Saturday, 1 January 2022

പ്രതിസന്ധികൾക്കിടയിലും നാടിന്റെ പൈതൃകം കാത്ത് ഒരു കുടുംബം


പ്രതിസന്ധികൾക്കിടയിലും നാടിന്റെ പൈതൃകം കാത്ത് ഒരു കുടുംബം


a family protecting the heritage of the place in the midst of crisisഫോട്ടോ:ആറ്റുവാശേരി കളിത്തട്ടും നിലവിലെ സംരക്ഷകനായ തങ്കപ്പൻ പിള്ളയും

ഐതിഹ്യങ്ങളും ആത്മീയതയും കൈകോർക്കുന്ന പൈതൃകസ്വത്തിന് നൂറ്റാണ്ടുകളായി സംരക്ഷണമൊരുക്കുകയും ആചാരങ്ങൾ മുടക്കംകൂടാതെ പാലിക്കുകയും ചെയ്യുന്ന ഒരു കുടുംബമുണ്ട്. ആറ്റുവാശേരി തുണ്ടിൽ കുടുംബം.

പ്രതിസന്ധികളേറെയുണ്ടെങ്കിലും തങ്ങൾക്കു ചാർത്തിനൽകിയ അവകാശത്തെ ഇന്നും മാറ്റമില്ലാതെ അവർ പാലിക്കുന്നു. തങ്കപ്പൻ പിള്ളയെന്ന 74-കാരനാണ് കാൽനൂറ്റാണ്ടായി കളിത്തട്ടിന്റെ സംരക്ഷണച്ചുമതല. പഴമ നിലനിർത്താൻ എല്ലാവർഷവും ഇവിടം ഓലമേഞ്ഞൊരുക്കും. ഇക്കുറി മഴ കൂടുതലായതിനാൽ രണ്ടുതവണ മേച്ചിൽ നടത്തേണ്ടിവന്നു.

ഓലയുടെ ലഭ്യതക്കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ വളരെ ദൂരെനിന്നാണ് ഇപ്പോൾ എത്തിക്കുന്നത്. 10 കെട്ട് ഓല ഒരുതവണ വേണ്ടിവരും. കൂടാതെ എല്ലാ വർഷത്തെയും മണ്ണടി ഉച്ചബലിക്കും കണിയാപൊയ്ക മീനഭരണിക്കും യാത്രക്കാർക്ക് പാരമ്പര്യക്കൂട്ടുകൾ ചേർത്തൊരുക്കിയ സംഭാരവിതരണവും ഉണ്ടാകും. തുണ്ടിൽകുടുംബത്തിൽ െവച്ചുതന്നെയാണ് കാലാകാലങ്ങളായി ഇത് തയ്യാറാക്കുന്നത്. മുൻപ് സംഭാരത്തോണിയിലായിരുന്നു വിതരണമെന്ന് തങ്കപ്പൻ പിള്ള പറഞ്ഞു.

കുടുംബത്തിലെ മൺമറഞ്ഞുപോയ കാരണവന്മാരിലൊരാളായ എൻ.കൃഷ്ണൻ നായരുടെ കാലത്തായിരുന്നു മണ്ഡപനിർമാണം.

ഇതിന്റെ സംരക്ഷണത്തിനുള്ള തുക കണ്ടെത്താനും കാരണവന്മാർ വഴികണ്ടിട്ടുണ്ടായിരുന്നു. 32 സെന്റ് സ്ഥലം ഇതിനായി മാറ്റിയിട്ടു.

സംരക്ഷണച്ചുമതലയിലുള്ളവർക്കായിരിക്കും ഇത് ഉപയോഗിക്കാൻ അവകാശം. അതിൽനിന്നുകിട്ടുന്ന കാർഷികാദായം മണ്ഡപസംരക്ഷണത്തിനും ആചാരത്തിനും വേണ്ടി ഉപയോഗിക്കണമെന്നതാണ് വ്യവസ്ഥ. പുത്തൂർ കണിയാപൊയ്ക ഭഗവതീക്ഷേത്രവുമായി ബന്ധപ്പെട്ട് ഈ കളിത്തട്ടിന് ചില ഐതിഹ്യങ്ങളുണ്ട്.

12 വർഷത്തിലൊരിക്കൽ ദേവി ഊരുചുറ്റാനിറങ്ങുമ്പോൾ വിശ്രമിക്കുന്ന കേന്ദ്രമാണിതെന്നാണ് വിശ്വാസം. കളിത്തട്ടുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ചരിത്രങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്

No comments:

Post a Comment