മാലിന്യം ചാത്തന്നൂര്‍ പഞ്ചായത്ത് ചീഞ്ഞുനാറുന്നു ഒന്നുമറിയാതെ അധികാരികള്‍
പകര്‍ച്ചവ്യാധികള്‍ പടരുന്നു
ചാത്തന്നൂര്‍ : സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നാടാകെ മാലിന്യമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാതയോരങ്ങളിലും പൊതുഇടങ്ങളിലും മാലിന്യം നിറയുന്നു. അറവുമാടുകളുടെയും കോഴികളുടെയും മാംസാവശിഷ്ടങ്ങൾ ചാക്കിൽക്കെട്ടി റോഡിൽ തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
ചാത്തന്നൂർ പഞ്ചായത്തിന്റെ
പ്രധാന റോഡുകളിലും ഇടവഴികളിലുമെല്ലാം ചാക്കുകണക്കിനു മാലിന്യമാണ് നിറയുന്നത്.
പാതയോരങ്ങൾ കാട് പിടിച്ചു കിടക്കുകയാണ്
ഒന്നുമറിയാതെ പഞ്ചായത്ത് ഭരിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
ജനങ്ങളുടെ കാൽനടയാത്ര പോലും ദുസഹമാക്കി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ
റോഡ് സൈഡുകളിൽ കാട് പിടിച്ചു
മാലിന്യം കുന്നുകൂടി
കിടക്കുകയാണ്.
.പാതയോരങ്ങൾ
കാടുപിടിച്ചു കിടക്കുന്നിടത്ത്. മൂലം ആളുകൾക്ക് മാലിന്യം തള്ളുന്നത് എളുപ്പമാകുന്നു. കൂടാതെ കനാലും
തോടുകളും കുളങ്ങളുമടക്കമുള്ള
ജലാശയങ്ങളും മാലിന്യകൂമ്പാരമായി മാറി. കനാൽ സൈഡുകൾ എല്ലാം
കാടു പിടിച്ച് കിടക്കുകയാണ്. കനാലുകളുടെ ഇരുവശങ്ങളിലും കുറ്റിക്കാട് നിറഞ്ഞിരിക്കുന്നത് കൊണ്ട് ചപ്പുചവറുകള്‍ മുതല്‍ അറവ് മാലിന്യങ്ങള്‍ വരെ കനാലിലേക്കാണ് നിക്ഷേപിക്കുന്നത്.
ഇതിന് പുറെമ പല വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങൾ ചാക്ക് കണക്കിന് നിക്ഷേപിക്കുന്നു. കൂടാതെയാണ്
കക്കൂസ് മാലിന്യം
ടാങ്കുകളിൽ കൊണ്ട് വന്ന് ഒഴുക്കുന്നത്.
അന്യനാടുകളില്‍ നിന്ന് ടാങ്കറുകളിൽ
കക്കൂസ് മാലിന്യമടക്കം പലവട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍
പഞ്ചായത്തും പോലീസും
തയ്യാറായിട്ടില്ല. ഇത് കാരണം ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം തുടര്‍ക്കഥയാവുകയാണ് അത് കൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന ആവശ്യമുയരുകയാണ്.
@ ജലസ്രോതസ്സുകള്‍ മാലിന്യകൂമ്പാരം:
പഞ്ചായത്തിലെ
ജലസ്രോതസ്സുകളടക്കം
മലിനപ്പെട്ട് പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ആരോഗ്യവകുപ്പ് മൗനത്തിലാണെന്ന് ആക്ഷേപമുണ്ട്.
ജനങ്ങളുടെ പരാതി ജലരേഖയാവുകയാണ്. മാലിന്യ സംസ്‌ക്കരണത്തിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാനോ, മാലിന്യ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കാനോ പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന പരാതി ഉയരുകയാണ്.
ജലസ്രോതസ്സുകള്‍ മലിനപ്പെട്ട് കിടക്കുന്നത് കൊണ്ട് വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിരിയ്ക്കുകയാണ്.
കൊവിഡ് കാലഘട്ടത്തിൽ
കുടിവെള്ള സ്രോതസ്സുകള്‍ മാലിനമായി നൂറ് കണക്കിനാളുകള്‍ക്ക് രോഗങ്ങള്‍ ബാധിച്ചിട്ടും അധികാരികള്‍ ഇത് പരിഹരിക്കാന്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
@ കാരംകോട് ചിറ
മാലിന്യമായിട്ട് കാലങ്ങളായി.
ചാത്തന്നൂർ പഞ്ചായത്തിലെ
പ്രധാന കുടിവെള്ളസ്രോതസും
ചാത്തന്നൂർ തൊടിന്റെ ഉത്ഭവ സ്ഥാനമായ
കാരംകോട് ചിറ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്.ചാത്തന്നൂർ തോടിന്റ അവസ്ഥയും ദയനീയമാണ്.
മാലിന്യം മൂലം തോട്ടിൽ കുളിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്.
പോളച്ചിറ ഏലായിലാണ്
തോട് ചെന്നുചേരുന്നത്.തോട്ടിൽ
പായലും ചെളിയും
മാലിന്യവും നിറഞ്ഞ് കെട്ടി കിടക്കുന്നത് കൊണ്ട് ജലം തീര്‍ത്തും ഉപയോഗശൂന്യമാണ്.
@ ദേശിയ പാതയോരത്തെ കനാൽ
മാലിന്യ കൂമ്പാരമായി മാറി
കൊല്ലം - തിരുവനന്തപുരം ദേശീയപാതയിൽ ജെ എസ് എം ജംഗഷന് സമീപമുള്ള കനാൽ മാലിന്യകൂമ്പാരമായി മാറി മൂക്ക് പൊത്താതെ ഇത് വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ദൂര സ്ഥലങ്ങളിൽ
നിന്നുള്ള മാലിന്യങ്ങള്‍ പോലും
കനാലിലേക്കാണ് തള്ളുന്നത്. രൂക്ഷഗന്ധത്തോടെ അറപ്പുളവാക്കുന്ന രീതിയിലാണ് കനാല്‍ കിടക്കുന്നത്.
ഫോട്ടോ: കാട് പിടിച്ചു മാലിന്യം നിറഞ്ഞു കനാൽ പാലത്തിന്റെ സൈഡ്
No comments:
Post a Comment