Monday, 24 January 2022

പാറ പോലെ ഉറച്ച പാർട്ടിയിൽ നിന്നും അണികൾ കൊഴിഞ്ഞു പോകുന്നു

പാറ പോലെ ഉറച്ച പാർട്ടിയിൽ 
നിന്നും അണികൾ കൊഴിഞ്ഞു പോകുന്നു 

കൊല്ലം: പാറ പോലെ ഉറച്ച സിപിഎം ൽ നിന്നും  അണികൾ കൊഴിഞ്ഞു പോകുമ്പോൾ ഭീഷണിയുമായി സിപിഎം നേതാക്കൾ രംഗത്ത്.സിപിഎം ന്റെ ജില്ലാ സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് പരവൂർ, നെടുങ്ങോലം മേഖലയിലെ 
ബ്രാഞ്ച്, ലോക്കൽ ഏരിയ സമ്മേളനങ്ങളിൽ അവഗണന നേരിട്ടവർ സിപിഐയിലേക്കും മറ്റ് രാക്ഷ്ട്രീയ പാർട്ടികളിലേക്കും ചേക്കേറുന്നത്.

സിപി എം ന്റെ സമീപകാല രാക്ഷ്ട്രീയ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും സഹകരണ മേഖലയിൽ നടമാടുന്ന അഴിമതിയ്ക്ക് എതിരെയും 
പ്രതികരിച്ചു കൊണ്ടാണ് 
പാർട്ടി അംഗങ്ങളും കുടുംബങ്ങളും പാർട്ടിയെ ഉപേഷിക്കുന്നത്‌. കൂടുതലും പരമ്പരാഗത കമ്മ്യുണിസ്റ്റ് കുടുംബങ്ങളും 
സിപിഎം മടുത്തവരും അവഗണിച്ചവരുമാണ് പാർട്ടി വിടുന്നത്‌.
കമ്മ്യുണിസ്റ്റ് ആശയങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർ സിപിഐയിൽ ചേക്കേറുന്നു മറ്റുള്ളവർ ഭയം മൂലം പ്രവർത്തനം മതിയാക്കിയും മറ്റ് രാക്ഷ്ട്രീയ പാർട്ടികളുമായി രഹസ്യ ചർച്ചകൾ നടത്തി മാറി നിൽക്കുന്നു.
കൂടുതൽ ആൾക്കാരും കൂടാരം മാറുന്നത് സിപിഐയിലേക്കായതിനാൽ അടിച്ചൊതുക്കാനോ ഉൻമുലനം ചെയ്യാനോ കഴിയാത്ത നിസഹായതയിലാണ് സിപിഎം.
സിപിഎം വിട്ടു ആരു വന്നാലും ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയെന്നതാണ് ഇപ്പോൾ സി പി.ഐ സ്വീകരിക്കുന്ന പോളിസി. സി പി എം പുറത്താക്കുന്ന ആരോടും അഞ്ഞൂറാൻസ്റ്റെലിൽ കേറി വരിനെടാ മക്കളെയെന്നു പറയുന്ന സിപിഐ  വല്യേട്ടൻ പാർട്ടിക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. തങ്ങൾ പാർട്ടിയിൽ നിന്നും സംഘടനാ നടപടി സ്വീകരിച്ചു പുറത്താക്കിയവരുമായി ഘടകകക്ഷിയെന്ന നിലയിൽ ഒരേ വേദി വീണ്ടും പങ്കിടേണ്ട ഗതികേടിലാണെന്നാണ് ഇതേ കുറിച്ചു  സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായ പരവൂർ നോർത്ത് നെടുങ്ങോലം മേഖലകളിൽ നിന്നായി സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇതുവരെയായി 60 പേരാണ് പാർട്ടിയോട് സലാം പറഞ്ഞു സിപിഐയിലേക്ക് പോയത്. നൂറോളം പേര് പ്രവർത്തനം മതിയാക്കി ബിജെപിയുമായി സഹകരിക്കാൻ തയ്യാറായി മാറി നിൽക്കുകയാണ്.
പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളും അനുഭാവികളുമടക്കമുള്ളവർ സി പി ഐയിലും മറ്റ് രാക്ഷ്ട്രീയ പാർട്ടികളിലും 
ചേക്കേറുന്നത് സി പിഎമ്മിനെ വെറളി പിടിപ്പിച്ചിട്ടുണ്ട്. തങ്ങൾ പുറത്താക്കിയവരെ സ്വീകരിക്കുന്ന സി പി ഐ നേതൃത്വത്തിൻ്റെ നിലപാടിനെതിരെ
ശക്തമായ രീതിയിൽ പ്രതികരിക്കാനാണ് സിപിഎം തീരുമാനം 
1964ൽ സിപിഐയിൽ നിന്നും വിട്ടു പോന്നവരാണ് സി പി എം രുപീകരിച്ചതെന്ന് മറക്കരുതെന്ന് സി പി ഐ നേതൃത്വം തിരിച്ചും മറുപടി പറയുബോൾ പരവൂർ നെടുങ്ങോലം മേഖലയിൽ ഇരു പാർട്ടികളും മാനസികമായി അകന്നിരിക്കുകയാണ്.

​"ഏതൊരാൾക്കും കയറി കിടക്കാവുന്ന കൂടാരമായി സിപിഐ മാറി"

 ഏതൊരാൾക്കും കയറി കിടക്കാവുന്ന കൂടാരമായി സിപിഐ മാറിയെന്നും സിപിഎം അഴിമതിയുടെ പേരിലും മറ്റും പുറത്താക്കിയ പ്രവണത ഇടതുപക്ഷ പാർട്ടികൾക്കിടെയിലെ ഐക്യത്തിനെ ബാധിക്കുമെന്നും സി പി എം ആരോപിക്കുന്നു സി പി എം ഗുരുതരമായ ആരോപണങ്ങൾ ചുമത്തി സംഘടനയിൽ നിന്നും പുറത്താക്കുന്നവരെ സ്വീകരിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് സി പി എം നേതാക്കൾ സിപിഐയ്ക്ക് മുന്നറിയിപ്പ് നൽകുന്നു.


 

No comments:

Post a Comment