Thursday, 20 January 2022

ചാത്തന്നൂർ ഏരിയായിൽ വി എസ് പക്ഷത്തിന്റെ ആധിപത്യം അവസാനിച്ചു ഇനി പിണറായികാലം.

ചാത്തന്നൂർ ഏരിയായിൽ വി എസ് 
പക്ഷത്തിന്റെ ആധിപത്യം അവസാനിച്ചു ഇനി പിണറായികാലം.
ചാത്തന്നൂർ: ചാത്തന്നൂർ ഏരിയ കമ്മിറ്റിയിൽ വി എസ് 
പക്ഷത്തിന്റെ ആധിപത്യം അവസാനിപ്പിച്ചു പിടിമുറുക്കി പിണറായി പക്ഷം. ജില്ലയിൽ വി. എസ് പക്ഷത്തിന് വളരെയേറെ സ്വാധീനമുള്ള ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതോടെ ചാത്തന്നൂരിൽ 
സി പി എം ന്റെ രാക്ഷ്ട്രീയ ചിത്രം മാറി മറിഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ 
കെ പി കുറുപ്പിനെയും എസ്. പ്രകാശിനെയും 
ഒഴിവാക്കിയതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ പലരും രൂക്ഷമായ ഭാഷയിലാണ് നേതൃത്വത്തെ വിമർശിച്ചത്. വി എസ് പക്ഷത്തെ ജില്ലയിലെ തന്നെയുള്ള കരുത്തുറ്റ നേതാക്കളായ എസ്. പ്രകാശ്, മുൻ പരവൂർ മുൻസിപ്പൽ ചെയർമാൻ കൂടിയായ കെ. പി. കുറുപ്പ് എന്നിവരെ ഒഴിവാക്കിയപ്പോൾ 
പിണറായി പക്ഷത്ത് നിന്നുള്ള ജയപ്രകാശും വി. എസ് പക്ഷത്തുള്ള പി. വി. സത്യനുമാണ് ജില്ലാ കമ്മിറ്റിയിൽ എത്തിയത്. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ തുളസിധരകുറുപ്പിനെ നിലനിർത്തുകയും ചെയ്തു. സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി കൂടിയായ കെ.സേതുമാധവൻ ഏരിയ സെക്രട്ടറി എന്ന നിലയിൽ ജില്ലാ കമ്മിറ്റിയിലുണ്ട്. തലമുറമാറ്റം എന്നാണ് സിപിഎം പറയുന്നത് എങ്കിലും ഇന്നും വി. എസ് പക്ഷത്ത്  പി. കെ.ഗുരുദാസനെയും മേഴ്സികുട്ടിയമ്മയെയും 
ആശ്രയിച്ചു നിൽക്കുന്നവർക്കുള്ള താക്കീതാണ് എന്ന് പിണറായി പക്ഷത്തുള്ളവർ ചൂണ്ടികാട്ടുന്നു. സംസ്ഥാനത്ത് തന്നെ നിശബ്ദമായ വി. എസ്. പക്ഷത്തിന് സ്വാധീനമുള്ള കൊല്ലത്ത് അവശേഷിക്കുന്ന നേതാക്കളെയും കൂടി നിശബ്ദമാക്കിയതിന്റെ സന്തോഷത്തിലാണ് പിണറായി പക്ഷം.
വി. എസ് പക്ഷ നേതാക്കൾ 
സഹകരണമേഖലയിൽ നടത്തിയ അഴിമതികൾ ചൂണ്ടികാട്ടിയാണ് പിണറായി പക്ഷം ഒതുക്കൽ പ്രക്രീയ നടത്തിയത്. പി. കെ. ഗുരുദാസനെ പോലും വെറുതെ വിടാതെയാണ് പഴയതും പുതിയതുമായ ആരോപണങ്ങളുമായി പാർട്ടി ജില്ലാ കമ്മിറ്റിയിൽ പരാതി നൽകിയത്. രേഖ മൂലം സംസ്ഥാന സെക്രട്ടറിയ്ക്ക് നൽകിയ പരാതികൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തതോടെയാണ്.
 വി.എസ് പക്ഷ നേതാക്കളിൽ പ്രമുഖനായ കെ പി കുറുപ്പിന് ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്തേക്കുള്ള വഴി തെളിഞ്ഞത്. അനാരോഗ്യത്തിന്റെ പേരിലാണ് എസ്. പ്രകാശിനെ ഒഴിവാക്കിയത് എന്ന് പറയുബോൾ വി. എസ് പക്ഷത്തെ ഒഴിവാക്കിയതാണ് എന്ന് പിണറായി പക്ഷം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് പ്രമുഖ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതോടെ പൂർണ്ണമായും ചാത്തന്നൂർ ഏരിയ കമ്മിറ്റി വരുതിയിലാക്കാനുള്ള നീക്കവുമായി പിണറായി പക്ഷം കരുക്കൾ നീക്കുകയാണ്.


No comments:

Post a Comment