Thursday, 6 January 2022

കൊട്ടിയത്ത് കാത്തിരിപ്പ് കേന്ദ്രമില്ല ജനങ്ങൾ വലയുന്നു.

കൊട്ടിയത്ത് കാത്തിരിപ്പ് കേന്ദ്രമില്ല ജനങ്ങൾ വലയുന്നു.

കൊട്ടിയം: ഇനി എത്രനാൾകൂടി കൊട്ടിയത്ത് യാത്രക്കാർ പൊരിവെയിലത്ത് നിൽക്കേണ്ടിവരും. പഞ്ചായത്ത്‌ ഭരിക്കുന്ന ഭരണാധികാരികൾ ഇക്കാര്യം തുറന്നുപറഞ്ഞാൽ നന്നായേനെ. ബസ്‌ കാത്തുനിന്ന് കാൽകഴക്കുമ്പോൾ ഒന്നിരിക്കാൻ, അതുമല്ലെങ്കിൽ പൊരിവെയിലത്ത് ചുട്ടുപൊള്ളുമ്പോൾ തണൽതേടാൻ സമീപത്തെ കച്ചവടക്കാരന്റെ സൗജന്യം മാത്രമാണ് യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം.
കൊട്ടിയം പട്ടണത്തിൽ 
ബസ് കാത്തുനിൽക്കുന്നവരുടെ ദുരിതം തുടങ്ങിയിട്ട് ഇപ്പോൾ വർഷങ്ങൾ പലതായി  ഒരു സംസ്ഥാന ഹൈവേയും മറ്റു രണ്ട് റോഡുകളും സംഗമിക്കുന്ന പ്രധാന ജംഗഷനാണിത്.
ദേശീയപാതയടക്കമുള്ള റോഡുകളിൽ പകലന്തിയോളം ഓരോ മണിക്കൂറിലും നൂറിലധികം ബസുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പ്രധാന ജംഗഷനാണിത് 
കൊല്ലം-  തിരുവനന്തപുരം ദേശീയപാതയിൽ കൊല്ലം ബസ് സ്റ്റോപ്പിൽ സ്വകാര്യ വ്യക്തി നിർമ്മിച്ചു നൽകിയ കാത്തിരുപ്പ് കേന്ദ്രം ഉണ്ടെങ്കിലും അതിന് മുന്നിൽ ബസുകൾ നിർത്താറില്ല നിർത്തുന്നത് സൂപ്പർഫാസ്റ്റ് ബസുകൾ മാത്രമാണ് പ്രൈവറ്റ് ബസുകളും സിറ്റി സർവീസ് ബസുകളും ഇ കാത്തിരിപ്പ് കേന്ദ്രത്തെ അവഗണിയ്ക്കുകയാണ്. ഇവിടെ മയ്യനാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമാണ് എങ്കിൽ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പരിധിയിലുള്ള ദേശിയ പാതയിലെ തിരുവനന്തപുരത്ത് കാത്തിരിപ്പ് കേന്ദ്രമില്ല പകരം വാഹനങ്ങൾ കൊണ്ടുള്ള രണ്ട് ചെറിയ ഷെൽട്ടർ ആണുള്ളത് ഇവിടെ മഴ പെയ്താൽ നനയുകയും ചെയ്യും.മയ്യനാട് റോഡിലും ഹോളിക്രോസ് റോഡിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ല പകരം കടത്തിണ്ണയാണ് ശരണം. കുണ്ടറ - കണ്ണനല്ലൂർ റോഡിൽ പേരിന് വേണ്ടി ഒരു കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും ആൾക്കാർ ബസ് കാത്ത് നിൽക്കുന്ന സ്ഥലവുമായി യാതൊരു ബന്ധവുമില്ല ഇവിടെയും ജനങ്ങൾ കടത്തിണ്ണയെയാണ് ആശ്രയിക്കുന്നത്.
അടിയന്തിരമായി കൊട്ടിയം നഗരത്തിൽ ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ:തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്ഥലത്തെ കാത്തിരിപ്പ് കേന്ദ്രം.

No comments:

Post a Comment