അനാവശ്യ യാത്ര നടത്തുന്നവർക്കെതിരേ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം പോലിസ് കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് മെഡിക്കൽ സ്റ്റോറുകളും മറ്റു അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിച്ചു. റസ്റ്റോറന്റുകളും ബേക്കറികളും ടേക്-എവേ, ഹോം ഡെലിവറി സംവിധാനത്തിൽ പ്രവർത്തിക്കാൻ അനുവാദം നൽകി. ഇ-കൊമേഴ്‌സ്, കൂറിയർ സേവനങ്ങൾ സുഗമമായി ലഭിച്ചു. വ്യാപാരസ്ഥാപനങ്ങൾ എസ് എച്ച് ഒ.മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും തുറന്നുപ്രവർത്തിക്കാൻ അനുവാദമില്ലാത്തതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കടകൾക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment