അതിജീവതിനായി കേഴുന്ന ചാത്തന്നൂർ ചന്തയെ പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത് ഭരണസമിതി.
@കിഫ് -ബിയിൽ നിന്നും ലോൺ എടുത്തു ചന്ത പൊളിച്ചു മാറ്റി മാർക്കറ്റ് സമുച്ചയം നിർമ്മിക്കാൻ നീക്കം
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പുരാതന ചന്ത ഇന്ന് അതിജീവനത്തിനായി കേഴുകയാണ്.അതിനിടയിലാണ് യാതൊരു പ്ലാനും ഇല്ലാതെ കച്ചവടക്കാരെ പുന:രധിവസിപ്പിക്കാതെ ദേശീയപാത വികസനത്തിന്റെ മറവിൽ പുതിയതും പഴയതുമായ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ വ്യാപര സമുച്ചയം നിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി നീക്കം നടത്തുന്നത്.
രാവിലെയും
വൈകുന്നേരങ്ങളിലും വിശാലമായ മത്സ്യച്ചന്തയും രണ്ടുദിവസങ്ങളിൽ ആഴ്ചച്ചന്തയും നടന്നിരുന്ന ചാത്തന്നൂർ ചന്തയിൽ നിരവധി ചെറുകിട കച്ചവടക്കാരും ഇവിടെ എത്തിയിരുന്നു.
എന്നാൽ ഇതെല്ലാം വിസ്മൃതിയിലായി.
ഒന്നോ രണ്ടോ കച്ചവടക്കാരിൽ
മത്സ്യകച്ചവടം ചുരുങ്ങി. ആഴ്ചച്ചന്ത ഇല്ലാതായി. അവശേഷിച്ച കച്ചവടക്കാർ മറ്റ് മാർഗമില്ലാത്തതിനാൽ ചന്തയിൽ തുടരുന്നു.വഴിയോരവാണിഭം സജീവമായതോടെയാണ് ചാത്തന്നൂർ ചന്തയെ ജനങ്ങൾ കൈയൊഴിഞ്ഞത്.
റോഡുവക്കുകൾ കൈയേറിയുള്ള മത്സ്യക്കച്ചവടവും പച്ചക്കറിവ്യാപാരവും വ്യാപകമായതാണ് ചാത്തന്നൂർ ചന്തയുടെ മരണമണി മുഴക്കിയത്. ലൈസൻസോ നികുതിയോ പരിശോധനകളോ ഒന്നുമില്ലാതെ സർക്കാർ ഭൂമി കൈയേറി നടത്തുന്ന വ്യാപാരങ്ങൾ നിയന്ത്രിക്കാനും നടപടികളില്ല.ഗ്രാമപഞ്ചായത്ത് അംഗം തന്നെ സ്വന്തം നിലയിൽ ലൈസൻസ് ഇല്ലാത്ത മത്സ്യ വിപണി റോഡ് സൈഡിൽ നടത്തുകയാണ്.
ചാത്തന്നൂർ ചന്തയെ രക്ഷിക്കാൻ ആരുമില്ലാത്ത സ്ഥിതിയായി.
@ പൊതുചന്തയെ ഇല്ലാതാക്കി കിഫ് -ബി ലോണിൽ
വ്യാപാര സമുച്ചയം നിർമ്മിക്കാൻ നീക്കം നടത്തുകയാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്. ദേശീയപാത വികസനത്തിന്റെ മറവിൽ പൊളിച്ചു മാറ്റുന്ന പഴക്കം ചെന്ന ദേശീയപാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത്തിനൊപ്പം ചന്തയ്ക്കകത്തെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി കൊണ്ട് ഷോപ്പിംഗ് കോമ്പ്ലേക്സ് നിർമ്മിക്കാനാണ് പഞ്ചായത്ത് ഭരണസമിതി നീക്കം നടത്തുന്നത്.
ചാത്തന്നൂർ ചന്തയെ പഴയനിലയിലേക്ക്എത്തിക്കുന്നതിന് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച വ്യാപാരസമുച്ചയങ്ങൾ ഇടിച്ചു നിരത്തികൊണ്ടാണ് കിഫ് യിൽ നിന്നും അഞ്ചു കോടിയോളം രൂപ ലോൺ എടുത്തു കൊണ്ട് വ്യാപാര സമൂച്ചയം നിർമ്മിക്കുന്നത്. ദേശീയപാത വികസനത്തിലൂടെ പോകുന്ന പഴയ ബഹുനില കെട്ടിടവും ചന്തയിലുള്ള പഴയ രണ്ട് കെട്ടിടങ്ങളും കൂടാതെ
2019-20ൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മത്സ്യ ചന്തയും
2008-2009ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി
നിർമ്മിച്ച രണ്ട് കടമുറികളും
കുടുംബശ്രീയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ആറു മുറി കടകളും കുടുംബശ്രീയുടെ കടയുടെ മുകളിൽ നിർമ്മിച്ച ഇനിയും പ്രവർത്തനം തുടങ്ങാത്ത മാലിന്യ സംസ്കരണ പ്ലാന്റും മടക്കമുള്ള പുതിയ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി കൊണ്ടാണ് പഞ്ചായത്ത് കിഫ് -ബിയിൽ നിന്നും ലോൺ എടുത്തു കൊണ്ട് ഷോപ്പിംഗ് കോംബ്ലക്സ് നിർമ്മിക്കുന്നത്..
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി
ചന്തയുടെ വികസനത്തിന് വേണ്ടി
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്
നിർമ്മിച്ച കെട്ടിടങ്ങൾ ഇടിച്ചു പൊളിച്ചു പുതിയവ നിർമ്മിക്കുക വഴി പഞ്ചായത്ത് ലക്ഷങ്ങളുടെ ബാധ്യത കൂടി വരുത്തി വയ്ക്കുകയാണ്.
@ കച്ചവടക്കാർക്ക് നോട്ടീസ് നൽകി
ദേശീയപാത വികസനത്തിൽ ദേശീയപാതയോരത്തെ പഞ്ചായത്തിന്റെയടക്കം
കടകൾ ഭൂരിഭാഗവും പോകുമെന്നിരിക്കെ പൊതുചന്തയ്ക്ക്
മാറ്റി സ്ഥാപിക്കുന്നതിന് യാതൊരു മാസ്റ്റർ പ്ലാനും ഇല്ലാതെ കച്ചവടക്കാരെ നോട്ടീസ് നൽകി
ഒഴിപ്പിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കച്ചവടക്കാരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്ന് നാട്ടുകാരും കച്ചവടക്കാരും ഒരേ സമയം ആരോപിക്കുന്നു. പൊതുചന്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലോട്ട് മാറ്റി സ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് ഭരണസമിതി ചൂണ്ടികാട്ടുന്നത് വ്യാപാര
സമുച്ചയത്തിന്റെ സ്കെച്ച് പ്ലാനിൽ പൊതുചന്തയില്ല പകരം പാർക്കിങ് സൗകര്യമുള്ള വ്യാപാര സമൂച്ചയമാണ് നിർമ്മിക്കുന്നത്. അപ്പോൾ നിലവിലുള്ള പൊതുചന്ത എവിടെ പ്രവർത്തിക്കുമെന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ 22-)o തീയതി നടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് ഉദ്യോഗസ്ഥർ കച്ചവടകാർക്ക് മാർക്കറ്റിലെ കടകൾ ഒഴിയാൻ നോട്ടീസ് നൽകി കഴിഞ്ഞു.
No comments:
Post a Comment