Saturday, 22 January 2022

ആർ എസ്‌ പിയിൽ പ്രതിസന്ധി പ്രേമചന്ദ്രനെതിരെ പടയൊരുക്കം ആർ എസ്‌ പി വീണ്ടും പിളർപ്പിലേക്കെന്ന് സൂചന

ആർ എസ്‌ പിയിൽ പ്രതിസന്ധി പ്രേമചന്ദ്രനെതിരെ പടയൊരുക്കം ആർ എസ്‌ പി വീണ്ടും പിളർപ്പിലേക്കെന്ന് സൂചന 

കൊല്ലം: ആർ എസ്‌ പിയിൽ പ്രതിസന്ധി പ്രേമചന്ദ്രനെതിരെ പടയൊരുക്കം ആർ എസ്‌ പി വീണ്ടും പിളർപ്പിലേക്ക് നീങ്ങുന്നു. സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസ് തന്നെയാണ് പ്രേമചന്ദ്രനെതിരായ നീക്കത്തിന് ഇപ്പോഴും ചുക്കാൻ പിടിക്കുന്നത്. പിളർപ്പിന് സമാനമായി ചേരി തിരിഞ്ഞു നിൽക്കുന്ന ഇരു വിഭാഗങ്ങളും ഭൂമി വിവാദത്തോടെ കടുത്ത ശത്രുതയിലേക്ക് നീങ്ങുന്നതയാണ് സൂചന. സമുന്നത നേതാക്കളിലൊരാളായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്തുക്കൾ ഫൗണ്ടേഷൻ രൂപീകരിച്ച് തട്ടിയെടുക്കാൻ  ശ്രമം നടത്തിയ പ്രേമചന്ദ്രനെതിരെ പരമ്പരാഗത ആർ എസ്‌ പി കുടുംബങ്ങൾ കടുത്ത അമർഷത്തിലാണ്. ആർ എസ് ഉണ്ണിയുടെ സ്വത്തിന്റെ അവകാശികളായ ചെറുമക്കൾക്കു നേരെ നടന്ന അതിക്രമവും ഭീഷണിയും പാർട്ടി കുടുംബങ്ങളോട് പ്രേമചന്ദ്രൻ കാണിക്കുന്ന കടുത്ത അവഗണനയും 
അദ്ദേഹത്തോടുള്ള അനാദരവായാണ് ചൂണ്ടി കാണിക്കുന്നത്.
സംസ്ഥാന സെക്രട്ടറി എ എ അസീസ്, ഷിബു ബേബിജോൺ എന്നിവർ അണികളുമായി ചർച്ച നടത്തുന്ന തിരക്കിലാണ്. നിയമപരമായ എല്ലാ രേഖകളും ചെറുമക്കളുടെ കൈയിലുണ്ടായിട്ടും പാർടിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ ഫൗണ്ടേഷൻ ചെയർമാനായ എൻ കെ പ്രേമചന്ദ്രന് ​ഗുരുതര വീഴ്ച പറ്റിയെന്ന് ഇവർ കീഴ്കമ്മിറ്റികളിൽ വിശദീകരണം നടത്തുന്നു.സംഭവത്തെ കുറിച്ച് പരസ്യമായി പ്രേമചന്ദ്രനെ ന്യായീകരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല 
 ജില്ലാ സെക്രട്ടറി കെ എസ് വേണു​ഗോപാൽ ​മാത്രമാണ് പ്രേമചന്ദ്രന് വേണ്ടി ഇത് വരെ രം​ഗത്തിറങ്ങിയത്.
തെരഞ്ഞെടുപ്പു തോൽവിയടക്കമുള്ള സംഘടനാ പ്രശ്നങ്ങളിൽ നട്ടം തിരിയുമ്പോഴാണ് പ്രവർത്തകരെ കൂടുതൽ നിരാശയിലേക്ക് തള്ളിയിട്ട വിവാദമുണ്ടായിരിക്കുന്നത്.തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പിളർപ്പിന്റെ വക്കിലെത്തിയ പാർട്ടിയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതിന്ച ർച്ചകൾ നടത്തിയവർ വീണ്ടും പാർട്ടിയ്ക്കുള്ളിൽ സജീവമായതാണ് സൂചന.ഇതിനിടയിൽ ന്യായീകരണവുമായി പ്രേമചന്ദ്രനും രംഗതെത്തി വസ്തുവിൽ അവകാശം ഉന്നയിക്കുകയോ ഉപയോ​ഗത്തിനു തടസ്സം നിൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി പറയുന്നത്. എന്നാൽ, മറ്റൊരു മേൽവിലാസത്തിൽ രജിസ്റ്റർചെയ്ത ഫൗണ്ടേഷൻ ശക്തികുളങ്ങരയിലെ ആർ എസ് ഉണ്ണിയുടെ  വസ്തുവിൽ ബോർഡ് സ്ഥാപിച്ച് പ്രവർത്തനം നടത്തിയത് ചെയർമാനായ എൻ കെ പ്രേമചന്ദ്രൻ അറിയാതെയാണോ എന്ന ചോദ്യമാണ്  ഒരു വിഭാഗം നേതാക്കൾ  ചോദിക്കുന്നത്. വസ്തുവിൽ അവകാശം ഉന്നിയിക്കുന്നില്ലെങ്കിൽ ഫൗണ്ടേഷൻ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി ഫയൽ ചെയ്തത് എന്തിനാണ് എന്ന ചോദ്യവും ഉയരുന്നു. 
2016ലാണ് ആർ എസ്‌ ഉണ്ണി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തത്. എന്നാൽ, പിന്നീട് നടന്ന പണപ്പിരിവ് ഉൾപ്പെടെയുള്ളവയിൽ പാർടിക്ക് ഒരു അറിവുമില്ല. ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണന്റെ ശക്തികേന്ദ്രം എൻ കെ പ്രേമചന്ദ്രനാണെന്ന ആരോപണം ചെറുമക്കൾ പരസ്യമായിത്തന്നെ ഉന്നയിച്ചിട്ടുണ്ട്. പാർടി ജില്ലാ
സംസ്ഥാന കമ്മിറ്റികളും ആർ എസ് ഉണ്ണി ഫൗണ്ടേഷനും ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യം പാർടിക്കുള്ളിൽ ശക്തമായിട്ടുണ്ട്.വരും ദിനങ്ങളിൽ ഭൂമി വിവാദം ആർ എസ്‌ പിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് രാക്ഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

@ ആർ എസ്‌ പി യെ ഇല്ലാതാക്കാൻ സിപിഎം
ആർ എസ്‌ പിയിൽ ഉണ്ടായ പുതിയ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നോക്കി കാണുകയാണ് സിപിഎം നേതൃത്വം. സിപിഎംന്റെയും പിണറായിവിജയന്റെയും കണ്ണിലെ കരടായി മാറിയ പ്രേമചന്ദ്രനെ ആർ എസ്‌ പിയിൽ നിന്നും പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ സിപിഎം നേത്രത്വത്തിൽ നടക്കുന്നത് അതിന് അവർ മുതിർന്ന നേതാക്കളെ തന്നെ നിയോഗിച്ച് കഴിഞ്ഞു. അവർ ആർ എസ്‌ പിയുടെ വിവിധ തലത്തിലുള്ള നേതാക്കളുമായി ചർച്ച നടത്തുകയാണ് കോർപ്പറേഷനിലെ ആർ എസ്‌ പി കൗൺസിലമാരെ ചെയർപേഴ്സൺ മുഖേന സിപിഎം നേതാക്കൾ നിരന്തരമായി ബന്ധപ്പെടുകയാണ്. ജനപ്രതികളെ സിപിഎം ഭാഗത്ത് നിർത്തി സംരഷിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി കഴിഞ്ഞു. സിപിഎം നേതാക്കൾ വിരിക്കുന്ന വലയിൽ എത്ര നേതാക്കൾ വീഴുമെന്ന് വരും ദിനങ്ങളിൽ വ്യക്തമാകും ആർ എസ്‌ പി യെ പിളർത്തി ഒരു വിഭാഗത്തെ ഇടതുമുന്നണിയിൽ കൊണ്ട് വരാനുള്ള സിപിഎം നീക്കം എത്രത്തോളം വിജയിക്കുമെന്ന് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം 

No comments:

Post a Comment