Thursday, 25 November 2021

സ്കൂൾ തുറന്നിട്ടും ചാത്തന്നൂർ ടൗണിൽ വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കാതെ പോലീസും പഞ്ചായത്ത്‌ അധികൃതരും.

ചാത്തന്നൂർ: സ്കൂൾ തുറന്നിട്ടും ചാത്തന്നൂർ ടൗണിൽ വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കാതെ പോലീസും പഞ്ചായത്ത്‌ അധികൃതരും. അത് കൊണ്ട് തന്നെ ഭയപ്പാടോടെ 
നെഞ്ചിൽ കൈവെച്ചാണ് കുട്ടികൾ ദേശിയപാതയടക്കമുള്ള റോഡുകൾ മുറിച്ചുകടക്കുന്നത്. രാവിലെ ബസുകൾ എത്തിയാൽ അധ്യാപകരും നാട്ടുകാരും റോഡിൽനിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടിവരുന്നു.
ചാത്തന്നൂർ ജംഗഷനിൽ റോഡുകൾ മുറിച്ചു കടന്ന് സ്കൂളുകളിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികൾക്ക് നന്നേ പ്രയാസപ്പെടേണ്ടിവരുന്നു. കൊല്ലം -തിരുവനന്തപുരം ദേശീയപാത മുറിച്ചു കടക്കാതെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റില്ല അതും കഴിഞ്ഞു ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കും എൽ.പി. സ്കൂളിലേക്കും
എൻ എസ്‌ എസ്‌ ഹയർ സെക്കന്ററി സ്കൂളിലേക്കും 
പോകുന്നതിന് ചാത്തന്നൂർ -കൊട്ടാരക്കര റോഡും  മുറിച്ചുകടക്കാതെ വിദ്യാർഥികൾക്ക് പോകാനാവില്ല. ദേശീയപാതയിലൂടെയും, ചാത്തന്നൂർ -കൊട്ടാരക്കര റോഡിലൂടെയും ശരവേഗത്തിലാണ്  വാഹനങ്ങളുടെ പോക്ക്. മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ വേഗത നിയന്ത്രിക്കാൻ അപകടമുന്നറിയിപ്പ് ബോർഡുകളും ഹമ്പും സ്ഥാപിക്കാൻ പഞ്ചായത്ത്‌ അധികൃതരോട് അധ്യാപകർ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.ദേശീയപാതയിൽഅമിത വേഗത്തിലാണ് വാഹനങ്ങൾ  പോകുന്നത് ഇവിടെ  ഒരു ഹോം ഗാർഡ് മാത്രമാണ് ദേശീയപാതയിൽ  സേവനത്തിന് ഉള്ളത്.
100 കിലോമീറ്റർ വേഗത്തിലാണ് പല വാഹനങ്ങളും ഇതുവഴി പോകുന്നത്. അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായമില്ലാതെ 
സ്കൂൾ വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാനാവാത്ത സ്ഥിതിയാണ്.
ഇത് കൂടാതെയാണ് മഴ പെയ്താൽ റോഡിൽ ഉണ്ടാകുന്ന വെള്ളകെട്ടും 
റോഡ് സൈഡിലെ 
വെള്ളകെട്ട് കാരണം 
സ്കൂൾ വിദ്യാർഥികൾ നടപ്പാത വിട്ട് 
 റോഡിലൂടെയാണ് യാത്രചെയ്യുന്നത്. വാഹനങ്ങൾ മറികടക്കുകയോ വശംകൊടുക്കുകയോ ചെയ്താൽ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാനാവാത്ത രീതിയിലാണ് റോഡിന്റെ വശങ്ങളിൽ വെള്ളകെട്ട് രൂപപെട്ടിട്ടുള്ളത്. അടിയന്തിരമായി കൂടുതൽ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് ചാത്തന്നൂർ ജംഗഷനിൽ വിദ്യാർത്ഥികൾക്ക് ഭയാശങ്ക കൂടാതെ റോഡ് മുറിച്ചു കടക്കാൻ ഉള്ള സൗകര്യം ഒരുക്കണമെന്ന്നാണ് വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും ആവശ്യം.

അപകടം പെരുകുന്നു : ദേശീയപാതയോരത്ത് ടാറിങ്‌ നിരപ്പിൽ മണ്ണിടാൻ നടപടിയില്ല

അപകടം പെരുകുന്നു : ദേശീയപാതയോരത്ത് ടാറിങ്‌ നിരപ്പിൽ മണ്ണിടാൻ നടപടിയില്ല

ചാത്തന്നൂർ : ദേശീയപാതയോരം ടാറിങ്‌ നിരപ്പിൽ മണ്ണിട്ട്‌ ഉയർത്താത്തതിനാൽ അപകടങ്ങൾ പെരുകുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്ത് നടത്തിയ ടാറിങ്ങാണ് തറനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്നത്.
പലയിടങ്ങളിലും പാതയോരത്തുനിന്ന്‌ ഒരടിയിലധികം ഉയരത്തിലാണ് ടാറിങ്. കോവിഡ് നിയന്ത്രണങ്ങൾമാറി വാഹനങ്ങൾ ഓടിത്തുടങ്ങിയെങ്കിലും ഇതുവരെ പാതയോരത്ത്‌ മണ്ണിട്ട് നിരപ്പാക്കാനായിട്ടില്ല.

ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ ഓഫീസിനു സമീപത്തുനിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്കുള്ള വശത്ത് ഉയർന്നുനിൽക്കുന്ന ടാറിങ് കാരണം ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ഈ ഭാഗത്ത് റോഡിനു വീതി കുറവായതും അപകടം വർധിപ്പിക്കുന്നു.

ചാത്തന്നൂർ പെട്രോൾ പമ്പിനുസമീപം എസ് ബി ഐ.ക്ക്‌ മുന്നിലും ടാറിങ്‌ ഉയർന്നുനിൽക്കുന്നതിനാൽ അപകടം പതിവാണ്. ഇവിടെയും റോഡിന് വീതി കുറവാണ്. ബാങ്കിൽ വരുന്നവരുടെ വാഹനങ്ങൾ മുന്നിൽത്തന്നെ പാർക്ക് ചെയ്യുന്നതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.

ബാങ്കിന് എതിർവശത്തും ടാറിങ്‌ ഏറെ ഉയരത്തിലാണ്. ഊറാംവിള ജങ്ഷനു പടിഞ്ഞാറുവശത്ത് ദേശീയപാതയിൽനിന്ന്‌ കുമ്മല്ലൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ടാറിങ് ഏറെ ഉയരത്തിലാണുള്ളത്. ഇടറോഡിൽനിന്ന്‌ ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറുന്നത്‌ ഏറെ പ്രയാസപ്പെട്ടാണ്. ദേശീയപാതാ അധികൃതരോട് പരാതിപറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

ദേശീയപാതയിൽ കൊല്ലം മേവറംമുതൽ ജില്ലാതിർത്തിയായ കടമ്പാട്ടുകോണംവരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിലുള്ള നിരവധി അപകടക്കെണികളാണുള്ളത്.
നിരന്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലയാണിത്. ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പടം: ചാത്തന്നൂർ ഊറാംവിള ജങ്ഷനുസമീപം തറനിരപ്പിൽനിന്ന്‌ ഒരടിയോളം ഉയരത്തിൽ ടാറിങ് നടത്തിയിരിക്കുന്നു
   

പകലിനെ ഇരുട്ടാക്കി വീണ്ടും തോരാമഴ ജനജീവിതം ദുരിതത്തിലാക്കി

പകലിനെ ഇരുട്ടാക്കി വീണ്ടും തോരാമഴ ജനജീവിതം ദുരിതത്തിലാക്കി 
   
ചാത്തന്നൂർ: പകലിനെ ഇരുട്ടാക്കി വീണ്ടും തോരാമഴ ജനജീവിതം ദുസാഹമാക്കി മാറ്റി. കഴിഞ്ഞ ദിവസം രാത്രി പെയ്തു തുടങ്ങിയ തോരാമഴ തുടരുകയാണ്. അതിശക്തമായ മഴ ഇല്ലെങ്കിലും ഒരു ദിവസം മുഴുവൻ പെയ്തു നിന്ന മഴയിൽ ചെറുതും വലുതുമായ ജലാശയങ്ങൾ നിറഞ്ഞു കവിഞ്ഞു തുടങ്ങി. ആറുകളിൽ ജലനിരപ്പ് ഉയർന്ന് 
തോടുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയതോടെ പലയിടത്തും 
അതീവ ജാഗ്രത നിർദ്ദേശങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ കൊടുത്തു കഴിഞ്ഞു.വെള്ളം കയറാൻ 
 ഇടയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ പലതവണകളിലായുണ്ടായ വെള്ളപ്പൊക്കത്തിൽ ക്യാമ്പിൽ ദിവസങ്ങളോളം കഴിയേണ്ടിവന്നവർ വീണ്ടും ആശങ്കയിലായി.
തുടർച്ചയായി 
മഴ പെയ്യുന്ന സാഹചര്യത്തിൽ  ക്യാമ്പുകൾ തുറക്കാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
ദുരിതാശ്വാസക്യാമ്പുകൾ ക്രമീകരിക്കുന്നതിനും വേണ്ടിവന്നാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനായി വിവിധ വകുപ്പുകളുടെ യോഗംചേർന്നു.
ക്യാമ്പുകളിലേക്ക്‌ മാറ്റുന്നവരിൽ കോവിഡ് രോഗികളുണ്ടെങ്കിൽ അവരെ സി എഫ്‌ എൽ ടി സി.യിലേക്ക് മാറ്റും. റോഡുകളിൽ മഴമൂലം കുഴികൾ ഉണ്ടായിട്ടുള്ളത് നികത്തുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരോട് നിർദേശം നൽകി. ചെറുകിട ജലസേചനവകുപ്പിനോട് തോടുകൾ ആഴംകൂട്ടി വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം ആയി അനൗൺസ്‌മെൻറ് ചെയ്യുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ ബോട്ട് എത്തിക്കുന്നതിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് അഗ്നിരക്ഷാസേനയ്ക്കും പോലീസിനും നിർദേശം നൽകിയതായും ജില്ലാ പ്രാദേശിക ഭരണകൂടങ്ങൾ വ്യക്തമാക്കി.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അക്രമികളെത്തിയ കാർ പൊള്ളാച്ചിയിൽ പൊളിച്ചനിലയിൽ


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അക്രമികളെത്തിയ കാർ പൊള്ളാച്ചിയിൽ പൊളിച്ചനിലയിൽ


25Nov2021പാലക്കാട് മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ ഭാഗങ്ങൾ പൊള്ളാച്ചിയിലെ വാഹനംപൊളിക്കൽകേന്ദ്രത്തിൽ പോലീസ് പരിശോധിക്കുന്നു

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ്. പ്രാദേശികനേതാവ് സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ കൊല നടത്താനായി എത്തിച്ചേർന്ന വാഹനത്തിന്റെ ഭാഗങ്ങൾ പൊള്ളാച്ചിയിലെ വാഹനംപൊളിക്കൽകേന്ദ്രത്തിൽനിന്ന് പോലീസ് കണ്ടെടുത്തു. കേസിലെ നിർണായകതെളിവുകളിലൊന്നാണിത്. വെള്ളനിറത്തിലുള്ള പഴയമോഡൽ കാറിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.

കഴിഞ്ഞ 17-ന് രാവിലെ 9.05-ന് അമ്പ്രാംപാളയത്തിനടുത്തുള്ള വാഹനംപൊളിക്കൽകേന്ദ്രത്തിലേക്ക് കാർ എത്തിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരാണ് കാറുമായി വർക്ക്‌ഷോപ്പിലെത്തിയത്. പൊളിച്ചുനീക്കുന്നതിന് വാഹനം നൽകാൻ 17,000 രൂപ ഇവർ ആവശ്യപ്പെട്ടെങ്കിലും 15,000 രൂപയ്ക്ക് കാർ വാങ്ങിയതായി വർക്ക്ഷോപ്പ് ഉടമ മുരുകാനന്ദം പറഞ്ഞു.

വാഹനത്തിന്റെ ആർ.സി. ബുക്കടക്കമുള്ള രേഖകൾ കാണിച്ചിരുന്നു. എന്നാൽ, വില്പന നടത്തിയവർ ആർ.സി. ബുക്കും നമ്പർപ്ലേറ്റും കൊണ്ടുപോയെന്ന് വർക്ക്ഷോപ്പ് ഉടമ പറഞ്ഞു.

ആർ.സി. ബുക്കിലെ വിവരങ്ങൾ ഇംഗ്ലീഷിലായതിനാൽ മനസ്സിലായില്ലെന്നാണ് മുരുകാനന്ദം പറയുന്നത്.

22-നാണ് വാഹനം പൊളിച്ചുതുടങ്ങിയത്. പോലീസ് പരിശോധനയ്ക്ക് എത്തുമ്പോഴേക്ക് എൻജിനടക്കമുള്ള എല്ലാ ഭാഗങ്ങളും പൊളിച്ചുമാറ്റിയിരുന്നു.

വാഹനത്തിൽ വ്യാജ നമ്പർപ്ലേറ്റാണ് ഉണ്ടായിരുന്നതെന്നും ഇതുണ്ടാക്കിയത് കൊല്ലങ്കോട്ടാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളിൽനിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പൊള്ളാച്ചി അമ്പ്രാംപാളയത്തിനുസമീപമുള്ള വാഹനപൊളിക്കൽകേന്ദ്രത്തിൽ എത്തിയത്.

കേസിൽ ആദ്യം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രാദേശികനേതാവിനെ ചോദ്യംചെയ്യുന്നതിനായി അഞ്ചുദിവസത്തക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.

പോപ്പുലർഫ്രണ്ട് പ്രാദേശികഭാരവാഹികളായ രണ്ടുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്

ബസുകൾ നിർത്തുന്നത് തലങ്ങും വിലങ്ങും വേണം ചിന്നകടയിൽ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം

ബസുകൾ നിർത്തുന്നത് തലങ്ങും വിലങ്ങും വേണം ചിന്നകടയിൽ 
ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം

