കൊല്ലം: അന്യസംസ്ഥാന തൊഴിലാളികളെ മുട്ടാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ വീണ്ടും എത്തി ചേർന്നിരിക്കുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള വ്യാജ ഡോക്ടർമാർ വരെ ചികിത്സ നടത്തുകയാണ്. ഇതൊന്നും പോലീസും രഹസ്യാന്വേഷണ. ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ തന്നെ തിരിഞ്ഞു നോക്കില്ല ചാത്തന്നൂർ പോലിസ് സ്റ്റേഷന് ഒരു വിളിപ്പാടകലെയാണ് വ്യാജ ഡോക്ടർ ചികിത്സ നടത്തിയത് 2014ൽ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലിസ് അറസ്റ്റ് ചെയ്തു കേസെടുത്ത് അകത്താക്കിയ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ വീണ്ടും വ്യാജ ചികിത്സ നടത്തുകയായിരുന്നു. ചികിത്സ തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും ചാത്തന്നൂർ പോലിസ് അറിഞ്ഞില്ല. ചാത്തന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ രോഗിയെത്തി പരാതി പറഞ്ഞപ്പോൾ ആണ് ഡോ. വിനോദ് മുഖേന പോലിസ് അറിയുന്നത്. പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉറങ്ങുകയാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത് ഇത് കൂടാതെയാണ്
നാടെങ്ങും പകർച്ചവ്യാധികൾ പടർത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ
ലേബർ ക്യാമ്പുകൾ ഉയർന്നിട്ടും ഇതൊന്ന് കണ്ടതായി ബന്ധപ്പെട്ടവർ നടിക്കുന്നില്ല. അനധികൃത ലേബർ ക്യാമ്പുകൾക്ക് എങ്ങനെ അനുമതി കിട്ടിയെന്ന് ചോദിച്ചാൽ തങ്ങളീ നാട്ടുകാരേ അല്ലെന്ന മട്ടിൽ ബന്ധപ്പെട്ടവർ കൈ മലർത്തുകയാണ്.
ജില്ലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കില്ല. എവിടെ കൊലപാതകവും പിടിച്ചുപറിയും മോഷണവും നടന്നാലും അതിനു പിന്നിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയെങ്കിലും കാണുമെന്ന് ഉറപ്പാണ് .എന്നിട്ടും ഇവരുടെ എണ്ണമെടുക്കാനോ തിരിച്ചറിയൽ കാർഡു നല്കാനോ നിയന്ത്രിക്കാനോ ആരുമില്ല. കൊല്ലത്ത്
അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന എത്ര ലേബർ ക്യാമ്പുണ്ടെന്ന് ചോദിച്ചാലും കൃത്യമായ കണക്കില്ല. കൊല്ലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിൽ നൂറിലേറെ ആളുകളാണ് അനധികൃതമായി താമസിക്കുന്നത്
നിന്നു തിരിയാൻ ഇടമില്ല ഇ ക്യാമ്പുകളിൽ. ആവശ്യത്തിന് കക്കൂസോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള മറ്റു സൗകര്യങ്ങളോ ശുദ്ധജലമോ ഒന്നും ഇവിടെ ലഭ്യമല്ല. കക്കൂസ് മാലിന്യവും മറ്റും രാത്രി മോട്ടോർവെച്ച് പമ്പ് ചെയ്തു റോഡിലേക്കും ഓടകളിലേക്കും ഒഴുക്കുകയാണ്. അനധികൃതമായി വൈദ്യുതിയും വെള്ളവും എടുത്ത് പ്രവർത്തിക്കുന്ന ഈ ലേബർ ക്യാമ്പുകൾക്ക് ലൈസൻസുണ്ടോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടി ഇല്ല. തീർത്തും അനാരോഗ്യകരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ ആണ് ഇതൊക്കെ
കക്കൂസ് മാലിന്യവും മറ്റും റോഡിലേക്ക് തുറന്നുവിടുന്നതിനു പുറമേ അടുക്കളയിൽ നിന്നും ശുചിമുറിയിൽ നിന്നും വലിയ ഓസ് റോഡിലെ ഓടയിലേക്ക് നീട്ടിവെച്ചിരിക്കുകയാണ് പലയിടത്തും. രാത്രി മാത്രമല്ല പകലും മാലിന്യം ഒഴുക്കാനുള്ള ധൈര്യം ലഭിച്ചപോലെയാണ് രാപ്പകൽ മോട്ടോർ പ്രവർത്തിപ്പിക്കുന്നത്. ക്യാമ്പിനകത്ത് എന്തു നടക്കുന്നുവെന്ന് പുറത്ത് അറിയാതിരിക്കാൻ മൊത്തം മറച്ചിരിക്കുകയാണ് പലയിടത്തും
ലേബർ ക്യാമ്പ് പ്രവർത്തിപ്പിക്കുന്നത്
കൊല്ലം നഗരത്തിൽ
വൻകിട കെട്ടിട നിർമാതാക്കളുടെ
തൊഴിലാളികളെയാണ് ലേബർക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്. കമഴ്ന്നു വീണാൽ കാൽപ്പണമെന്ന്
വിശേഷിപ്പിക്കാവുന്ന സ്ഥിരം 'കച്ചവടക്കാരായ ചില ഇടത് ജനപ്രതിനിധികളുടെ
ഒത്താശയോടെയാണ്
ഇവരെ തൊടാൻ തന്റേടമുള്ളവർ ഇപ്പോൾ കൊല്ല
ത്തില്ലെന്നാണ് ഈ കൗൺസിലർമാർ തന്നെ വെല്ലുവിളിക്കുന്നത്. പിന്നെന്തു ചെയ്യും എന്നാണ് നഗരസഭയിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നല്ലവരുണ്ട് കൂടുതലും ക്രിമിനലുകളാണെന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ
ജില്ലയിലുണ്ടായ
കൊലപാതകം,മോഷണം,പിടിച്ചുപറി കേസുകളിൽ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ളതാണ്. അടിച്ചാൽ തിരിച്ചടിയ്ക്കാനും കൊല്ലാനുംവരെ പലരും തയ്യാറാകുന്നു
ഈ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ പേടിച്ചു നാട്ടുകാർ കഴിയേണ്ട ഗുരുതരസ്ഥിതിയായിരിക്കും നാളെ ഉണ്ടാവുക. ഇത് മുൻകൂട്ടി കണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്വം അവരെ കൊണ്ടുവരുന്നവരും തൊഴിൽ നല്കുന്നവരും ഏറ്റെടുക്കണം .എങ്കിലേ ആരുമാരും ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഇപ്പോഴത്തെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്തെങ്കിലും സംഭവമുണ്ടായാൽ ഉടൻ അതുചെയ്യും ഇതുചെയ്യുമെന്നുള്ള പ്രസ്താവന ഇറക്കുന്നതിനപ്പുറം ഒന്നും അധികാരികളുടെ ഭാഗത്തു നിന്നും നടക്കുന്നില്ല.ഇതു മാറിയേ പറ്റൂ. അല്ലെങ്കിൽ അന്യസംസ്ഥാന തൊഴിലാളികളെ പേടിച്ച് അവരുടെ മുന്നിൽ ഓച്ഛാനിച്ച് നില്ക്കുന്നവരായി ജനങ്ങൾ മാറും.നാണം കെട്ട അത്തരമൊരു അവസ്ഥയ്ക്ക് നമ്മൾ തന്നെ അവസരം ഉണ്ടാക്കണോ? എന്നാണ് നാട്ടുകാരുടെ ചോദ്യം.
No comments:
Post a Comment