Thursday, 20 January 2022

സ്വാമി വിവേകാനന്ദന്റെ സ്മരണ ദിനമായ ദേശിയ യുവജനദിനത്തിൽ വളരെ പ്രതീക്ഷയോടെ യുവജനതപുതുവര്‍ഷത്തെ നോക്കി കാണുന്നത് ഒപ്പം പുതിയ സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു

കൊല്ലം: സ്വാമി വിവേകാനന്ദന്റെ സ്മരണ ദിനമായ ദേശിയ യുവജനദിനത്തിൽ വളരെ പ്രതീക്ഷയോടെ  യുവജനത
പുതുവര്‍ഷത്തെ നോക്കി കാണുന്നത് ഒപ്പം  പുതിയ സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു. വിനോദത്തിന്റെ കാര്യത്തിലും
ന്യുജെനറേഷന്‍ എന്ന് വിളിക്കുബോള്‍ തന്നെ പുതിയ തലമുറയ്ക്ക് 2022 ലേക്ക്  കടക്കുബോള്‍ തന്നെ കുറെ ആശയങ്ങളും പ്രതീഷകളും ഉണ്ട്.
അടിമുടി കോലംമാറിയ യുവത്വത്തിന് മാറുന്ന കാലത്തേക്ക് കരുതിവയ്ക്കാന്‍ പുതിയ കുറേ ആശയങ്ങളുണ്ട്. ഒരുപിടി പുത്തന്‍ പ്രതീക്ഷകളോടെയാണ്   പുതുവര്‍ഷത്തിലേക്കുള്ള യുവാക്കളുടെ രാഷ്ട്രീയവിചാരം വ്യക്തമാണ്. 

 "കേരളത്തിലെ 
ഭരണരീതികളില്‍ സുതാര്യത വരണം യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം പറഞ്ഞു തുടങ്ങി. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 
ഭാരതത്തില്‍   മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് ആ മാറ്റം   കഴിയുമെങ്കില്‍ 
കേരളം അടക്കമുള്ള സംസ്ഥാനങ്ങളും  മാതൃകയാക്കണം  കേരളത്തില്‍ തിരഞ്ഞെടുത്ത് പാർലനിന്റിലേക്ക് 
പോകുന്ന ജനപ്രതിനിധികള്‍ . ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ മറക്കരുത്. 

" ബി ജെ പി  രാജ്യത്തെ നയിക്കുന്നതിനോട് ഇപ്പോഴും കേരളത്തിലെ മുന്നണി രാക്ഷ്ട്രിയക്കാര്‍ക്ക്  വിയോജിപ്പാണ്. കേന്ദ്രത്തിലെ അഴിമതി രഹിത ഭരണം പോലൊരു ഭരണം കേരളത്തിലും വരണമെന്ന് ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്‌ മോൻസിദാസ് അഭിപ്രായപ്പെട്ടു  അതിന് അനുഭവവും ആര്‍ജ്ജവവുമുള്ള നേതാക്കള്‍ വരണം. പക്ഷേ അവരുടെ കൈകള്‍ ശുദ്ധമായിരിക്കണം. 
 കേരളത്തിലെ ഇരു മുന്നണികളുടെയും     നിലപാടുകൾ രാക്ഷ്ട്രത്തിന്‌ വേണ്ടിയല്ല മറിച്ചു അധികാരത്തിന് വേണ്ടിയാണ് 
 വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും ലക്ഷ്യമിട്ട് കൊണ്ടാണ് അത് കൊണ്ട് തന്നെ അവർക്ക് ജനങ്ങളോട് പ്രതിബന്ധതയില്ലയെന്ന് മോൻസിദാസ് അഭിപ്രായപ്പെട്ടു

@ "നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതലാണ്  അഴിമതിരഹിത രാഷ്ട്രത്തെക്കുറിച്ച് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.
ഭരിക്കുന്നവരെ അഴിമതി നമ്മള്‍ ശീലിപ്പിക്കുന്നതാണ്. 
ഹോട്ടലില്‍ വെയിറ്റര്‍ക്ക് ടിപ്പ് കൊടുക്കുന്നതുപോലെ എന്തിനും ഏതിനും കൈക്കൂലി കൊടുക്കുന്ന ശീലം നമ്മള്‍ മാറ്റണം. സംരംഭകന്‍ പുത്തനാശയങ്ങളുമായി പ്രയത്‌നിക്കുന്നതുപോലെ സമൂഹത്തിനുവേണ്ടി ജനങ്ങള്‍ പ്രവര്‍ത്തിക്കണം. വികസനം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ വേഗത്തില്‍ സാധ്യമാവും. എന്തിനും ഏതിനും കൊടിയെടുക്കുന്ന ശീലവും മാറണം.കോണ്‍ഗ്രസ്സ്  നേതാക്കൾക്കെതീരെ 
 നേരെ കോടതി ആയുധമെടുത്ത്പ്പോള്‍ പാർലമെന്റ് തടസ്സ്പെടുത്തി ജനങ്ങളെ വെല്ലുവിളിച്ചു. ഇപ്പോഴും കോൺഗ്രസ്‌ അത് തന്നെയാണ് പാർലമെന്റിൽ കാണിക്കുന്നത് നിസാരമായ കാര്യങ്ങൾക്ക്‌ പോലും പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നു. തിരുവനന്തപുരം ലോ കോളേജ് വിദ്യാർത്ഥിനിയായ അജിമോൾ പറഞ്ഞു


" നരേന്ദ്രമോദി സർക്കാർ 
യുവാക്കള്‍ ഭാവിയുടെ മാത്രം സമ്പത്തെല്ലന്നും ഇപ്പോഴത്തെ കൂടി സമ്പത്താക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് 
യുവാക്കളുടെ ശാരീരിക അദ്ധ്വാനത്തെ ലഘൂകരിക്കാനാവുന്ന നൂതന ആശയങ്ങള്‍ ഉരുത്തിരിയാനുള്ള വേദികൂടിയാക്കാനാണ് മോദിയുടെ ശ്രമം അതിനു യുവ തലമുറ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് ചിറക്കര ഗ്രാമപഞ്ചായത്ത്‌ അംഗം ഉണ്ണി രതീഷ്  പറഞ്ഞു തുടങ്ങി 
താഴേക്കിടയിലുള്ള യുവാക്കള്‍ക്കുള്‍പ്പെടെ യുവജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് സ്വയം തൊഴിൽ കണ്ടെത്താൻ നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കി.
യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ക്ക് അവസരം ലഭ്യമാക്കുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി ഊന്നുന്നത് പുതുമയിലാണ്, നവീന രീതികളിലാണ്, പുതിയ ആശയങ്ങളിലാണ്. ലോകത്തിന്റെ പുരോഗതി നവീന ആശയങ്ങളെ ആശ്രയിച്ചായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.അത് കൊണ്ട് തന്നെ യുവതലമുറ നരേന്ദ്രമോദി സര്‍ക്കാരിനു നൂറില്‍ നൂറു മാര്‍ക്ക് നല്‍കുന്നുവെന്ന് ഉണ്ണി രതീഷ് പറഞ്ഞു നിർത്തി. 