കൊല്ലം: ചിന്നകട ബസ് ബേയിൽ 
അപകടം പതിയിരിക്കുന്നു ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണമെന്ന ആവശ്യമുയരുന്നു. ദേശീയപാതയിൽ  ജില്ലയുടെ
പ്രധാന ജംഗഷനായ ചിന്നകടയിലെ പടിഞ്ഞാറ് ഭാഗത്തെ ബസ് ബേയിൽ 
ബസുകൾ തലങ്ങും വിലങ്ങും തോന്നിയതുപോലെ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.
പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടവും യാത്രക്കാർ ഇറങ്ങുന്നതിനും കയറുന്നതിനും മുൻപേ നിർത്തിയ ബസ് തിടുക്കം കാട്ടി മുമ്പോട്ട് നീങ്ങുന്നതുമൊക്കെ ഇവിടെ പതിവ് കാഴ്ചകളാവുകയാണ്.
കിഴക്ക് ഭാഗത്ത് നിന്നും വന്ന് പടിഞ്ഞാറ് 
ഭാഗത്തേക്ക് പോകുന്ന കെ എസ്‌ ആർ ടി സി ഫാസ്റ്റ് പാസഞ്ചർ സൂപ്പർ ഫാസ്റ്റ് 
ബസുകൾ ഡിവൈഡറിന് സമീപം 
ദേശീയ പാതയുടെ മധ്യത്തിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.
ഇത് മൂലം പലപ്പോഴും ഇവിടെ 
ഗതാഗതക്കുരുക്ക് പതിവായി മാറുന്നു.
പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടത്തിനിടയിൽ തോന്നിയതുപോലെ ബസ് നിർത്തുന്നത് യാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
മൂന്ന് ബസുകൾ ഒരേ സമയം നിർത്തി ആളിനെ കയറ്റാനുള്ള വീതി ബസ് ബേയിൽ ഉണ്ടെങ്കിലും യാതൊരുവിധ ട്രാഫിക് ചട്ടങ്ങളും പാലിക്കാതെയാതെയാണ് ഇവിടെ ബസുകൾ നിർത്തി ആളിനെ കയറ്റിയിറക്കുന്നത്. കൊല്ലം -ചെങ്കോട്ട. റോഡിൽ നിന്നും ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന കെ എസ്‌ ആർ ടി സി ബസുകൾ യാതൊരുവിധ ട്രാഫിക്മാന:ദണ്ടങ്ങളും പാലിക്കാതെയാണ് ഇവിടെ യാത്രക്കാരെ കയറ്റിയിറക്കുന്നത്.കൂടാതെ 
ചിന്നകട ടൗണിൽ നിന്നും 
ദേശീയപാതയിലേക്ക് അശ്രദ്ധമായും നിയന്ത്രണമില്ലാതെയും വാഹനങ്ങൾ കയറിവരുന്ന സാഹചര്യവുമുണ്ട്. 
അതെല്ലാം കൊണ്ട് തന്നെ 
 ഗതാഗതക്കുരുക്ക് ഇവിടെ പതിവ് സംഭവമാണ്. ദേശീയ പാതയിലൂടെ വരുന്ന ഹ്രസ്വദൂര, ദീർഘദൂര ബസുകൾക്ക്‌ നിശ്ചയിക്കപ്പെട്ട സ്ഥലത്തുതന്നെ ബസുകൾ നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

@ ഓട്ടോറിക്ഷകൾ വട്ടം കറക്കുന്നത് അപകടത്തിന് കാരണമാകുന്നു 

ബസുകൾ എത്തുമ്പോൾ ആളിനെ കയറ്റുന്നത്തിന് യാതൊരു മാന:ദണ്ടങ്ങളും പാലിക്കാതെ ഓട്ടോ റിക്ഷകൾ ബസ് ബേയിൽ കയറിയിറങ്ങുന്നത് അപകടങ്ങൾ ഉണ്ടാവുന്നതിനും പ്രൈവറ്റ് ബസ് തൊഴിലാളികളുമായി വാക്ക്തർക്കം ഉണ്ടാകുന്നതും ഇവിടെ പതിവ് കാഴ്ചകളാണ് പ്രൈവറ്റ് ബസ് തൊഴിലാളികൾ തമ്മിൽ ഉണ്ടാവുന്ന വാക്ക് തർക്കങ്ങൾക്ക് കൂടാതെയാണ് ഓട്ടോറിക്ഷ തൊഴിലാളികളും പ്രൈവറ്റ് ബസ് തൊഴിലാളികളും തമ്മിലുള്ള വാക്ക് തർക്കമെന്ന് യാത്രക്കാർ പറയുന്നു.

@ പ്രൈവറ്റ് ബസുകൾക്ക് സമയാസമയം സ്റ്റാന്റിൽ എത്തുന്നതിനും പോകുന്നതിനും സമയം ക്രമീകരണം നടത്തുന്നതിനും പൊതുജനങ്ങൾക്ക് പ്രൈവറ്റ് ബസുകളുടെ സമയം അറിയിക്കുന്നതിനും
പ്രൈവറ്റ് ബസുകളുടെ സമയംതെറ്റിയുള്ള ഓട്ടത്തിനും മത്സരയോട്ടത്തിനും പരിഹാരം ഉണ്ടാക്കാൻ 
 അന്വേഷണകൗണ്ടർ സ്ഥാപിക്കാൻ കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം. ഒപ്പം ഇവിടെ 
പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ചു കൊണ്ട് സ്ഥിരമായി ഹോംഗാർഡിനെയും പോലിസ് കോൺസ്റ്റബിളിനെയും
സ്ഥായിയായ സംവിധാനം ഉണ്ടാക്കണം
ഗതാഗത നിയന്ത്രണത്തിന് ഇവിടെ മതിയായ ട്രാഫിക് പോലീസുകാരിൽ എന്ന പരാതിക്ക് പരിഹാരം ഉണ്ടാക്കണം 

പടം: ചിന്നകടയിൽ ദേശീയപാതയുടെ മധ്യത്തിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നു

യു ഡി എഫ് യോഗത്തിൽ കോൺഗ്രസിനെതിരെ ഘടകകക്ഷികൾ

കൊല്ലം: യു ഡി എഫ്  യോഗത്തിൽ കോൺഗ്രസിനെതിരെ ഘടകകക്ഷികൾ ഘടകകക്ഷി സ്ഥാനാർഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അണികളും നേതാക്കളും രംഗത്തിറങ്ങിയില്ല ആർ എസ് പി സ്ഥാനാർത്ഥികൾ  തോൽക്കുന്നതിന് കാരണം കോൺഗ്രസ് നേതാക്കൾ വോട്ട് മറിച്ചത് കൊണ്ടാണെന്ന്  ആർ എസ് പി പ്രതിനിധി ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഒരു മാസം മാത്രം നീണ്ടു നിൽക്കുന്ന തട്ടികൂട്ട് സംവിധാനമായി യു ഡി എഫ് മാറിയെന്ന് മുസ്ലിംലീഗിന്റെ പ്രതിനിധി ആരോപിച്ചു.ജില്ലയിൽ  യു ഡി എഫ് എന്നത് സ്ഥായിയായ സംവിധാനമല്ല അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യു.ഡി എഫിന് നേത്രത്വം കൊടുക്കുന്ന കോൺഗ്രസിന് തന്നെയാണെന്ന് ലീഗ് പ്രതിനിധി ആരോപിച്ചു.
കരുനാഗപ്പളിയിലും കുണ്ടറയിലും ജയിക്കാനായത് ഇടത് പക്ഷ സ്ഥാനാർത്തികൾക്ക് എതിരായുള്ള ആരോപണങ്ങൾ കൊണ്ടും സ്ഥനാർത്ഥികളുടെ മികവ് കൊണ്ടും  അല്ലാതെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം കൊണ്ടല്ലന്നും ആർ എസ് പി പ്രതിനിധി പറഞ്ഞു. ചവറ പരാജയത്തിന്റെ പേരിൽ രൂക്ഷമായ പേരിൽ വിമർശിച്ച ആർ എസ് പി
ഇരവിപുരത്ത് ജയിക്കാനുണ്ടായ സാഹചര്യം ഉണ്ടായിട്ടും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നൗഷാദ് എം എൽ എ യുമായി അവിശുദ്ധ കൂട്ട്കെട്ടുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസിന്റെ അഡ്ജസ്റ്റ് മെന്റ് സ്ഥാനാർത്ഥികൾ ആയിരുന്നു കോർപ്പരേഷൻ പരിധിയിൽ ബിജെപി യ്കും പിന്നിൽ പോയി
പുനലൂരിൽ കോൺഗ്രസ് നേത്രത്വം പ്രചാരണത്തിന് ഇറങ്ങിയില്ലായെന്ന് മുസ്ലിം ലീഗ് പ്രതിനിധി ആരോപിച്ചു.

