ഡി സി സി പുന:സംഘടന പ്രതിസന്ധിയിൽ ഗ്രൂപ്പ് ആധിപത്യത്തിൽ ഒറ്റയ്ക്കായി ഡി സി സി പ്രസിഡന്റ്.
ഗ്രൂപ്പുകൾക്ക് അതീതനായി കൊടിക്കുന്നേൽ സുരേഷ് എം. പിയുടെ നോമിനിയായി എത്തിയ കൊല്ലം ഡി സി സി പ്രസിഡന്റ് ഗ്രൂപ്പുകളുടെ വടംവലിയിൽ ആടിയുലയുന്നു. ഡി സി സി, ബ്ലോക്ക് തല പുന:സംഘടനയിൽ
എ ഐ ഗ്രൂപ്പ് നേതാക്കൾക്ക് പുറമേ മുതിർന്ന നേതാക്കളും
അവരവരുടെ ലിസ്റ്റുമായി
സമ്മർദ്ദതന്ത്രമായി എത്തിയതാണ്
ഡി സി സി പ്രസിഡന്റിന് തലവേധനയായി മാറുന്നത്. ഡി സി സി ഭാരവാഹികളായി ഇരുന്നവർ എല്ലാം തന്നെ അവരവരുടെ ബയോഡേറ്റ. ഡി സി സി പ്രസിഡന്റിനും കെ പി സി സി നേതൃത്വത്തിനും എത്തിച്ചു കഴിഞ്ഞു കൂടാതെ സ്ഥാനമൊഴിയാൻ സാധ്യതയുള്ള ബ്ലോക്ക് പ്രസിഡന്റുമാർ ഡി സി സി ഭാരവാഹിത്വം ലക്ഷ്യമിട്ട് നീങ്ങികഴിഞ്ഞു.എല്ലാം കെ പി സി സി തീരുമാനിക്കുമെന്ന നിലപാടിലാണ് ഡി സി സി പ്രസിഡന്റ് പുന:സംഘടന സുതാ ര്യമാക്കാൻ മുതിർന്ന നേതാക്കളെ വച്ച് രൂപീകരിക്കാൻ ശ്രമിച്ച സ്ക്രീനിംഗ് കമ്മിറ്റി ഗ്രൂപ്പ് നേതാക്കളുടെ എതിർപ്പ് മൂലം നടന്നില്ല. ഡി സി സി പ്രസിഡന്റ്പു ന:സംഘടനയിൽ അഭിപ്രായം മാത്രം പറഞ്ഞാൽ മതി ഭാരവാഹികളെ ഞങ്ങൾ തീരുമാനിക്കുമെന്ന നേതാക്കളുടെ നിലപാടാണ് ഡി സി സി, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടന വൈകിപ്പിക്കുന്നത് എന്ന് പ്രസിഡന്റിനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. ഗ്രൂപ്പ് നേതാക്കളും പ്രസിഡന്റും തമ്മിൽ വടംവലിയായതോടെ പുന:സംഘടനയും പാർട്ടിപ്രവർത്തനവും നിർജീവമായി.
@ ഡി സി സി ആസ്ഥാനത്ത് ഐ ഗ്രൂപ്പിന്റെ ആധിപത്യം
മുൻ ഡി സി സി പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ
അഡ്വ. ബിന്ദുകൃഷ്ണയുടെ നോമിനികൾ തന്നെയാണ് ഇപ്പോഴും കൊല്ലം ഡി സി സി ഭരിക്കുന്നത് അത് കൊണ്ട് തന്നെ
ഇവരൊക്കെ ഇപ്പോഴും ഡി സി സി പ്രസിഡന്റുമായി നിസ്സഹകരണത്തിലാണ്.പലരും നിഴൽ യുദ്ധമാണ് നടത്തുന്നത് എന്ന് പ്രസിഡന്റ് തന്നെ കെ പി സി സിയ്ക്ക് മുന്നിൽ പരാതിയും പറഞ്ഞു കഴിഞ്ഞു. പുന:സംഘടന വൈകുന്നത് മൂലമാണ്പു തിയ ഭാരവാഹികളെ ഡി സി സി ആസ്ഥാനത്ത് നിയോഗിക്കാനും കഴിയില്ല ഐ ഗ്രൂപ്പ് നേതാക്കളുടെ ആധിപത്യമുള്ള ഡി സി സി യിൽ ശുദ്ധികലശം വേണമെന്ന ആവശ്യത്തിലാണ് എ. ഗ്രൂപ്പ് നേതാക്കൾ
No comments:
Post a Comment