@ ഉദ്യോഗസ്ഥരും ഭരണകക്ഷി കൗൺസിലർമാരും ചേർന്ന് നടത്തുന്ന അഴിമതിയ്ക്ക് നേത്രത്വം കൊടുക്കുന്നത് സിപിഎം ന്റെ ഉന്നത നേതാക്കൾ
കൊല്ലം: കോർപ്പറേഷൻ അടക്കി വാഴുന്ന മാലിന്യ മാഫിയ മുഖേന ഉദ്യോഗസ്ഥര് നടത്തുന്നത് ലക്ഷങ്ങളുടെ അഴിമതി.
കൊല്ലം കോർപ്പറേഷൻ പരിധിയിൽ
കടകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന്റെയും
ശേഖരിച്ചതിന്റെയും പേരിൽ കടയിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരും ഭരണകക്ഷി കൗൺസിലർമാരും അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതിയുയരുന്നു.
നഗരത്തിലെ മിക്കവാറും എല്ലാ കടക്കാർക്കും മാലിന്യം വലിയ പ്രശ്നമാണ്. പച്ചക്കറിക്കടകൾ, ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വ്യവസായ ശാലകൾ തുടങ്ങി ചെറിയ ചായക്കടകൾക്കുവരെയുണ്ട് ഈ പ്രശ്നം. മാലിന്യം നീക്കുന്നതിന് ഭൂരിപക്ഷംപേരും ആശ്രയിക്കുന്നത് നഗരസഭയെത്തന്നെ. ഇതിന് നഗരസഭ ഫീസ് നിശ്ചയിച്ചിട്ടുമുണ്ട്. ഇത് നിശ്ചയിക്കാനുള്ള അധികാരം ഹെൽത്ത് ഓഫീസർമാർക്കാണ്. എന്നാൽ, ഓരോ സ്ഥാപനത്തിനും അവയുടെ മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് നിശ്ചയിക്കുന്നത്
എന്നാൽ ഇതിന്റെ ചെറിയൊരു ശതമാനംപോലും നഗരസഭയ്ക്ക് കിട്ടുന്നില്ല. പകരം, നല്ലൊരു പങ്ക് പണം സ്വന്തം പോക്കറ്റിലാക്കാനാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇത്തരത്തിൽ കടകളിൽ നിന്നും
മാലിന്യം ശേഖരിക്കുന്നതിന്റെ മറവിൽ ലക്ഷങ്ങളാണ് മാസംതോറും
ഉദ്യോഗസ്ഥർ പിരിച്ചെടുക്കുന്നത്.
ഇവിടെ അഴിമതി നടക്കുന്നത് ഇങ്ങനെയാണ്
കച്ചവടക്കാരും, ഉദ്യോഗസ്ഥരുമായി ആദ്യം ചെറിയ ധാരണയിലെത്തും.
ചെറിയൊരു ഫീസ് നഗരസഭയ്ക്ക്, ബാക്കി ഉദ്യോഗസ്ഥർക്ക്. മാലിന്യത്തിന്റെ കൃത്യമായ കണക്കെടുത്താൽ, കച്ചവടക്കാരൻ കൂടുതൽ പണം നൽകേണ്ടിവരും. അതുകൊണ്ട് കണക്കെടുപ്പൊന്നുമില്ല. പകരം ആകെ അടയ്ക്കേണ്ട തുകയുടെ മൂന്നിലൊന്ന് ഉദ്യോഗസ്ഥർക്ക് നൽകിയാൽ മതി.ഒരു വിഹിതം ഡിവിഷനിലെ സഖാക്കളുടെ കീശയിലും എത്തും
രണ്ടുകൂട്ടർക്കും സന്തോഷമാകും
ചോരുന്നത് നഗരസഭയുടെ ഖജനാവ് ആയതിനാൽ ആർക്കും ഒരു പരാതിയുമില്ല. കാലങ്ങളായി മാലിന്യത്തിന്റെ മറവിലുള്ള ഈ കൊയ്ത്ത് ഇപ്പോഴും തുടരുകയാണ്. പണപ്പിരിവ് നടത്താൻ താഴെക്കിടയിലുള്ള തൊഴിലാളികളെയാണ് മിക്കയിടത്തും നിയോഗിച്ചിട്ടുള്ളത്. കളവ് പിടിക്കപ്പെട്ടാൽ മിക്കപ്പോഴും ഉയർന്ന ഉദ്യോഗസ്ഥർ രക്ഷപ്പെടുകയും ചെയ്യും.
ആരോഗ്യ വകുപ്പ്
ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി മൂലം നഗരസഭയ്ക്ക് മാസം തോറും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
കൊല്ലം നഗരത്തിലെ കച്ചവടകേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യം നീക്കുന്നതിന് കൃത്യമായി ഫീസ് വാങ്ങിയാൽത്തന്നെ നഗരസഭയ്ക്ക് അതു വലിയ വരുമാനമാകും. മാലിന്യ നിർമാർജനത്തിനായി നഗരസഭ ചെലവാക്കുന്ന തുകയുടെ 80 ശതമാനവും ഈ വഴിക്ക് ലഭിക്കും. പക്ഷേ അതിനൊരു ശ്രമവും നടക്കുന്നില്ല. കൃത്യമായ രീതിയിൽ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി തടഞ്ഞാൽ നഗരസഭയുടെ ഖജനാവിൽ നിന്നുള്ള ചോർച്ച തടയാം മാലിന്യത്തിന്റെ പേരിലുള്ള തിരിമറി അത്രയ്ക്ക് വ്യാപകമാണ്.
@ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില കൗൺസിലർമാരും സിപിഎം ന്റെ ഉന്നത നേതാവും ചേർന്ന് നടത്തുന്ന ഇ അഴിമതിയിൽ അന്തർ സംസ്ഥാന മാലിന്യ മാഫിയയുമായി ബന്ധമുണ്ടെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ദിവസവും കൊല്ലത്ത് നിന്ന് ഇ - മാലിന്യമടക്കം
ലക്ഷകണക്കിന് രൂപയുടെ മാലിന്യമാണ് ലോറികളിൽ കടത്തുന്നത് പകൽ ലോഡുമായി എത്തി അത് കാലിയാക്കി
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തബടിക്കുന്ന ലോറികളിലാണ് കോഴിവേസ്റ്റും ഇ
മാലിന്യവും കടത്തുന്നത്. ഇതിനായി ഇരുപതോളം ചെറുവാഹനങ്ങളും ഇ സംഘങ്ങൾക്കുണ്ട് ഇവർകാവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതും നഗരസഭയിലെ ഉദ്യോഗസ്ഥർ തന്നെയാണ്. നഗരത്തിലെ ഓടകളും തോടുകളും വൃത്തിയാക്കുക, ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക. ഇതൊക്കെയാണ് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ജോലി പക്ഷേ, മിക്കവർക്കും താത്പര്യം കടകളിൽനിന്ന് മാലിന്യം എടുക്കലാണ്. നല്ല ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്. പക്ഷേ, അവരെ ഒറ്റപ്പെടുത്തി ഒതുക്കും അഴിമതിക്കാർ. വിജിലൻസ് മുഖേന അന്വേഷണം നടത്തി മുഖംനോക്കാതെ നടപടി എടുത്താൽ ഹെൽത്ത് വിഭാഗത്തിൽ വലിയൊരുവിഭാഗം ജീവനക്കാർക്കാർ കുടുങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
@ ഹരിത കർമസേനയ്ക്ക് കടകളിൽ വിലക്ക്
നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് നഗരസഭ അടുത്തകാലത്ത് ഹരിത കർമസേനയെ ഏർപ്പാടാക്കിയെങ്കിലും
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കലാണ് അവരുടെ പണി. കടകളിൽനിന്നുകൂടി മാലിന്യം ശേഖരിക്കുന്ന ജോലിയും ഇവരെ ഏൽപ്പിച്ചാൽ പ്രശ്നം തീരും. ഒന്നുമില്ലെങ്കിൽ, പിരിക്കുന്ന പണത്തിന് ഒരു കണക്കെങ്കിലുമുണ്ടാകും. വാണിജ്യമേഖലകളിൽ ഹരിത കർമസേനയെ നിയോഗിച്ചാൽ കാര്യങ്ങൾ കുഴയുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്
അറിയാവുന്നത് കൊണ്ട് തന്നെ ഹരിതകർമ്മസേനയെ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിൽ നിന്നും ഒഴിവാക്കുകയാണ്.
No comments:
Post a Comment