 @ പരാതിയുമായി എത്തിയ   ആർ എസ് പി  മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നത് പുതിയ രാഷ്ട്രീയനീക്കമോ?

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആർ എസ് പി യ്ക്കും യു ഡി എഫ് സംവിധാനത്തിനും ഉണ്ടായ പാളീച്ചകൾ ചൂണ്ടി കാട്ടി പാർട്ടി നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുമായി എത്തിയ ആർ എസ് പി നേതൃത്വം മുന്നണിയെ സമ്മർദ്ദത്തിലാക്കുന്ന രീതിയിലാണ് യോഗത്തിൽ പെരുമാറിയത്
കടുത്ത അതൃപ്തിയിലാണ് ആര്‍ എസ് പി  യുഡിഎഫില്‍ തുടരുന്നത് എന്നതിന് കൂടുതൽ സൂചനകൾ നൽകി തുടര്‍ച്ചയായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സമ്പൂര്‍ണ്ണ പരാജയം നേരിട്ടിരുന്നു. ഇടതുമുന്നണി വിട്ടശേഷം രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതാകുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെയുണ്ട്.തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന ജില്ലയിലെ തന്നെ ആദ്യ  യു ഡി എഫ് യോഗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സ് നേതാക്കളാണെന്ന പരാതി ഉയർത്തിയിരിക്കുന്നത് വളരെയേറെ രാക്ഷ്ട്രീയ പ്രാധാന്യമുണ്ടു .
യു ഡി എഫ്നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചു കൊണ്ടാണ്  ആര്‍എസ് പി  നീക്കം.
യു ഡി എഫ്. യോഗത്തിന് ശേഷം കൂടുതൽ  ഉഭയക്ഷി ചര്‍ച്ചനടത്താമെന്നാണ് കോൺഗ്രസ്  നേതൃത്വം ഉറപ്പ് നല്‍കിയാണ് യോഗം പിരിഞ്ഞത്.


@ ചാത്തന്നൂരിൽ കോൺഗ്രസ് വളരേറെ ദുർബലമായി മാറി ഇനി തിരിച്ചു വരിക അസാധ്യമാണെന്ന്    ഫോർവേഡ് ബ്ലോക്ക്  പ്രതിനിധി ആരോപിച്ചു.സിപിഐ നേതാവായ ജയലാൽ എം എൽ എയ്ക്ക് വേണ്ടി രാത്രിയും പകൽ യു ഡി എഫ് സ്ഥനാർത്ഥിയ്ക്കും വേണ്ടിയാണ് കോൺഗ്രസ് അണികൾ പ്രവർത്തിച്ചത്.തിരാഞ്ഞെടുപ്പ് ദിവസങ്ങളിൽ യു ഡി എഫ് നേതാക്കൾ എൽ ഡി എഫിന് വേണ്ടി പരസ്യമായി വോട്ട് പിടിച്ചു.യു ഡി എഫ് സംവിധാനം ശക്തമായ പൂയപ്പള്ളി,കോൺഗ്രസ് ഭരിക്കുന്ന ആദിച്ചനല്ലൂർ എന്നിവടങ്ങളിൽ കോൺഗ്രസ് നേതാക്കൾ എൽ ഡി എഫിന് വോട്ട് മറിച്ചു പലയിടത്തും പരസ്യമായി എൽ ഡി എഫ് സ്തനാർത്ഥിക്ക് വേണ്ടിയായിരുന്നു വോട്ട് പിടിത്തമെന്നും ഫോർവേഡ് ബ്ലോക്ക്  പ്രതിനിധി പറഞ്ഞു.

@ യു ഡി എഫ് നേതൃത്വ യോഗത്തിൽ കസേരകളി

യു ഡി എഫ് നേത്രത്വ യോഗത്തിൽ സദസ്സിലും വേദിയിലും സീറ്റ് കിട്ടാതെ യു.ഡി എഫ് ചെയർമാനും ഡി സി സി പ്രസിഡന്റും
പ്രതിപക്ഷ നേതാവ് വി ടി സതീശൻ യോഗം ഉത്‌ഘാടനം ചെയ്ത യു ഡി എഫ് നേത്രത്വ യോഗത്തിൽ അധ്യക്ഷ പദവി അലങ്കരിക്കേണ്ട യു ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജനും ഡി സി സി പ്രസിഡന്റ് രാജേന്ദ്രപ്രസാദിനും വേദിയിലും സദസ്സിലും സീറ്റ് കിട്ടിയില്ല വേദി പൂർണ്ണമായും യു ഡി എഫ് നേതാക്കൾ കൈയ്യടക്കിയപ്പോൾ യോഗം തുടങ്ങാൻ എത്തിയ അധ്യക്ഷൻ സീറ്റ് കിട്ടാതെ വെളിയിൽ നിന്നു തൊട്ട് പിന്നാലെ എത്തിയ ഡി സി സി അധ്യക്ഷനും വേദിയിൽ സീറ്റ് കിട്ടിയില്ല തുടർന്ന് അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ വെളിയിൽ നിന്നും കസേര കൊണ്ട് വന്ന് അഡ്‌ജസ്റ്റ് മെന്റ് ചെയ്യുകയായിരുന്നു

@ കെ പി എ സി ലളിത വിഷയത്തിൽ
അനിൽഅക്കരയെയും പി ടി തോമസിനെയും പിന്തുണച്ചു വി ടി സതീശൻ .

പ്രശസ്ത സിനിമ നടി കെ പി എ സി ലളിതയ്ക്ക് ചികിത്സാധനസഹായം നൽകുന്നതുമായ വിക്ഷയത്തിൽ
എം എൽ എ മാരായ അനിൽഅക്കരയെയും പി ടി തോമസിനെയും അനുകൂലിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.സതീശൻ എം എൽ എ രംഗത്തെത്തി നേത്രസമ്മേളനത്തിന് ശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇരുവർക്കുമെതിരായ പാർട്ടി പ്രവർത്തകരുടെ സൈബർ ആക്രമണം മാധ്യമ പ്രവർത്തകർ ചൂണ്ടി കാണിച്ചപ്പോൾ ആണ് അദ്ദേഹം പറഞ്ഞത്.കെ പി സി സി പ്രസിഡന്റിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു 

Wednesday, 24 November 2021

പൊട്ടിപൊളിഞ്ഞു ചെളിക്കുളമായി നെടുങ്ങോലം സൗഭാഗ്യ ജംഗഷൻ - സെൻട്രൽസ്കൂൾ - ഒഴുകുപാറ റോഡിന്റെ അവസ്ഥ അതിദയനീയമാണ് മഴകാലമായാൽ തോടായി ഒഴുകുകയാണ് ഇ റോഡ്

 
   
പരവൂർ: പൊട്ടിപൊളിഞ്ഞു ചെളിക്കുളമായി നെടുങ്ങോലം സൗഭാഗ്യ ജംഗഷൻ - സെൻട്രൽസ്കൂൾ - ഒഴുകുപാറ റോഡിന്റെ അവസ്ഥ അതിദയനീയമാണ് മഴകാലമായാൽ തോടായി ഒഴുകുകയാണ് ഇ റോഡ്.
ചാത്തന്നൂർ - പരവൂർ റോഡിൽ നിന്നും ശ്രീനാരയണ സെന്ററൽ സ്കൂൾ വഴി ഒഴുകുപാറയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളും, ക്ഷേത്രങ്ങളും അംഗൻവാടികളും ഉൾപ്പടുന്ന പ്രദേശത്ത് കൂടി കടന്ന് പോകുന്ന ഇ റോഡ് 
 മഴ പെയ്താൽ കൃഷി ഇറക്കുന്ന വയലാണോ എന്ന് തോന്നും. ചിറക്കര പഞ്ചായത്തിലെ ഒഴുകുപാറ വാർഡിലെ പ്രധാനറോഡാണിത് 
കഴിഞ്ഞ ഏഴു വർഷത്തോളമായി യാതൊരു വിധ നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല.ചിറക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിൽ വർഷങ്ങളായി സിപിഎം അംഗമാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് പഞ്ചായത്ത്‌ ഭരിക്കുന്നത് സിപിഎം ഭരണസമിതിയും എന്നിട്ടും ഇ റോഡിന്റെ അറ്റകുറ്റപണികൾ നടത്താൻ പോലും ഫണ്ട് അനുവദിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.പ്രാദേശത്തെ തെരുവുവിളക്കുകളും കത്തുന്നില്ല. ഒരുകിലോമീറ്ററോളമുള്ള റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് ആളുകൾ സഞ്ചരിക്കുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും രൂക്ഷമാണ്. മഴപെയ്താൽ വഴിയിൽ വാഹനം പാർക്ക്‌ ചെയ്യേണ്ട സ്ഥിതിയാണ്.അടിയന്തിരമായി റോഡ് ടാർ ചെയ്യാനുള്ള നടപടി സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

പടം :പൊട്ടിപൊളിഞ്ഞ റോഡ്

@ അടിയന്തിരമായി ഫണ്ട് അനുവദിച്ചു റോഡ് പുനർനിർമ്മിക്കണം 

ഓട്ടോറിക്ഷകൾ ഇത് വഴി ഓട്ടം വിളിച്ചാൽ വരില്ല മഴകാലമായാൽ 
 കാൽ നടയാത്ര പോലും ദുസഹമായി മാറിയിരിക്കുന്നു.പഞ്ചായത്ത്‌ അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല 
അടിയന്തിരമായി റോഡ് പുനർനിർമ്മിക്കാനുള്ളഫണ്ട് അനുവദിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം
റോയി നെടുങ്ങോലം (പൊതു പ്രവർത്തകൻ)

 



പച്ചക്കറി പലചരക്ക്സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ വിപണിയിൽ ഇടപെടാതെ സർക്കാർ


കൊല്ലം : പച്ചക്കറി പലചരക്ക്
സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ വിപണിയിൽ ഇടപെടാതെ സർക്കാർ. ഓരോ ദിവസം ചെല്ലുമ്പോഴേക്കും വിപണിയിൽ കച്ചവടക്കാർക്ക് തോന്നും പോലെ വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്. പൊതുവിപണിയിൽ തന്നെ പലകടകളിലും പല വിലയാണ് കഴിഞ്ഞ ദിവസം കൊല്ലത്തെ പുതിയതായി തുടങ്ങിയ ഒരു പ്രമുഖ സൂപ്പർ മാർക്കറ്റിൽ തക്കാളിക്ക് 67രൂപയായിരുന്നപ്പോൾ തൊട്ടടുത്ത പച്ചക്കറി കടയിൽ കിലോ 100രൂപയ്ക്കാണ് വിറ്റത് അതേ സമയം തന്നെ വഴിയോര വാണിഭക്കാർ കിലോ 80മുതൽ 90രൂപ വരെ വിലയീടാക്കി.
ഒന്നരയാഴ്ച്ചയ്ക്ക് മുൻപ് വരെ കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന തക്കാളിവില ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് നൂറിലെത്തി. 90 രൂപയുണ്ടായിരുന്ന മുരിങ്ങക്കായുടെ വില 105 ഉം കടന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന 
പച്ചക്കറികൾക്ക് വില  കുത്തനെ ഉയരുകയാണ്.

@ മഴ കാരണമായി എന്ന് കച്ചവടക്കാർ 

കനത്തമഴമൂലം തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറിയെത്താത്തതാണ് പച്ചക്കറി വില വർധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ
യ്ക്കിടയിലാണ് വിലയുയർന്നത്. കാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്കു പൊള്ളുന്ന വിലയാണ്. സവാളയ്ക്കു വിലയിൽ നേരിയ കുറവുണ്ട്. ബീൻസ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയ്ക്ക് വില കുറഞ്ഞിട്ടില്ല. ആഭ്യന്തര വിപണിയിൽ ഉത്പാദിപ്പിച്ചു കർഷകർ കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ വില സാധാരണ നിലയിലാണ് കിഴങ്ങുത്പന്നങ്ങൾക്കും മറ്റും വില കൂടിയിട്ടില്ല എന്ന് കർഷകർ ചൂണ്ടി കാട്ടുന്നു. മഴയുടെ പേരിൽ പച്ചക്കറി ഇറക്കുമതി ചെയ്തു കച്ചവടം നടത്തുന്നവരും ഇടനിലക്കാരുമാണ് വില വർദ്ധിക്കുന്നതിന് കാരണക്കാർ എന്ന് ചെറു കച്ചവടക്കാർ പറയുന്നു. വിപണിയിൽ ഇടപെടേണ്ട സർക്കാർ സംവിധാനം നോക്ക് കുത്തിയായി നിൽക്കുന്നുവെന്നാണ് ചെറുകിട വ്യാപരികളുടെ പരാതി.

@ പലചരക്ക് അവശ്യസാധനങ്ങളുടെ വിലയും കുത്തനെ കൂടി. ഒരാഴ്ചയ്ക്കിടെ 10 മുതൽ 20 ശതമാനം വരെയാണ് പല ഇനങ്ങൾക്കും കൂടിയത്. ഇന്ധനവില വർധനയും മഴക്കെടുതിയുമാണു വിലക്കയറ്റത്തിന് കാരണമെന്നും ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.
പഞ്ചസാര, വൻപയർ, മഞ്ഞൾ, കുരുമുളക്, കടുക് എന്നിവയ്ക്കാണ് ഒറ്റയടിക്ക് വില കയറിയത്. മൊത്തവിൽപ്പന കേന്ദ്രങ്ങളിൽ ഒരാഴ്ച മുമ്പ് കിലോയ്ക്ക് 80 രൂപയായിരുന്ന വൻപയർ ഇപ്പോൾ 110 ആയി.

@ കോഴിക്ക് കുറയുന്നു

കോഴിയിറച്ചിക്ക് വില കുറഞ്ഞുതുടങ്ങി. അടുത്ത കാലത്ത് 150 വരെ കോഴിക്ക് വില ഉയർന്നിരുന്നെങ്കിലും ഒരാഴ്ച മുമ്പ് കോഴിക്ക് കിലോഗ്രാമിന് 116 ആയി മാറിയിരുന്നു. ഇപ്പോഴത് വീണ്ടും 112-ലേക്കായി. വൃശ്ചികമാസമായതോടെ പലരും വ്രതത്തിലേക്കു കടന്നതും മാംസാഹാരത്തിനു ഡിമാൻഡ് കുറയാൻ കാരണമായി.

