Wednesday, 5 January 2022

ദേശീയപാതയിൽ ഡിവൈഡറും ട്രാഫിക് സംവിധാനവും വേണം


ദേശീയപാതയിൽ ഡിവൈഡറും ട്രാഫിക് സംവിധാനവും വേണം


കൊല്ലം : ദേശീയപാതയിൽ പള്ളിമുക്കിൽ  ഡിവൈഡറും ട്രാഫിക് സംവിധാനവും വേണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം - തിരുവനന്തപുരം ദേശീയ പാതയിലെ പ്രാധാനപ്പെട്ട ജംഗഷനായ പള്ളിമുക്കിൽ ട്രാഫിക് സംവിധാനവും സിഗ്നൽ ലൈറ്റും തകരാറിലായതോടെ 
പതിവായി ഗതാഗതക്കുരുക്കുമുണ്ട്. ട്രാഫിക്ചട്ടം ലംഘിച്ച് വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്.
മാടൻനട മുതൽ മേവറം വരെയുള്ള 
 മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയിലെന്നും തിരക്കാണ്.
ജീവൻ കവരുന്ന ഈ മേഖലയിൽ ട്രാഫിക് സുരക്ഷാമാർഗങ്ങളൊരുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.
ഇരവിപുരം റോഡും കൂനമ്പായികുളം റോഡും വന്നുചേരുന്ന പള്ളിമുക്കിൽ 
 മറ്റു നാലോളം പോക്കറ്റ് റോഡുകളും വന്ന് ചേരുന്നുണ്ട്.രാവിലെയും വൈകുന്നേരവും ഇവിടെ രൂക്ഷമായ ഗതാഗത കുരുക്കാണ്. 
വാഹനങ്ങളുടെ മത്സരയോട്ടവും പെരുപ്പവും കാരണം പ്രദേശവാസികൾക്ക് റോഡ് മുറിച്ചുകടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. പള്ളിമുക്ക് കൂടാതെ ഉമയനല്ലൂർ മേവറം ഉമയനല്ലൂർ എന്നിവിടങ്ങളും രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചെറുതും വലുതുമായ 
പോക്കറ്റ് റോഡുകളിൽ നിന്ന് 
 ദേശീയപാതയിലേക്ക് വാഹനം കയറുമ്പോഴും തിരിച്ച് കടക്കുമ്പോഴും നിരവധി അപകടങ്ങളാണ് നടക്കുന്നത്.
ഇത് മൂലം 
തിവായി ഗതാഗതക്കുരുക്കുമുണ്ട്. ട്രാഫിക്ചട്ടം ലംഘിച്ച് വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്.

@ പള്ളിമുക്കിൽ സിഗ്നൽ ലൈറ്റുകൾ നോക്ക് കുത്തിയാണ് സിഗ്നൽ ലൈറ്റുകൾക്കായി സ്ഥാപിച്ച സോളാർ പാനലുകളും നെടുംതൂണായി നില്കുന്നുണ്ട്.ലക്ഷകണക്കിന് രൂപ ചിലവാക്കിയ ഇതെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമായി നോക്ക് കുത്തിയായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും നന്നാക്കാൻ ആരും മെനക്കെടാറില്ല. അടിയന്തിരമായി സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കി കൊണ്ട് പള്ളിമുക്കിൽ 
താത്കാലികമായെങ്കിലും ട്രാഫിക് സർക്കിളും  ഡി വൈഡറുകളും സ്ഥാപിച്ചാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഒപ്പം കാൽനടയാത്രകാർക്ക് 
സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനും കഴിയും.

@ വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചേ തീരൂ

ദേശിയപാതയിൽ പോളയത്തോടിനും ഉമയനല്ലൂരിനും ഇടയിൽ പതിവായി അപകടങ്ങൾ നടക്കുകയാണ്. അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് പല അപകടങ്ങൾക്കും കാരണം. വാഹനപ്പെരുപ്പം ക്രമാതീതമായതോടെ പാത അപകടരഹിതമാക്കാൻ റോഡ് വീതികൂട്ടി ഡിവൈഡറുകൾ സ്ഥാപിച്ചേ തീരൂ.  വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ മുൻകൈയെടുത്ത് അടിയന്തരമായി ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ:പള്ളിമുക്കിൽ നോക്ക് കുത്തിയായ സിഗ്നൽ ലൈറ്റുകൾ 



No comments:

Post a Comment