Saturday, 29 January 2022

വേനൽ കടുത്തു ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം

@ കുടിവെള്ള മാഫിയ കച്ചവടം തുടങ്ങി ലിറ്റർ വെള്ളത്തിന് വില 800 മുതൽ

കുടിവെള്ളം വില്പന നടത്തുന്ന മാഫിയ സംഘങ്ങൾ ജില്ലയിൽ സജീവമായി. തോടുകളിൽ നിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും വെള്ളമെടുത്ത് കുടിവെള്ളമെന്ന രീതിയിൽ കച്ചവടം നടത്തുന്ന സംഘങ്ങളാണ് സജീവമായിട്ടുള്ളത്.ഒപ്പം കുടിവെള്ളത്തിന് വിലയും കൂടി തുടങ്ങി. ജില്ലയിൽ വെള്ളം വിലയ്ക്ക് എത്തിച്ചുകൊടുക്കുന്ന മിനി ലോറിക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 2000 ലിറ്റർ വെള്ളത്തിന് 800 മുതൽ 1000 വരെ രൂപ വാങ്ങുന്നു.ദൂരമനുസരിച്ചു പിന്നെയും കൂടും.മിക്കയിടത്തും ആൾക്കാർക്ക് വെള്ളം വിലകൊടുത്ത്് വാങ്ങാതെ മാർഗമില്ലാത്ത അവസ്ഥയാണ്. കുളിക്കുന്നതിനും നനയ്ക്കുന്നതിനുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് ആറുകളിലെയും തോടുകളുടെയും കടവുകളിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. വൈകീട്ടാകുന്നതോടെ മിക്ക കടവുകളിലും കുളിക്കാനെത്തുന്നവരുടെ തിരക്ക് കാണാം. ജലക്ഷാമമാണീ തിരക്കിന് കാരണം. ഓരോദിവസം കഴിയുംതോറും വെള്ളത്തിനായുള്ള നെട്ടോട്ടം കൂടുകയാണ്.

@ കിഴക്കൻ മേഖലയിലെ മലമ്പ്രദേശങ്ങളിൽ കാഴ്ചയ്ക്ക് പൈപ്പുണ്ട്, വെള്ളമില്ല

കഠിനമായ വേനലിൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ മലമ്പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. ജല അതോറിറ്റിയുടെ പൈപ്പുകൾ ഇട്ടിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ ടാപ്പുകളിൽ വെള്ളമെത്തിയാലായി.പലയിടത്തും പൊതു ടാപ്പുകൾ ഉണ്ടെങ്കിലും വെള്ളമില്ല പൊട്തു കിണറുകൾ നശിച്ചു കിടക്കുകയാണ്.കിഴക്കൻ മേഖലയിൽ. കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാൻ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും മുന്നിട്ടിറങ്ങണം എന്നാണ് ജനങ്ങളുടെ ആവശ്യo 

@ കോളനി പ്രദേശങ്ങളിലാണ് കുടിവെള്ളപ്രശ്‌നം രൂക്ഷം.

 പൈപ്പുവെള്ളം മാത്രമാണ് കോളനികളിൽ ഏകാശ്രയം. വർഷങ്ങളായി പറഞ്ഞുവരുന്ന വിതരണക്രമം ദിവസവും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ എന്നതാണ് ഇപ്പോൾ 
ആഴ്ചയിൽ ഒരിക്കലെന്നതാണ് ഇതൊന്നും പലവിധ കാരണങ്ങളാൽ നടപ്പാകുന്നില്ല. ഇപ്പോൾ രണ്ട് ദിവസം കൂടൂമ്പോൾ എതെങ്കിലും ഒരുദിവസം വെള്ളം എത്തിയാലായി.കോളനി നിവാസികളിൽ ഭൂരിഭാഗവും മൂന്നുസെന്റ് സ്ഥലത്ത് വീടുവെച്ച് താമസിക്കുന്നവരാണ്. ഇവർക്കൊന്നും കിണർ കുഴിക്കാനുള്ള ഇടവുമില്ല. ഇതിനാൽ ജല അതോറിറ്റിയെ ആശ്രയിക്കുകയേ മാർഗമുള്ളു. പലകോളനികളിലും തലച്ചുമടയായിത് ശേഖരിച്ച് കൊണ്ടുവരണം. പണിയ്ക്കുപോയി നിത്യവൃത്തിയ്ക്ക് വക കണ്ടെത്തുന്ന തൊഴിലാളി കുടുംബങ്ങളെ ഇതേറെ വലയ്ക്കുന്നു. സന്ധ്യയ്ക്ക് മടങ്ങിയെത്തിയാൽ ഉടൻ ബക്കറ്റും കലവുമായി കാതങ്ങൾ താണ്ടിവേണം ജലമെത്തിക്കാൻ. ഇതൊക്കെ ജല അതോറിട്ടി ജീവനക്കാരെ അറിയിച്ചെങ്കിലും യാതൊരുഫലവുമുണ്ടായിട്ടില്ല.

പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു അവഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 
ഫോട്ടോ: ചാത്തന്നൂർ ഊറാംവിള ജംഗഷനിലെ 
 പഞ്ചായത്ത് കിണർ കാടുമൂടിയ നിലയിൽ


 കനാലിന്‍റെ വശങ്ങൾ ഇടിഞ്ഞുകിടക്കുന്നത് മാസങ്ങളായിട്ടും നീക്കംചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. പലയിടത്തും ചെളി നിറഞ്ഞ മണ്ണ് കാടുകയറിക്കിടക്കുകയാണ്.

കനാലിൽ വെള്ളം തുറന്നുവിടാൻ വൈകുന്നത് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തെ ബാധിച്ചുതുടങ്ങി. മിക്കയിടത്തും കിണറുകൾ വറ്റിത്തുടങ്ങിയതിനാൽ വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകാനാണ് സാദ്ധ്യത.

വെള്ളം തുറന്നുവിടാത്തത് കൃഷിയേയും ബാധിച്ചുതുടങ്ങി. കതിരണിഞ്ഞ  പാടശേഖരങ്ങൾ നെൽകൃഷി ഉണക്കിന്‍റെ വക്കിലാണ്. അടിയന്തരമായി കൃഷിക്ക്‌ വെള്ളം എത്തിയില്ലെങ്കിൽ കൃഷിയെ സാരമായി ബാധിക്കുമെന്ന് കർഷകർ പറഞ്ഞു. വെള്ളം തുറന്നു വിടാൻ വൈകുന്തോറും കുടിവെള്ളത്തെ മാത്രമല്ല, കൃഷിയെക്കൂടി ബാധിക്കുമെന്നതിനാൽ അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. കനാലിൽ വെള്ളം എത്താത്തതിൽ 
വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


No comments:

Post a Comment