സുരക്ഷാ സംവിധാനങ്ങളില്ല സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.
നഗരപരിധിക്കുള്ളിൽ ധാരാളം വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും പ്രത്യേകിച്ച് സ്ത്രീകളും വിദ്യാർത്ഥിനികളും
ബസ് കയറാൻ ഉപയോഗിക്കുന്ന ഒരു പ്രാധാന സ്ഥലമാണ് കൊല്ലം റെയിൽവേസ്റ്റേഷനും ചെമ്മാൻ മുക്ക് ജംഗഷനും മധ്യയുള്ള പ്രധാന ജംഗഷനാണ് കർബല ജംഗഷൻ.
ഇ ജംഗഷനിൽ കോളേജുകളും സ്കൂളുകളും തുറന്നാൽ ആയിരകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ ബസ് കയറാൻ നിൽക്കുന്നത്.
ഇവിടെ മഴയും വെയിലു മേൽക്കാതെ നിൽക്കാൻ പറ്റുന്ന വൃത്തിയും സുരക്ഷയും ഉള്ള നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രമില്ല, സുരക്ഷക്ക് ഹോം ഗാർഡ് സേവനവും വഴിവിളക്കും സി സി ടി വി നിരീക്ഷണവും ഇല്ല.
കാടു പിടിച്ച വിജനമായ സാമുഹിക വിരുദ്ധരുടെ താവളമായ റെയിൽവേ വളപ്പിനും നടപ്പാതക്കും ഇടയിൽ മരക്കീഴിൽ വെട്ടവും വെളിച്ചവും ഇല്ലാത്ത പൊന്തകാട്ടിന് സമീപം
ജീവനും മാനവും പണയം വെച്ചാണ് പെൺകുട്ടികൾ ബസ് കാത്ത് നിൽക്കുന്നത്. കൊല്ലം കോർപ്പറേഷൻ്റെ മൂക്കിന് താഴെയാണ്
ഇത്രയും മോശം സ്ഥിതിയിൽ ഒരു പ്രധാന ജംഗഷനള്ളത്. കോർപ്പറേഷൻ അധികാരികളോ ജനപ്രതികളോ ഇ ജംഗഷന് വേണ്ട വികസനത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി.
@ കർബാല ജംഗഷനിൽ
റോഡിന്റെ ഇരുസൈഡിലും ബസ് കാത്തിരിപ്പ് കേന്ദ്രവും ടോയിലറ്റ് സൗകര്യവും ഒരുക്കണം
@ പോലീസിന്റെ സിറ്റി സി സി ടി വി നിരീക്ഷണം അടിയന്തിരമായി സ്ഥാപിക്കണം
@ റെയിൽവേ. ജംഗഷൻ - കർബല - ചെമ്മാമുക്ക് പാതയിൽ റോഡിന്റെ ഇരു സൈഡിലും നടപ്പാതയും വഴിവിളക്കുകളും സ്ഥാപിക്കണം
@ പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു കൊണ്ട് രാവിലെയും വൈകിട്ടും പോലീസിന്റെയും ഹോം ഗാർഡിന്റെയും
സേവനത്തിനുള്ള നടപടികൾ സ്വീകരിക്കണം.
No comments:
Post a Comment