മുട്ട വില്പന കൂടി

സ്‌കൂളുകൾ തുറന്നതോടെ മുട്ടവിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഇടംപിടിച്ചത് കച്ചവടക്കാർക്കു ഗുണമായി. കോഴിമുട്ടയ്ക്ക് അഞ്ചുമുതൽ ഏഴുരൂപ വരെ വിലയുണ്ട്. നാടൻമുട്ടയ്ക്ക് എട്ടുരൂപവരെ വില വരും. താറാവുമുട്ടയ്ക്ക് എട്ടുമുതൽ പത്തുരൂപ വരെ വിലയുണ്ട്.

ആശ്വാസമായി നാടൻ പച്ചക്കറി മറുനാടൻ പച്ചക്കറിവില കുതിക്കുമ്പോഴും നാടൻ പച്ചക്കറി വീട്ടമ്മമാർക്ക് ആശ്വാസം പകരുകയാണ്. നാട്ടിൻപുറത്ത് കൃഷിയിറക്കുന്ന കക്കിരിയും പച്ചക്കായയും കുമ്പളവും ചീരയുമൊക്കയാണ് ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ പലരുടെയും പച്ചക്കറി കൃഷിയെ സാരമായി ബാധിച്ചു.

ഇനം, പഴയവില, പുതിയവില

(വില കിലോ കണക്കിൽ-ഗുണനിലവാരം അനുസരിച്ചും പ്രാദേശികമായും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും)

പലചരക്ക് അരി 44 - 46

വൻപയർ 90 -120

കടല 85 -108

ചെറുപയർ 95 -120

പഞ്ചാസാര 39-44

മല്ലി 110 -133

മഞ്ഞൾ-130 -165

കടുക് 90 -122

പച്ചക്കറി

തക്കാളി 70 -100

മുരിങ്ങയ്ക്ക 100 -105

വൻപയർ 60 - 80

പാവയ്ക്ക 68 -74

കാരറ്റ് 56 - 65

ഇഞ്ചി 45 - 45

വെണ്ടയ്ക്ക 74 - 64

ബീൻസ് 50 - 60

ബീറ്റ്‌റൂട്ട് 50 - 50

പച്ചമുളക് 45 - 45

ഉള്ളി 46 - 46

സവാള 44 - 44

കിഴങ്ങ് 45 - 45

കാബേജ് 34 - 44

വെള്ളരി 28 - 35

ചേന 28 - 28

പടവലം 36 - 44


Tuesday, 23 November 2021

ദേ... നമ്മൾ പറഞ്ഞ: താടിക്കാരൻ

ദേ... നമ്മൾ പറഞ്ഞ: താടിക്കാരൻ

മഞ്ചേരി കാരക്കുന്ന് ഷാപ്പുംകുന്നിലെ ഷംനാദലി എന്ന മുപ്പതുകാരനെ ‘താടിക്കാരൻ’ എന്നുപറഞ്ഞാലേ തിരിച്ചറിയൂ. ഫാൻസി കടയിലെ ജോലിക്കാരനാണ്. മൂന്നരക്കൊല്ലംകൊണ്ടാണ് ഷംനാദ് താടി ഈ രൂപത്തിൽ വളർത്തിയെടുത്തത്. അത് അത്ര എളുപ്പമാണെന്ന് കരുതരുത്.

സ്ത്രീകൾ മുടി സംരക്ഷിക്കുന്നതിനേക്കാൾ പ്രയാസമാണെന്നാണ് ഷംനാദിന്റെയും സുഹൃത്തും മറ്റൊരു താടിക്കാരനുമായ റജിനാസ് അലിയുടെയും അഭിപ്രായം. എന്നും കുളി കഴിഞ്ഞാൽ മുക്കാൽമണിക്കൂറെങ്കിലും താടി പരിചരിക്കണം. തുണികൊണ്ട് നന്നായി തോർത്തി ഉണക്കണം. ഉണക്കാൻ ഡ്രയർ പോലൊന്നും ഉപയോഗിക്കാറില്ല. പിന്നെ ശ്രദ്ധിച്ച് ചീർപ്പുകൊണ്ട് ചീകി കെട്ടുകൾ പോക്കണം. സുഹൃത്തിന്റെ അമ്മയുണ്ടാക്കുന്ന വെളിച്ചെണ്ണയും ആവണക്കെണ്ണയും മറ്റു ചില ഔഷധങ്ങളും ചേർത്ത എണ്ണ പുരട്ടി വൃത്തിയാക്കി ചീകിവെക്കണം.

പൊടിയുള്ള സമയങ്ങളിലും യാത്രയിലുമൊക്കെ തൂവാലകൊണ്ട് കെട്ടി മൂടിവെക്കും. അനുസരണക്കേട് കാണിക്കുന്ന ഇഴകളെ ഇടക്കിടെ നിർദയം വെട്ടിയൊതുക്കും. ഭക്ഷണം കഴിക്കുന്നതാണ് വലിയൊരു അധ്വാനം. ഒരു കൈകൊണ്ട് താടി സംരക്ഷിച്ചുവേണം കഴിക്കാൻ. സദ്യക്കും മറ്റും പോകുമ്പോൾ പ്രായമായവരുടെ കൂടെയാണ് ഇരിക്കുക. മെല്ലെ എഴുന്നേറ്റാൽ മതിയല്ലോ. ഇഷ്ടപ്പെട്ട പുട്ട്‌ കഴിക്കാൻ കഴിയുന്നില്ലെന്ന വിഷമമുണ്ട് ഷംനാദലിക്ക്. കാരണം എങ്ങനെ ശ്രദ്ധിച്ചാലും പുട്ടിന്റെ തരികൾ താടിയിൽ വീഴും. വീണുകഴിഞ്ഞാൽ പിന്നെ തപ്പിയെടുത്ത് കളയൽ ഒരു ജീവൻമരണപോരാട്ടമാണ്.

ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാലും കേരളത്തിലെ മികച്ച താടിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷമുണ്ട്. കേരള ബിയേഡ് സൊസൈറ്റിയും കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളും ചേർന്നാണ് കഴിഞ്ഞ ശനിയാഴ്ച മത്സരം നടത്തിയത്. താടിയുടെ രൂപം, സ്വഭാവം, വസ്ത്രധാരണം, പെരുമാറ്റം, സംസാരം എന്നിവയെല്ലാം കണക്കിലെടുത്താണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്ന് ഷംനാദ് പറയുന്നു. ബിയേഡ് സൊസൈറ്റിയുടെ ജില്ലാ പ്രസിഡന്റുകൂടിയാണ് ഷംനാദ്. ഭാര്യക്കും രണ്ടു മക്കൾക്കും തന്റെ താടിയോട് സ്‌നേഹമുണ്ടെന്നതാണ് തന്റെ ആത്മവിശ്വാസമെന്നും ഷംനാദ് പറയുന്നു

അർബുദം ബാധിച്ച് ദമ്പതിമാർ...പടിവാതിൽക്കൽ ജപ്തി

അർബുദം ബാധിച്ച് ദമ്പതിമാർ...പടിവാതിൽക്കൽ ജപ്തി

23Nov2021സതീശനും ഭാര്യ നസീറയും മൂന്നുവയസ്സുകാരനായ മകനൊപ്പം പണിതീരാത്ത വീട്ടിൽ

മണിയൂർ പഞ്ചായത്തിലെ മുതുവനയിലാണ് പാറയിൽ സതീശനും ഭാര്യ നസീറയും മൂന്നുവയസ്സുള്ള മകനും താമസിക്കുന്നത്. കൂലിപ്പണിക്കാരനായിരുന്നു സതീശൻ. ഉള്ളത് മിച്ചംവെച്ചും ബാങ്കിൽനിന്ന് നാലുലക്ഷം രൂപ ഭവനവായ്പയെടുത്തും 2016-ൽ വീടുനിർമാണം തുടങ്ങി. പണി നടന്നുകൊണ്ടിരിക്കുന്നതിനിടെ നാലുവർഷംമുമ്പാണ് സതീശന് ജോലിക്കിടെ നടുവേദന വന്നത്. ചികിത്സയ്ക്കിടെ ഡോക്ടർമാർ വിധിയെഴുതി... നട്ടെല്ലിന് കാൻസർ.