@ " വിദേശരാജ്യങ്ങളില്‍  സന്ദര്‍ശനത്തില്‍ക്കൂടി അന്താരാഷ്ട്രാ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ഭാരതയുവത്വത്തിനുവേണ്ടി നൂതന പദ്ധതികള്‍ കൊണ്ടുവരാനും  അദ്ദേഹം ശ്രമിക്കുന്നു.ഭാരതത്തിലേക്ക് വ്യവസായങ്ങള്‍ തുടങ്ങാന്‍  വ്യവസായികളെ ക്ഷണിക്കുബോള്‍ കൂടുതല്‍   തൊഴിലവസങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് യുവതലമുറ വിദേശരാജ്യങ്ങളില്‍ ജോലി തേടി പോകാതെ സ്വന്തം നാട്ടില്‍ ഉയര്‍ന്ന ശബളത്തില്‍ ജോലി ചെയ്യാന്‍ സാധിക്കും  
വിവേകാനന്ദ ജയന്തി ദേശീയ ഉത്സവമായി ആഘോഷിക്കുമ്പോള്‍ യുവത്വത്തിന്റെ നൈപുണ്യവും സഹവര്‍ത്തിത്വവും എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിന്താമണ്ഡലത്തില്‍ ഭാരത യുവതയും ജനതയും മാത്രമാണെന്ന് ഇത് തെളിയിക്കുന്നുവെന്ന് കൗൺസിലർ അനീഷ്  പറഞ്ഞു തുടങ്ങി.
നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അത് പക്ഷേ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കുള്ള പ്രചോദനമല്ല.വയോജനങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് മാറ്റം ഉണ്ടാവണം അതിന് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ നടപ്പാക്കാനും അത് ജനങ്ങളിൽ എത്തിക്കാനും ശ്രമിക്കണം.
 ക്രൈം റിപ്പോര്‍ട്ടുകളേക്കാള്‍ പോസിറ്റീവ് എനര്‍ജി തരുന്ന വാര്‍ത്തകളാണ് രാവിലെ വായിക്കാന്‍ ആഗ്രഹിക്കുന്നത്. അത് പുതിയ വര്‍ഷത്തിന്റെ പുതിയ ദിവസങ്ങള്‍ പുത്തന്‍ ഉണര്‍വുള്ളതാക്കുമെന്ന്  അനീഷ് പറയുന്നു. എങ്കിലും ഉണര്‍വേകുന്ന പുതുവത്സരപ്രതീക്ഷകളുമായി യുവത്വം കാത്തിരിക്കുകയാണ്
ആശങ്കകളില്ലാതെ....


@ വരുന്ന വര്‍ഷത്തില്‍ എങ്കിലും  സ്ത്രീകളോടുള്ള സമൂഹത്തിന്റെ തെറ്റായ മനോഭാവം മാറണമെന്നാണ്  വിദ്യാര്‍ഥിനികള്‍ ആഗ്രഹിക്കുന്നത് കൊല്ലം ശ്രീനാരായണ കോളേജിലെ ലോ കോളേജ് വിദ്യാർത്ഥിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ കൃപവിനോദ് പറഞ്ഞു.വിദ്യാർത്ഥിനികളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് ആക്കിയ കേന്ദ്രസർക്കാർ നിയമം സ്വാഗതം ചെയ്യുന്നു.ഇപ്പോൾ 
സന്ധ്യ മയങ്ങിയാല്‍  പുറത്തിറങ്ങാന്‍ ഭയമാണ്. പ്രായമായവര്‍പോലും കഴുകന്‍കണ്ണുകളോടെയാണ് നോക്കുന്നത്. പ്രതികരിക്കാന്‍ പേടിയുള്ളവര്‍ക്കുവേണ്ടി പോരാടാന്‍ നിയമംതന്നെ നേരിട്ടെത്തണം. നിയമപാലകര്‍ കണ്ടില്ലെന്ന് നടിക്കുന്നതൊക്കെ കണ്ണുതുറന്ന് കാണണം. വിനോദത്തിന്റെ  കാര്യത്തിലും   വിദ്യാര്‍ഥികള്‍ക്ക് വേറിട്ട പ്രതീക്ഷകളാണ്. ന്യൂ ജനറേഷന്‍ വിളിപ്പേരുള്ള സിനിമകളേക്കാള്‍ ജീവിതഗന്ധിയായ സിനിമകള്‍ ആവിഷ്‌കരിക്കപ്പെടണം. ഡയലോഗുകള്‍ക്കിടയിലെ ബീപ് ശബ്ദം എല്ലാ യുവാക്കള്‍ക്കും ആകര്‍ഷകമല്ല. പച്ചയായ ജീവിതം മറയില്ലാതെ തുറന്നുകാട്ടുന്നതാണ് സിനിമയെങ്കില്‍ അതില്‍ വിനോദമില്ലല്ലോ, അപ്പോള്‍ സിനിമയും ജീവിതവും തമ്മില്‍ എന്താണ് വ്യത്യാസം? കൃപ ചോദിച്ചു
.സിനിമ നല്ല മാറ്റങ്ങളാണ് ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കേണ്ടതെന്നാണ് കൃപവോനോദിന്റെ അഭിപ്രായം.


No comments:

Post a Comment