ഇന്നലെ രാവിലെയോടെയാണ് ദേശിയപാതയിൽ ചാത്തന്നൂർ ജംഗഷന് പടിഞ്ഞാറു സെന്റ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിൽ താമസമുറപ്പിച്ചിരുന്ന വെള്ളിമൂങ്ങകളെ കുരിശടി പൊളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത് തുടർന്ന് പോലീസിനെ അറിയിക്കുകയും പോലിസ് എത്തി ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തുവെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്താൻ വൈകുമെന്ന് അറിയിച്ചതോടെ
പോലീസിന്റെ നിർദ്ദേശത്താൽ
അനീഷ് എന്ന ഓട്ടോ ഡ്രൈവർ കുരിശടിയുടെ മുകളിൽ കയറി അഞ്ചു വെള്ളിമൂങ്ങകളെയും അടുത്തുള്ള വീട്ടിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാർ വെള്ളി മൂങ്ങയെ കാണാൻ തടിച്ചു കൂടിയെങ്കിലും കൗതുകത്തോടെ നോക്കിയും ഫോട്ടോയെടുത്തും മടങ്ങിയതല്ലാതെ ആരും അടുത്തേക്ക് വരാന്‍ ധൈര്യപ്പെട്ടില്ല.വെള്ളത്തൂവലും കണ്ണുകളുടെ മനോഹാരിതയും അഴക് കൂട്ടും. ഓരോ ചലനത്തിലും അതിസൂക്ഷ്മ ശ്രദ്ധ ഇവരുടെ മികവാണ്. ചെറു ശബ്ദം പോലും തിരിച്ചറിയാനുള്ള ശേഷി. പൂർണവൃത്താകൃതിയിൽ കഴുത്ത് തിരിക്കാൻ കഴിവുള്ള മൂങ്ങകൾക്ക് നല്ല കാഴ്ചശക്തിയും അസാമാന്യമായ കേള്‍വി ശക്തിയുമുണ്ട്. ചെറിയ ശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഈ കൗതുകം നിറയുന്നതിനാല്‍ ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോകും.
നിരവധിയാളുകളെത്തി ഫോട്ടോയെടുത്ത് മടങ്ങിെയങ്കിലും ആരും അടുത്തേക്ക് പോകാന്‍ ശ്രമിച്ചില്ല. തൊട്ടാല്‍ പോലും പെട്ടു പോകുമെന്ന മുന്നറിയിപ്പ് സകലരും അനുസരിച്ചു.വൈകുന്നേരം നാല് മണിയോടെ അഞ്ചലിൽ നിന്നും ഫോറസ്റ്റ് സംഘം എത്തി വെള്ളിമൂങ്ങകളെ അനീഷിന്റെ കൈയിൽ നിന്നും ഏറ്റെടുത്ത് കൊണ്ട് പോകുകയായിരുന്നു.
ഫോട്ടോ: കുരിശടിയിൽ നിന്നും കണ്ടെത്തിയ വെള്ളിമൂങ്ങകൾ
No comments:
Post a Comment