്ഞു. കഥകളിയുടെ സകലമാന വേഷങ്ങളും ഒരുക്കി ദേവവേഷം കെട്ടിയാടുന്നവരെ അരങ്ങത്തേക്ക് വിടുക എന്നതാണ് ഇവരുടെ ജോലി. അത് കൊണ്ട് തന്നെ കഥകളിയെന്ന ദേവകലയുടെ ജീവനാഡിയാണ് ഇവർ
പരമ്പരാഗത ശൈലിയില്‍ കഥകളി കോപ്പുകൾ നിര്‍മ്മിക്കുന്ന ഇവർ അതുല്യ മായ കലാകാരന്മാരാണ്.
കേരളത്തിന്റെ
തെക്ക്, വടക്ക് സമ്പ്രദായത്തിലുളള കഥകളി കിരീടങ്ങളുടേയും മെയ്ക്കാപ്പുകളുടേയും
നിർമ്മാണത്തിൽ വൈദ്ഗദ്യം നേടിയ കേരളത്തിൽ അറിയപ്പെടുന്ന കലാകാരനാണ് 76കാരനായ വിജയൻ പിള്ള ഒപ്പം ആറന്മുള ഓമനകുട്ടനും ഇളം തലമുറയിൽപെട്ട ചാത്തന്നൂർ രഞ്ജുവുമുണ്ട്. കഥകളിയുടെ സകല വേഷങ്ങളും കൈകൊണ്ടാണ് ഇവർ നിർമ്മിക്കുന്നത്. കഥകളിയിലെ മുഴുവന്‍ വേഷങ്ങൾ, യഥാര്‍ഥ കോപ്പണിയിച്ച ശില്പ്പങ്ങള്, കഥകളി കോപ്പുകളുടെ നിര്‍മ്മാണ വിധികള്‍, മുഖത്തെഴുത്തിനുളള നിറക്കൂട്ടുകള്‍, കഥകളി നടന്മാര് കണ്ണ് ചുവപ്പിക്കുന്ന രീതി, കഥകളി വാദ്യങ്ങള്‍ എല്ലാം ഇവർക്ക് വഴങ്ങും ഇ വർഷത്തെ ഉത്സവം കഴിയുമ്പോൾ അടുത്ത വർഷത്തേക്കുള്ള കഥകളി കോപ്പ് നിർമ്മാണം ആരംഭിക്കും. പതിനാറാമത്തെ വയസിൽ ആലപ്പുഴയിലെ ജില്ലാ കഥകളി ക്ലബിൽ നിന്നാണ് കോപ്പ് നിർമ്മാണത്തിന്റെ പഠനം തുടങ്ങിയത് തുടർന്ന് വിവിധ ക്ലബുകളിലും കഥകളി യോഗങ്ങളിലും പ്രവർത്തിച്ചു വരികയാണ് ചാത്തന്നൂർ ശ്രീഭൂതനാഥ കഥകളി യോഗത്തിൽ കഴിഞ്ഞ പതിനാറ് വർഷമായി പ്രവർത്തിക്കുന്നു.
യശശരീരയ കലാമണ്ഡലം രാമൻകുട്ടിയോടും കൃഷ്ണൻനായർക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ആയിരകണക്കിന് ആടയാഭരണങ്ങൾ നിർമ്മിച്ചു കൊണ്ട് കേരളത്തിലെ കഥകളി രംഗത്തിന് മികച്ച സംഭാവന നൽകുന്ന ഇ കലാകാരൻ പ്രായം തളർതാത്ത പോരാളിയാണ് കഥകളി കോപ്പ് ഉണ്ടാക്കുന്നതിനേക്കാൾ ദുഷ്കരമാണ് അത് കേട്കൂടാതെ സംരഷിക്കുന്നതും അറ്റകുറ്റപണികൾ നടത്തി സംരഷിക്കുന്നതും ഇപ്പോൾ ഇ രംഗത്തേക്ക് യുവതലമുറകടന്ന് വരുന്നതുമില്ല കലാക്ഷേത്രത്തിൽ ഇതിന് വേണ്ടി പ്രതേക ക്ലാസുകൾ ഉണ്ടെങ്കിലും പഠിക്കാൻ വിദ്യാർത്ഥിൾ ഇല്ലാത്തത് മൂലം ഭാവിയിൽ കഥകളിയെന്ന ദേവകല തന്നെ നിലനിൽപ്പിന്റെ ഭീഷണിയിലാണ്. കേരളത്തിലെ പരമ്പരാഗത ദേവകലയെയും അതിന്റെ അണിയറയിലും അരങ്ങത്തും പ്രവർത്തിക്കുന്ന കലാകാരന്മാരെ സംരഷിക്കാൻ കേരളത്തിലെ സർക്കാരും അതിന്റെ സംവിധാനങ്ങളും തയ്യാറാക്കുന്നില്ല കഥകളി വേഷങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കാനുളള സംവിധാനം ഇന്ന് കേരളത്തിലില്ല. വിദേശത്ത് നിന്നും നിരവധി ആൾക്കാർ കേരളത്തിലെ ദേവകലകളെ കുറിച്ച് മനസിലാക്കുവാനും പഠിക്കുവാനും കേരളത്തിൽ എത്തുമ്പോൾ അതിനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കേണ്ട സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നാണ് ഇ രംഗത്തുള്ളവരുടെ പരാതി പകരം കൊറോണയുടെ പേരിൽ ക്ഷേത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് എന്നാണ് ഇവരുടെ പരിഭവം.
ഫോട്ടോ :കഥകളി അണിയറ കലാകാരന്മാരായ വിജയൻപിള്ളയും ആറന്മുള ഓമനകുട്ടനും ശ്രീഭൂതനാഥ
കഥകളി യോഗത്തിലെ കഥകളി കോപ്പുകളുടെ നടുവിൽ.
No comments:
Post a Comment