Monday, 7 March 2022

സധൈര്യം സുദീപ മുന്നോട്ട്.....

സധൈര്യം സുദീപ മുന്നോട്ട്.....

കൊല്ലം: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി ഒരു വർഷം പിന്നിടുമ്പോൾ ദേശീയതയുടെ പതാകവാഹകയായി സധൈര്യം മുന്നോട്ട് പോകുകയാണ്‌  എസ്. സുദീപ.
ഇടത് മുന്നണിയുടെ ദീർഘനാളത്തെ ഭരണത്തിൽ മോചനം നേടി ദേശിയതയിൽ അഭയം തേടിയ കല്ലുവാതുക്കലിലെ ജനങ്ങൾ ആഗ്രഹിച്ച പോലെ അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുകയാണ് സുദീപയുടെ നേതൃത്വത്തിലുള്ള ദേശിയതയുടെ പ്രചാരകന്മാർ. ഇടത് വലത് യൂണിയനുകളിൽപെട്ട ഉദ്യോഗസ്ഥർ നടത്തിയ അഴിമതികൾ എല്ലാം ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടി ഉദ്യോഗസ്ഥർ ഉയർത്തുന്ന ഭരണപരമായ വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ട് പോകുകയാണ്‌ സുദീപ. പഞ്ചായത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കുവാനുള്ള അവസരമൊരുക്കക വഴി സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകി എല്ലാ രംഗത്തും 
സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ കുടുംബശ്രീ വഴിയും അല്ലാതെയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്‌ സുദീപ.

@ " കൊവിഡ് വ്യാപനത്തിൽ ആരോഗ്യപ്രവർത്തകരും മറ്റും ഭയന്ന് നിന്നപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് സ്ത്രീകൾ തന്നെയാണ്. സ്വാതന്ത്ര്യവും സുരക്ഷയുമെല്ലാം പ്രവർത്തിക്കുബോഴും സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകൾക്കും ഇതെല്ലാം അകലെയാണ്‌ അത് കൊണ്ട് തന്നെ സ്ത്രീയെന്ന രീതിയിൽ അഭിമാനിക്കുകയും 
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന ശ്രമങ്ങളെ ഭീതിയോടെ കാണുകയും ചെയ്യുകയാണ്‌
എന്ന്  എസ്. സുദീപ പറഞ്ഞു.

ഫോട്ടോ:എസ്. സുദീപ (കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌)

No comments:

Post a Comment