കെട്ടിയാടി കേരളത്തിന്റെ കഥകളി രംഗത്ത് പകരക്കാരനല്ലാത്ത കലാകാരനാണ് ചാത്തന്നൂർ കൊച്ചുനാരായണപിള്ള.
പുരാണ കഥകളിലെ ഏത് വേഷവും വഴങ്ങും ഇ കഥകളി ആചാര്യന്
ഭാരതത്തിലും വിദേശത്തുമായി
എണ്ണിയാൽ ഒടുങ്ങാത്ത വേദികൾ നൂറ് കണക്കിന് ശിഷ്യ ഗണങ്ങൾ കേരളത്തിന്റെ കഥകളി രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഇ കലാകാരൻ മുന്നൂറ് വർഷത്തെ ചരിത്രമുള്ള ദേവകലയുടെ ആസ്ഥാനമായ ചാത്തന്നൂർ
ശ്രീഭൂതനാഥക്ഷേത്ര കഥകളി യോഗത്തിന്റെ ഇപ്പോഴത്തെ ആശാനാണ് ചാത്തന്നൂർ കൊച്ചു നാരായണപിള്ളയെന്ന പേരിൽ ലോക പ്രശസ്തനായ കഥകളി ആചാര്യൻ പന്ത്രണ്ടാം വയസിലാണ് ഓയൂർ മാതുപിള്ള ആശാന്റെ ശിഷ്യനായി കഥകളി അഭ്യസിച്ചു തുടങ്ങി തുടർന്ന് ഇരിങ്ങാലക്കുട കലാനിലയത്തിൽ കലാമണ്ഡലം കുട്ടൻമാസ്റ്ററുടെ ശിക്ഷണത്തിലും പിന്നീട് മാങ്കുളം വിഷ്ണു നബൂതിരിയുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിലും ഔപചാരിക കഥകളി വിദ്യാഭ്യാസം പൂർത്തിയാക്കി അൻപത് വർഷത്തിലധികമായി തുടരുന്ന കഥകളി തപസ്യയിൽ പ്രശസ്ത കഥകളി കലാകാരന്മാർക്ക് ഒപ്പം പ്രശoസ പിടിച്ചുപറ്റിയ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട് പത്തോളം വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി സ്റ്റേജുകളിൽ കഥകളി അവതരിപ്പിച്ചു ഇതിൽ അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും കോർണ്ണൽ യൂണിവേഴ്സിറ്റിയിലും നടത്തിയ കഥകളി പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment