കുളമുടി തോടിന്റെ ഉത്ഭവസ്ഥാനവും ഓർമ്മയാകുന്നു.
ഇ വയൽ വസ്തു വാങ്ങിയ ആൾ ആദ്യം വയൽ നികത്തി റബ്ബർ തൈകൾ വയ്ക്കുകയും തുടർന്ന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയുടെ പേരിൽ നികത്തുന്നത് നിർത്തുകയുണ്ടായി. ഇപ്പോൾ വീണ്ടും കരമണ്ണ് ഉപയോഗിച്ച്
തോടിനോട് ചേർന്നുള്ള
സർക്കാർ പുറമ്പോക്കും നികത്തിയെടുക്കുകയാണ്. കുളമുടി തോടിന്റെ സൈഡുകളിൽ പുറമ്പോക്ക് ഭൂമിയിൽ കരപ്പുരയിടങ്ങളോട് ചേർന്നുകിടക്കുന്ന നീർച്ചാലുകളിലാണ് ഇപ്പോൾ കരമണ്ണ് നിക്ഷേപിക്കുന്നത്.റെയിൽവേയുടെ നിർമ്മാണപ്രവർത്തികൾ എന്ന പേരിൽ അനധികൃതമായി കടത്തുന്ന കരമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചാണ് തോടിന്റെ ഉത്ഭവസ്ഥാനം നികത്തുന്നത്.നാട്ടുകാർ പഞ്ചായത്തിലും വില്ലേജിലും പോലീസിലും അറിയിച്ചിട്ടും പഞ്ചായത്ത് വില്ലേജ് അധികൃതർക്ക് പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല
അഞ്ചര മുതൽ പത്ത് മീറ്റർ വരെ വീതിയുണ്ടായിരുന്ന കുളമുടി തോട് ഇന്ന് ലോപിച്ചു നീർചാലായി മാറിയിട്ടും അധികൃതർക്ക് അനക്കമില്ല. കുളമുടി തോടിന്റയും ഉത്ഭഫവ സ്ഥാനത്തിന്റെയും
അരികുകളിലെ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്താൻപോലും റവന്യൂ അധികൃതർ തയ്യാറാകുന്നില്ല. തണ്ണീർത്തടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി സംരക്ഷിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് അധികൃതരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
No comments:
Post a Comment