Tuesday, 8 March 2022

കൊവിഡ് രോഗികൾക്ക്‌ നൽകിയ ഭഷണത്തിന്റെ ഫണ്ട് കൈമാറിയില്ല പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കാന്റീൻ നടത്തിപ്പ് പ്രതിസന്ധിയിൽ

കൊവിഡ് രോഗികൾക്ക്‌ നൽകിയ ഭഷണത്തിന്റെ ഫണ്ട് കൈമാറിയില്ല പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കാന്റീൻ നടത്തിപ്പ് പ്രതിസന്ധിയിൽ 
ചാത്തന്നൂർ:  സർക്കാർ ഫണ്ട് കൈമാറിയില്ല പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കാന്റീൻ നടത്തിപ്പ് പ്രതിസന്ധിയിൽ.  കൊവിഡ് രോഗികൾക്ക്‌ നൽകിയ ഭക്ഷണത്തിന്റെ പൈസ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കാന്റീൻ നടത്തുന്ന കുടുംബശ്രീ തൊഴിലാളികൾക്ക്‌ നൽകാത്തത് മൂലം  കാന്റീൻ നടത്തിപ്പാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസം മുതലുള്ള
പതിനേഴ് ലക്ഷത്തോളം രൂപയാണ് 
 കാന്റീൻ നടത്തുന്ന കുടുംബശ്രീ യൂണിറ്റിന് സർക്കാർ നാലാകാനുള്ളത് ഇത് മൂലം ഇവിടെ ജോലി ചെയ്യുന്ന കുടുംബശ്രീ യൂണിറ്റിലെ ഇരുപത്തിനാലോളം വരുന്ന കാന്റീൻ സ്റ്റാഫുകൾ ശമ്പളമില്ലാതെ വലയുകയാണ്.കുടുംബശ്രീ ചുമതലയുള്ളവർ വിവിധ കടകളിൽ നിന്നും കടം വെടിച്ചും തൊഴിലാളികൾക്ക് വേതനം നൽകാതെയുമാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ട് പോകുന്നത്.ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ കുടുംബശ്രീ മിഷനാണ് കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല കൊവിഡ് രോഗികൾക്ക്‌ നൽകിയ ഭക്ഷണത്തിന്റെ 
 ഫണ്ട് കിട്ടാത്തത് മൂലം കാന്റീൻ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തിരമായി കുടുംബശ്രീ യൂണിറ്റിന് കൊടുത്തു തീർക്കാനുള്ള ഫണ്ട് കൊടുത്തു തീർത്ത് പ്രതിസന്ധി ഒഴിവാക്കണമെന്നാണ് കാന്റീൻ നടത്തുന്ന കുടുംബശ്രീ അംഗങ്ങളുടെ ആവശ്യം.


No comments:

Post a Comment