പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു അവഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
കൊല്ലം : പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു തിരിഞ്ഞു നോക്കാതെ തദേശസ്വയം ഭരണ സ്ഥാപനങ്ങൾ. പൊതുജനങ്ങൾക്കായി ജനകീയാസൂത്രണ
ഫണ്ടിൽ നിന്നും കോടികണക്കിന് രൂപ ചിലവാക്കി നിർമ്മിച്ച ഗ്രാമീണ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളായ പൊതുകിണറുകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ
സംരക്ഷണമില്ലാതെ നശിക്കുന്നത്.
നിരവധി കുടുംബങ്ങൾ മുൻകാലങ്ങളിൽ ആശ്രയിച്ച കിണറുകളാണ് ഇത്. ഗ്രാമപ്രാദേശങ്ങളിൽ അപൂർവം വീടുകളിൽ മാത്രം കിണറുകളുണ്ടായിരുന്ന കാലത്താണ് ഗ്രാമപ്പഞ്ചായത്ത് വ്യക്തികളുടെ സ്ഥലത്തുൾപ്പെടെ പൊതുകിണറുകൾ കുഴിച്ചത്. അടുത്തകാലം വരെ അപൂർവം ചിലർ പൊതുകിണറുകളിൽനിന്ന് വെള്ളമെടുത്തിരുന്നു. കപ്പിയും കയറും മാറ്റിയതോടെ കിണറുകളിൽ വായുസഞ്ചാരം കുറഞ്ഞു. കിണർ ശുചിയാക്കാൻ ആളിറങ്ങാതെയായി. വീടുകളുടെ വർധനയും സ്രോതസ്സുകളിൽ വെള്ളം കുറഞ്ഞതും പൊതുകിണറുകൾ ഉപേക്ഷിക്കാൻ കാരണമായി.കുടിവെള്ള പദ്ധതികളുടെ വരവും പൊതു ടാപ്പുകൾ സ്ഥാപിച്ചതും ആളുകൾ കിണറുകൾ ഉപേക്ഷിക്കാൻ കാരണമായി. ഇപ്പോൾ വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ് പലയിടത്തും ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കാഴ്ചയാണ്. പലരും പൊതുകിണറുകൾ സ്വന്തമാക്കി മതിൽ കെട്ടിയടച്ചു, ചില കിണറുകൾ മാലിന്യകൂമ്പാരങ്ങളായി മാറിയത് മൂലം ഉപേക്ഷിച്ചു. ചിലയിടങ്ങളിൽ കാട് പിടിച്ചത് മൂലം ആളുകൾ ചെല്ലാതായി.ഭൂരിപക്ഷം കിണറുകളിലും വെള്ളമുണ്ട് വൃത്തിയാക്കി ഉപയോഗിക്കാമെന്നിരിക്കെ ഗ്രാമപഞ്ചായത്തുകളുടെ അനാസ്ഥ മൂലം നടക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി പൊതുകിണറുകൾ ഉപയോഗ യോഗ്യമാക്കിയാൽ കുടിവെള്ളഷാമത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകും. കിണറുകൾ ശുചിയാക്കി പമ്പ് ഹൗസ് സ്ഥാപിച്ച് ചെറുകുടിവെള്ള പദ്ധതികൾ ഉണ്ടാക്കിയാൽ കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യം ഗ്രാമസഭകളിൽ ഉൾപ്പെടെ ചർച്ചയായിട്ടുണ്ട്.
ഫോട്ടോ: ചാത്തന്നൂർ ഊറാംവിള ജംഗഷനിലെ
പഞ്ചായത്ത് കിണർ കാടുമൂടിയ നിലയിൽ
No comments:
Post a Comment