Thursday, 20 January 2022

കൊല്ലം ബൈപ്പാസിന് ഇന്ന് മൂന്ന് വയസ്സ്

കൊല്ലം ബൈപ്പാസിന് ഇന്ന്  മൂന്ന് വയസ്സ്

 കൊല്ലം ബൈപ്പാസ് പൂർത്തിയായിട്ട് ഇന്ന് മൂന്ന് വർഷം.കൊല്ലം ജനതയുടെ 
അരനൂറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമായിട്ടാണ് ബൈപ്പാസ് 2019 ജനുവരി 15 ന് യാഥാർത്ഥ്യമായത്.
47 വര്‍ഷമായുള്ള കൊല്ലത്തിന്റെ സ്വപ്നം  യാഥാര്‍ഥ്യമാകുന്നത്കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ്.
കേന്ദ്ര സർക്കാരിന്റെ നിച്ഛയദാർഡ്യമാണ്
ബൈ പാസ് പൂർത്തിയാകാൻ കാരണം.
മേവറം മുതൽ അയത്തിൽവരെയും അയത്തിൽമുതൽ കല്ലുംതാഴംവരെയും രണ്ടു ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കിയതിന്റെ (2000-ലാണ് ഇത്രയും ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തത്) തുടർന്ന് വർഷങ്ങൾക്കുശേഷം കല്ലുംതാഴം മുതൽ കാവനാട് വരെയുള്ള പാതകൂടി പൂർത്തിയായതോടെയാണ് കൊല്ലം ബൈപ്പാസ് പൂർണമാകുന്നത്.

കഴിഞ്ഞവർഷത്തിനുള്ളിൽ നൂറ് കണക്കിന് അപകടങ്ങളിൽ 
നിരവധി ജീവനുകളാണ് ബൈപ്പാസിൽ പൊലിഞ്ഞത്. ബൈപ്പാസ് തുറന്നുകൊടുത്തതിന് ഒരാഴ്ച കഴിഞ്ഞു 2019 ജനുവരി 22 നാണ് ആദ്യത്തെ അപകടമരണം ബൈപ്പാസിൽ സംഭവിക്കുന്നത്. കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഷിഹാബുദീനാണ് (53) അപകടത്തിൽ മരിച്ചത്. അമിതവേഗവും അശാസ്ത്രീയമായി റോഡിലേക്ക് കടക്കുന്ന ബൈ റോഡുകളും ആദ്യസമയങ്ങളിൽ മുഴുവൻസമയ സിഗ്നൽ സംവിധാനമില്ലാത്തതുമൊക്കെ പല അപകടങ്ങളിലും വില്ലനായി.
13 13.141 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ദേശീയപാത 66-നെ ആൽത്തറമൂടുമുതൽ മേവറംവരെ ബന്ധിപ്പിക്കുന്നു. കടവൂർ-മങ്ങാട് പാലം (826.62 മീ.), കാവനാട്-കുരീപ്പുഴ പാലം (620 മീ.), നീരാവിൽ പാലം (95 മീ.) എന്നിങ്ങനെ മൂന്നു പാലങ്ങൾ ഉൾപ്പെടെയാണിത്.

32 കാവനാട് മുതൽ മേവറംവരെയുള്ള ഭാഗങ്ങളിൽ 32 ഇടറോഡുകളാണ് ബൈപ്പാസിൽ സന്ധിക്കുന്നത്. പല അപകടങ്ങളിലും ഈ റോഡുകൾതന്നെയാണ് പ്രധാന വില്ലനായിരുന്നത്. പലയിടത്തും ഈ റോഡുകളിലെത്തുന്നവർക്ക് ബൈപ്പാസിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കാണാനാകാത്ത വിധത്തിൽ അശാസ്ത്രീയമായി പാർശ്വഭിത്തിയും നിർമിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഈ റോഡുകളിലെല്ലാം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരിക്കുന്നത് മൂലം അപകടങ്ങൾക്ക്‌ കുറവുണ്ട്.

@ ദേശീയപാത 66ല്‍ മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണ് ബൈപാസ് റോഡ്. ടി.കെ. ദിവാകരന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ആയിരുന്നപ്പോള്‍ ആണ് പദ്ധതി വിഭാവനം ചെയ്തത്. നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

ഓലയില്‍, തേവള്ളി, വെള്ളയിട്ടമ്പലം വഴി രേഖപ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ ബൈപാസിന്റെ രൂപരേഖ വരച്ചത്. ടി.കെ. ദിവാകരന്‍ ഇത് അംഗീകരിച്ചില്ല. മേവറം, കല്ലുംതാഴം, കടവൂര്‍, കാവനാട് വഴി വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെയാണ് ഇന്നു കാണുന്ന പാതയ്ക്കു രൂപരേഖയായത്.

ബൈപാസിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് അതിര്‍ത്തിക്കല്ലു സ്ഥാപിച്ചതോടെ ഏറ്റെടുക്കുന്ന സ്ഥലം ഫ്രീസിങ് ലാന്‍ഡ് ആയി പ്രഖ്യാപിച്ചു. വസ്തുവിന് വില നിശ്ചയിക്കുകയോ വസ്തു കൈമാറ്റം ചെയ്യാനോ പണയപ്പെടുത്തി വായ്പ എടുക്കാനോ കഴിയാതെ വലഞ്ഞു. വസ്തു നഷ്ടപ്പെടുന്നവര്‍ പ്രക്ഷോഭം തുടങ്ങി. 1978 മേയ് 3നു കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

എസ്. കൃഷ്ണകുമാര്‍ എംപി ആയിരുന്നപ്പോള്‍ വസ്തു ഉടമകള്‍ക്ക് പണം ലഭിച്ചു. മേവറം അയത്തില്‍ 3 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായതും ആ കാലഘട്ടത്തിലാണ്. 1993ല്‍ നിര്‍മാണം പൂര്‍ത്തിയായി. 

1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അയത്തില്‍ കല്ലുംതാഴം രണ്ടാംഘട്ടം നിര്‍മാണം 1999ല്‍ പൂര്‍ത്തിയായി. 16 വര്‍ഷത്തിനു ശേഷം 2015ല്‍ കല്ലുംതാഴം കാവനാട് 8.6 കിലോമീറ്റര്‍ റോഡ് നിര്‍മാണം തുടങ്ങിയത്. പദ്ധതിത്തുകയില്‍ 278 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി നല്‍കി പദ്ധതി നടപ്പാക്കാമെന്ന ഫോര്‍മുല ഉമ്മന്‍ചാണ്ടി തയാറാക്കിയതോടെയാണു മൂന്നാം ഘട്ടത്തിന്റെ കുരുക്കഴിഞ്ഞത്.

ബൈപാസ് ആശയത്തിനു തുടക്കം - 1972

മേവറം അയത്തില്‍ 3 കി.മീ ദൂരം നിര്‍മാണം പൂര്‍ത്തിയായത് - 1993

അയത്തില്‍ കല്ലുംതാഴം 1.5 കി.മീ നിര്‍മാണം പൂര്‍ത്തിയായത് - 1999

കല്ലുംതാഴം കാവനാട് 8.6 കി.മീ നിര്‍മാണത്തിന്തുടക്കം - 2015 ബൈപാസിനുളള നിര്‍മാണ തുക കേന്ദ്രവും സംസ്ഥാനസര്‍ക്കാരും 50/50 എന്ന അനുപാതത്തില്‍ നല്‍കിയാണ് പൂര്‍ത്തിയാക്കിയത്. 



No comments:

Post a Comment