Monday, 24 January 2022

വേളമാനൂരിൽ മലയിടിച്ച് മണ്ണെടുപ്പ് വ്യാപകമായി

വേളമാനൂരിൽ 
മലയിടിച്ച് മണ്ണെടുപ്പ് വ്യാപകമായി 

ചാത്തന്നൂർ : വേളമാനൂരിൽ 
വയല്‍ നികത്തലും മലയിടിച്ചുള്ള മണ്ണെടുപ്പും വ്യാപകമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
അധികൃതരുടെ കണ്‍മുന്നില്‍ വേളമാനൂരിൽ വൻമലകൾ ഇടിച്ചു നിരത്തി ആ മണ്ണ് ഉപയോഗിച്ച് 
വയല്‍ നികത്തല്‍ തകൃതിയായി നടക്കുമ്പോഴും കണ്ടഭാവമേ ഇല്ല. പൊതു അവധിദിവസങ്ങളിലാണ് കൂടുതല്‍ വയല്‍ നികത്തലും മണ്ണെടുപ്പും നടക്കുന്നത്. കൊറോണ പ്രോട്ടോകോൾ പ്രകാരമുള്ള ലോക്ക് ഡൌൺ സമാനമായ സാഹചര്യം കൂടി ആയതോടെ മണ്ണ് കടത്തുകാർക്ക് കൂടുതൽ സൗകര്യമായി. ലോക്ക് ഡൌൺ വരുന്നുവെന്ന പ്രചരണം കൂടിയായതോടെ 
വയല്‍ നികത്തല്‍, മണ്ണെടുപ്പ് മാഫിയകള്‍ക്ക് അനുകൂലമായിട്ടുണ്ട്.
കല്ലുവാതുക്കൽ വില്ലേജിലെ 
വേളമാനൂർ തേക്കുകരയിലെ കുന്നിടിച്ചു 
 മണ്ണ് കടത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയായി ഇവിടെ താമസിച്ചവരുടെ കൈയിൽ നിന്നും വസ്തു വാങ്ങി വീട് ഇടിച്ചു നിരത്തിയാണ് മണ്ണ് കടത്തുന്നത്‌.
ഇ മണ്ണ് ഉപയോഗിച്ച് ഇതിനടുത്ത് തന്നെയുള്ള  വയല്‍ കഴിഞ്ഞ മൂന്നു ദിവസമായി നികത്തിക്കൊണ്ടിരിക്കുകയാണ്.
 ലോഡ്കണക്കിന് മണ്ണാണ് ഇവിടെ ടിപ്പര്‍ ലോറികളില്‍ ദിനവും കടത്തുന്നത് സർക്കാർ വക പുറമ്പോക്ക് ഭൂമിയാണ് ഇത് ഇ മണ്ണ് ഉപയോഗിച്ച് അഞ്ചു ഏക്കറോളം വരുന്ന വയലാണ് നികത്തിയെടുക്കുന്നത്
ഈ ആഴ്ചകൊണ്ട് ഭാഗത്തെ മുഴുവന്‍ വയലും നികത്താനാണ് സാധ്യത.
ഇ വയലിന് സമീപമുള്ള സ്ഥലങ്ങളില്‍ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടത്തെ വയലുകള്‍ പൂര്‍ണമായും നികത്തപ്പെടുന്നതോടെ വരുംദിവസങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാകും അനുഭവപ്പെടുക. വയല്‍ നികത്തല്‍ കൂടാതെ മലകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പും വര്‍ധിക്കുകയാണ്. ഇങ്ങനെയെടുക്കുന്ന മണ്ണാണ് വയല്‍ നികത്തലിനായി ഉപയോഗിക്കുന്നത്.
ഗൃഹനിര്‍മാണത്തിന് സ്ഥലം ഒരുക്കാന്‍ വേണ്ടിയാണ് കുന്നിടിച്ച് മണ്ണെടുക്കുന്നതെന്ന് പറയുന്നു.ചാത്തന്നൂർ ചിറക്കര 
തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണെടുപ്പ് തകൃതിയായി നടക്കുന്നു. വേളമാനൂരിന്റെ വിവിധ 
പ്രദേശങ്ങളില്‍ മാസങ്ങളായി മലയിടിച്ചുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. കുന്നില്‍ പ്രദേശമായ നടയ്ക്കൽ പ്രദേശത്തും ഇതേ 
സ്ഥിതിയാണ്. ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 
ഗൃഹനിര്‍മാണത്തിനെന്ന പേരില്‍ മണ്ണെടുപ്പ് തുടരുകയാണ്.
ചിറക്കര പഞ്ചായത്തിന്റെ 
വിവിധ  പ്രദേശങ്ങളിലും വന്‍തോതിലാണ് കുന്നില്‍ ചെരിവുകള്‍ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നത്.
ആദിച്ചനല്ലൂരിലും 
മണ്ണെടുപ്പ് വര്‍ധിക്കുകയാണ്. റെയില്‍വേ ജോലികള്‍ക്കായാണ് മണ്ണ് കൊണ്ടുപോകുന്നതെന്ന് ചില സ്ഥലങ്ങളില്‍ നാട്ടുകാരെ ധരിപ്പിക്കുന്നു.
വ്യക്തിക്ക് 500 രൂപ ലോഡിന് നല്‍കിയാണ് മണ്ണ് വാഹനത്തിലേക്ക് മാറ്റുന്നത്. ജില്ല കടക്കുമ്പോള്‍ അത് 10,000 രൂപ മുതല്‍ 15,000 രൂപ വരെ വാങ്ങി വില്‍പന നടത്തുന്നതായും പറയപ്പെടുന്നു. 
പൂയപ്പള്ളി വെളിയം ഭാഗങ്ങളിൽ 
 കുന്നിന്‍ ചെരിവുകള്‍പോലും ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുകയാണ്. 

ജലക്ഷാമം ഏറെയുള്ള സ്ഥലങ്ങളാണ് ഇങ്ങനെ നിരപ്പാക്കുന്നത്.
നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചാലും ജിയോളജി വകുപ്പിന്‍െറ പാസ് ഉണ്ടെന്നുപറഞ്ഞ് മണ്ണ് മാഫിയകള്‍ രക്ഷപ്പെടുന്നു.
പല സ്ഥലത്തും മണ്ണെടുപ്പ് സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകാറുണ്ട്.
കൃത്യമായ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നത്. ഭരണകൂടവുമായി സ്വാധീനമുള്ളവരും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കാറുണ്ട്.വ്യാജ പാസുകളും വ്യാജ നമ്പർ പ്ളേറ്റുകളും ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ഭരണകക്ഷി രാക്ഷ്ട്രീയകാരുടെയും പോലീസിന്റെയും വില്ലേജ് അധികൃതരുടെയും പിന്തുണയോടെ പ്രകൃതിയ്ക്ക് ഭീഷണിയായി നടക്കുന്ന കുന്നിടിക്കലും വയൽ നികത്തലും നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment