മയക്കുമരുന്നു സംഘം ജില്ലയിൽ പിടിമുറുക്കുന്നു
കൊല്ലം : പരിശോധകരെ കാഴ്ചക്കാരാക്കി അന്തർ സംസ്ഥാന മയക്കുമരുന്നു സംഘം ജില്ലയിൽ ലഹരി ഒഴുക്കുന്നു. ഇത് നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം ഉണ്ടെങ്കിലും ട്രയിനിലൂടെയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലൂടെയും മറ്റുമാണ് ജില്ലയിലേക്ക് വൻതോതിൽ പുകയില ലഹരി മരുന്ന് ഉത്പന്നങ്ങൾ കൊണ്ടുവരുന്നത്. പൊലീസിനെയും എക്സൈസിനെയും പലപ്പോഴും കാഴ്ചക്കാരാക്കിയാണ് മയക്കുമരുന്ന് സംഘം വിലസുന്നത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ത്രാപ്രാദേശ്
തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിൽ മയക്കുമരുന്ന് എത്തുന്നത്. പലപ്പോഴും പേരിനുമാത്രം
എക്സൈസും പോലീസും
നടത്തുന്ന റെയ്ഡിൽപ്പോലും വൻ ശേഖരമാണ് പിടിച്ചെടുക്കുന്നത്. ന്യു ഈയർ പാർട്ടികൾക്കായി വൻതോതിൽ
മയക്കുമരുന്നും മദ്യവുമാണ്
ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഭരിച്ചിരിക്കുന്നത്.ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻതോതിൽ കഞ്ചാവ്,
ബ്രൗൺഷുഗർ, എം ഡി എം എ തുടങ്ങിയവ എത്തിയിട്ടുണ്ട് കാസർകോടുള്ള എജന്റുമാർ
ബാഗ്ളൂരിൽ നിന്നുമാണ് ബ്രൗൺഷുഗർ
എത്തിക്കുന്നത്.
തിരുവനന്തപുരത്തും കൊല്ലത്തുമുള്ള
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മയക്കുമരുന്ന്എ ത്തിക്കുന്നത് കൂടുതലായും ബാഗ്ളൂരിൽ നിന്നാണ്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് അവരുടെ ന്യു ഇയർ പാർട്ടികളിലേക്കാണ് മയക്കുമരുന്ന് കൂടുതലായും എത്തിച്ചിരിക്കുന്നത് ജില്ലയിൽ വിവിധ റിസോർട്ടുകൾ ഹോട്ടലുകൾ കേന്ദ്രീകരിച്ചു വലുതും ചെറുതുമായ നിരവധി പാർട്ടികളാണ് മയക്കുമരുന്ന് സംഘങ്ങൾ പിൻവാതിൽ ഓപ്പറേഷൻ വഴി നടത്താൻ പോകുന്നത്.
@ കൊല്ലം റെയിൽവേ സ്റ്റേഷൻ പ്രധാന മയക്കുമരുന്ന് ജില്ലയിലെ കച്ചവടകേന്ദ്രം
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ
കൊല്ലം റെയിൽവേ സ്റ്റേഷൻ വഴി ജില്ലയിലേക്ക് ഉദ്ദേശം മുവ്വായിരം
കിലോയോളം ലഹരി ഉൽപ്പന്നങ്ങളാണ് അന്യസംസ്ഥാന തൊഴിലാളികൾ മുഖേന ഏജന്റുമാർ കടത്തിയത് എന്ന് ഏകസൈസ്
ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
റെയിൽവേ സംരക്ഷണ സേനയെ നോക്ക് കുത്തിയാക്കിയാണ് മയക്കുമരുന്ന് കടത്ത് നടക്കുന്നത്.
നാളിതുവരെ ഒരു പ്രതിയെപ്പോലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലാണ് ലഹരി ഉൽപ്പന്നങ്ങൾ ജില്ലയിലേക്ക് കടത്തുന്നത്.
ട്രെയിനിൽ പാഴ്സലായി കടത്തിയ
ലക്ഷകണക്കിന് രുപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ ദിനം പ്രതി കൊല്ലം റെയിൽവേ സ്റ്റേഷൻ വഴി ദിനം പ്രതി കടത്തുന്നുണ്ട് ട്രെയിനിന്റെ പാഴ്സൽ ബോഗിയിൽ റെയിൽവേ സംരക്ഷണസേന പരിശോധന നടത്താറില്ല ഇത്
വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ
കടത്തുന്നതിന് സഹായമാകുന്നു.
മയക്കുമരുന്ന്
പിടികൂടിയാലും ഇവയുടെ ഉറവിടത്തെപ്പറ്റിയോ കൊണ്ടുവന്നവരെക്കുറിച്ചോ യാതൊരു വിവരവുമുണ്ടാകില്ല അതെല്ലാം കൊണ്ട് തന്നെ പൊലീസിനെയും
ആർ.പി.എഫിനെയും എക്സൈസ് സംഘങ്ങളെയും നോക്ക് കുത്തിയാക്കി മയക്കുമരുന്ന് കച്ചവടം പൊടി പൊടിക്കുകയാണ്.
@ പരിശോധനയ്ക്ക് പ്രത്യേക സംഘമുണ്ട് പരിശോധനയില്ല
ലഹരി വസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡീഷണൽ എസ്.ഐയും ഓരോ വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഇതിന് ജില്ലാ തലത്തിൽ നേതൃത്വം നൽകുന്നത് നർക്കോട്ടിക് സെൽ ഡി വൈ എസ്.പിയാണ്. സ്ക്വാഡും സംവിധാനവും എല്ലാം എക്സൈസിനും പോലീസിനും ഉണ്ടെങ്കിലും എല്ലാം നോക്ക് കുത്തിയാണ് സ്പെഷ്യൽ ബ്രാഞ്ച് സംവിധാനവും നോക്ക് കുത്തിയാണ് കൂടാതെ
ഉന്നത രാഷ്ട്രീയ ബന്ധമുള്ള സംഘങ്ങളായതിനാൽ കേസ് അന്വഷണത്തെയും ഇത് ബാധിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടി കാണിക്കുന്നു.
@ കൊല്ലത്ത് എത്തുന്ന മയക്കുമരുന്ന് കൂടുതലായും കച്ചവടം നടക്കുന്നത് തീരദേശ മേഖലയിലും കോളനികളും കേന്ദ്രീകരിച്ചാണ് കൂടാതെ
വിദ്യാലയങ്ങൾ, ആരാധനാലയങ്ങളുടെ പരിസരം, ബീച്ചുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും
സംഘങ്ങൾ ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ട്. കഞ്ചാവ്, പാൻപരാഗ്, ലഹരി അടങ്ങിയ പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന്, ബ്രൗൺഷുഗർ, എം ഡി എം എ
എന്നീ ഇനങ്ങളിൽപ്പെട്ട ലഹരി വസ്തുക്കളും സ്പിരിറ്റും വിപണിയിൽ സുലഭമാണ്.അടുത്തിടെ
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കു മരുന്നുകൾ കണ്ടെത്തുമ്പോൾ മതിയായ തെളിവുകൾ കിട്ടാതെ വരുന്നതോടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നവർ പിടിക്കപ്പെട്ടാൽ 20വർഷം വരെ ശിക്ഷ ലഭിക്കാം.
No comments:
Post a Comment