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ 25 റേഡിയേഷൻ നടത്തി. പിന്നെ ജോലിക്ക് പോകാൻ കഴിയാതായി. ഇതിനിടെ ഭാര്യ നസീറ ഗർഭിണിയായി. നാലുമാസം പൂർത്തിയായസമയത്ത് തലചുറ്റൽ, ബാലൻസ് തെറ്റൽ എന്നീ പ്രശ്നങ്ങളുമായി ചികിത്സതേടിയപ്പോൾ അശനിപാതംപോലെ അടുത്ത പ്രഹരം. നസീറയ്ക്ക് ബ്രെയിൻ ട്യൂമർ. പിന്നെ ഒരുവർഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചത്. ഇതിനിടെ മകൻ പിറന്നു. കുട്ടിയെ എടുത്തശേഷം തലയ്ക്ക് ഒരു ശസ്ത്രക്രിയയും നടത്തി. ഇപ്പോൾ നസീറയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. നാട്ടുകാർ സമാഹരിച്ചുനൽകിയ തുകയാണ് നസീറയുടെ ചികിത്സയ്ക്ക് തുണയായത്.

കുറേക്കാലം ജോലിക്ക് പോയിരുന്നില്ല സതീശൻ. ഇപ്പോൾ അവശതകളെ മറന്ന് ഇടയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്ക് പോകും. മുമ്പത്തെപ്പോലെ പുറത്ത് കൂലിപ്പണിക്ക് പോകാൻ ശ്രമിച്ചെങ്കിലും ഈയ്യിടെ ജോലിക്കിടെ തലകറങ്ങിവീണു. രോഗം വില്ലനായപ്പോൾ വീടുപണിയും നിലച്ചു. കോൺക്രീറ്റ് പൂർത്തിയായതിനാൽ ഇതിനുള്ളിൽ താമസിക്കുന്നുണ്ട്. ഒരു മുറി നാട്ടുകാർ ചേർന്നാണ് തേച്ചുനൽകിയത്.

ഭവനവായ്പയുടെ തിരിച്ചടവ് നിരന്തരം തെറ്റിയതോടെ ഓഗസ്റ്റിലാണ് 5.85 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് നോട്ടീസ് വന്നത്. ഇല്ലെങ്കിൽ ജപ്തിനടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് നിലവിലുള്ള അവസ്ഥ ബോധ്യപ്പെടുത്തുകയും അധികൃതർക്ക് അപേക്ഷ നൽകുകയുംചെയ്തു. പലിശയിൽ കിഴിവുനൽകാമെന്നും മുതലെങ്കിലും അടയ്ക്കണമെന്നും ബാങ്കധികൃതർ പറഞ്ഞിരുന്നതായി സതീശൻ പറഞ്ഞു. പറഞ്ഞ തീയതിയെല്ലാം കഴിഞ്ഞു.

പക്ഷേ, നിത്യജീവിതംപോലും വഴിമുട്ടിനിൽക്കുമ്പോൾ എങ്ങിനെ ഈ തുക അടയ്ക്കുമെന്ന് സതീശനറിയില്ല. ജപ്തിയായാൽ എങ്ങോട്ടുപോകുമെന്നും അറിയില്ല. എന്തെങ്കിലും വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സതീശന്റെ ഫോൺ- 9846917554

Monday, 22 November 2021

സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു സിപിഎം സൗത്ത് ലോക്കൽ സമ്മേളനം

സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു സിപിഎം സൗത്ത് ലോക്കൽ സമ്മേളനം 

പരവൂർ: സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു സിപിഎം പൂതക്കുളം സൗത്ത് ലോക്കൽ സമ്മേളനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പോലീസിനെ ഉപയോഗിച്ച് തടയിടാൻ ശ്രമിച്ചത് പൊതുജന മധ്യത്തിൽ പഞ്ചായത്തിനും പാർട്ടിയ്ക്കും ക്ഷീണമുണ്ടായാതായി ഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയായ പ്രതിനിധി സമ്മേളനത്തിൽ ആരോപിച്ചതോടെയാണ് സേവാഭാരതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്‌ പരാജയപ്പെട്ടു രണ്ടാംഘട്ട പ്രതിരോധപ്രവർത്തനങ്ങൾ വൈകി തുടങ്ങി ആ സമയം കൊണ്ട് സേവാഭാരതി പ്രതോരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗം കൈയ്യടക്കി സമാന്തര സർക്കാർ സംവിധാനമായി മാറിയെന്ന്  ഗ്രാമപഞ്ചായത്ത്‌ അംഗം തന്നെ ചർച്ചയിൽ പറഞ്ഞു.പോലീസിനെ ഉപയോഗിച്ച് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചത് പൊതുജനങ്ങൾക്കിടയിൽ പാർട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കി. ബി ജെ പി യുടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ മുഴുവൻ പ്രദേശങ്ങളിലെയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായപ്പോൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള മറ്റ് ജനപ്രതിനിധികൾ സ്വന്തം വാർഡിൽ പോലും പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളിയായില്ലായെന്ന് പ്രതിനിധികൾ ആരോപിച്ചു. ഇതിനിടയിൽ സേവാഭാരതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കാൻ ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടതോടെ  പാർട്ടി നേതൃത്വത്തിനെതീരെ ആരോപണവുമായി പ്രതിനിധികൾ രംഗതെത്തി.പൂതക്കുളം സർവീസ് സഹകരണബാങ്കിൽ സ്റ്റാഫ് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ബാങ്ക് പ്രസിഡന്റുകൂടിയായ സി പി എം ഏരിയ കമ്മിറ്റി അംഗം വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിനിധികൾ ഭൂരിപക്ഷവും രംഗതെത്തിയതോടെ സമ്മേളനം ബഹളത്തിലായി. തദ്ദേശതിരഞ്ഞെടുപ്പിൽ സി പി എം ന്റെ അഞ്ചു സീറ്റുകൾ നഷ്ടപ്പെടുകയും നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതും സമ്മേളനത്തിൽ ചർച്ചയായി. വികസന പ്രവർത്തനങ്ങളിൽ ജി.എസ്‌.ജയലാൽ എം എൽ എ പൂതക്കുളത്തെ അവഗണിക്കുകയാണ് എന്ന് ഒരു പ്രതിനിധി ആരോപിച്ചു.വർഷങ്ങളയുള്ള സി പി എം ഭരണത്തിൽ പൂതക്കുളത്ത് വികസന മുരടിപ്പ് ആരോപണവുമായി ഡി വൈ എഫ് ഐ നേതാവ് രംഗതെത്തിയത് കൂടുതൽ വിവാദമായി. ഇതിനിടയിൽ ചർച്ച തടഞ്ഞു കൊണ്ട് ബി.തുളസിധരകുറുപ്പ് രംഗതെത്തി.ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ  ലോക്കൽ ജനറൽ ബോഡി കൂടി ചർച്ച ചെയ്യുമെന്ന്  തുളസിധരകുറുപ്പ് പറഞ്ഞതോടെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ചർച്ചകൾക്ക് ഉള്ള മറുപടി പ്രസംഗത്തിൽ പ്രതിനിധികൾക്ക് ശക്തമായ താക്കീതുമായി ഏരിയ സെക്രട്ടറി രംഗതെത്തിയതോടെ പലരും സമ്മേളന നഗരി വിട്ടു.സിപിഎംന്റെ ശക്തികേന്ദ്രമായ പൂതക്കുളത്ത് പാർട്ടി നേതൃത്വത്തിനെതീരെ പ്രതിനിധികൾ ആരോപണം ഉയർത്തുന്നത് ആദ്യമായാണ് എന്ന് പഴയകാല നേതാക്കൾ ചൂണ്ടികാട്ടി. പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ബി.തുളസീധരക്കുറുപ്പാണ് ഉദ്ഘാടനം ചെയ്തത്. അഡ്വ. ബി.ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാക്കമ്മിറ്റി അംഗം കെ.പി.കുറുപ്പ്, ഏരിയ സെക്രട്ടറി കെ.സേതുമാധവൻ, ഡി.സുരേഷ്‌കുമാർ, പി.വി.സത്യൻ, എം.കെ.ശ്രീകുമാർ, ജെ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വി.അശോകൻ പിള്ളയെ തിരഞ്ഞെടുത്തു.

@ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾക്കെതീരെ ആരോപണവുമായി പ്രതിനിധികൾ

പൂതക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള ജനപ്രതിനിധികൽക്കെതീരെ ആരോപണവുമായി പ്രതിനിധികൾ രംഗതെത്തി സെക്രട്ടറിയുടെ താളത്ത്തിനൊത്ത് തുള്ളുന്ന പാവകളായി പ്രസിഡന്റും സിപിഎം മെമ്പർമാരും മാറിയെന്ന് പ്രതിനിധികൾ ആരോപിച്ചു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ സഹായം തേടിയ മെമ്പർമാർ ഉണ്ടെന്ന് പ്രതിനിധികൾ ആരോപിച്ചു. പുത്തൻകുളത്ത് കോളനിയിൽ ഊന്നിൻമൂട്നിന്നുള്ള ജനപ്രതിനിധി സ്വന്തം വാർഡിൽ ഒരു കുടുംബത്തെ മുഴുവൻ കൊവിഡ് ബാധിച്ചു മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല  സേവാഭാരതി സഹായവുമായി എത്തിയപ്പോഴാണ് ആ വീട്ടിൽ എത്തിയത്. ഭർത്താവിന്റെ തണലിൽ ജനപ്രതിനിധിയായ ഗ്രാമപഞ്ചായത്ത്‌ അംഗം വാർഡിൽ തിരിഞ്ഞു നോക്കുന്നില്ല അച്ഛനും അമ്മയും കൊവിഡ് ബാധിച്ചു മരിച്ഛ് അനാഥമായ ബാലികയ്ക്ക് സഹായം നൽകാതെ മാറിനിന്നു.പട്ടികജാതി വർഗ്ഗ വിഭാഗക്കാരെ അവഗണിക്കുന്ന സിപിഎംന്റെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾക്കെതീരെ ശക്തമായ പ്രതിക്ഷേധമാണ് സമ്മേളനത്തിൽ ഉയർന്നത്.



Sunday, 21 November 2021

ഒറ്റ നമ്പർ ചൂതാട്ടം ജില്ലയിൽ വ്യാപകമാകുന്നു


ഒറ്റ നമ്പർ ചൂതാട്ടം ജില്ലയിൽ വ്യാപകമാകുന്നു 
കൊല്ലം: ഒറ്റനമ്പർ ചൂതാട്ടം ജില്ലയിൽ വ്യാപകമാകുന്നു. ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാന ഒരു നമ്പറോ മൂന്ന് നമ്പറോ ഏഴുതിനൽകിയാണ് ചൂതാട്ടം നടത്തുന്നത്. ഒരു നമ്പർ പ്രവചിച്ചുനൽകുന്നതിന് 10 രൂപയീടാക്കും ഫലം വന്നാൽ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന നമ്പറും ആദ്യം എഴുതിനൽകിയ നമ്പറും ഒന്നാണെങ്കിൽ 5,000 രൂപ ഇടപാടുകാരൻ നൽകും.ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന നിരവധി പേര് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. സ്ഥിരമായി ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരാണ് ഇവരുടെ ഇരകളാകുന്നത്. ലോട്ടറികടകൾക്ക് സമീപം ലോട്ടറി വിൽപ്പനകാരെന്ന വ്യാജേനയാണ് ഇവർ നിലയുറപ്പിക്കുന്നത് ഫോൺ നമ്പർ കൈമാറി ഇടപെടുകാരുമായി ദിനവും ബന്ധപ്പെട്ടുകൊണ്ടാണ് ഇത്തരത്തിൽ ചൂത്താട്ടം നടത്തുന്നത്.
ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.ലോട്ടറിയടിച്ചതായി കാണിച്ചു കൊണ്ട് വ്യാജ ലോട്ടറി കാണിച്ചു പൈസ തട്ടിയെടുക്കുന്ന സംഘങ്ങളും ഇ രംഗത്തുണ്ട് എന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.
തട്ടിപ്പിന് ഇരയായവർ  നൽകിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ 
സ്പെഷ്യൽ ബ്രാഞ്ച് പോലിസ് ഇത്തരത്തിലുള്ള സംഘങ്ങളെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

ജില്ലാ പഞ്ചായത്തിന്റെതെരുവ് നായ വന്ധ്യകരണ കേന്ദ്രം നാടിന് തലവേദനയായി മാറുന്നു.

ജില്ലാ പഞ്ചായത്തിന്റെ
തെരുവ് നായ വന്ധ്യകരണ കേന്ദ്രം നാടിന് തലവേദനയായി മാറുന്നു.
ചാത്തന്നൂർ:  കോയിപ്പാട് തോട്ടവാരത്ത് തെരുവ് നായ വന്ധ്യകരണ കേന്ദ്രം നാടിന് തലവേദനയായി മാറുന്നു.
ചാത്തന്നൂർ പഞ്ചായത്ത്‌ ശശ്മാനത്തിന് വേണ്ടി കോയിപ്പാട് തോട്ടവാരത്ത് 
ഇത്തിക്കരയാറ്റിന്റെ തീരത്ത് വാങ്ങിയ ഭൂമിയിൽ തെരുവ് നായ്ക്കളുടെ വന്ധ്യകരണം
 നടത്തുന്നത് നാട്ടുകാർക്ക് തലവേധനയായി മാറുന്നു. ജില്ലാ പഞ്ചായത്തിന്റെ നേത്രത്വത്തിൽ
നടക്കുന്ന വന്ധ്യകരണം  നടത്തുന്ന നായ്ക്കളെ അവിടെ തന്നെ തുറന്നു വിടുന്നതാണ് പ്രദേശവാസികൾക്ക് തലവേദനയായി മാറുന്നത്.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൃഗസംരഷണ വകുപ്പ് അധികൃതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ പിടിച്ചു ഇരുമ്പ് കൂട്ടിലാക്കി വാഹനത്തിൽ കൊണ്ട് വന്ന് ഇവിടെ വന്ധ്യകരണം നടത്തുകയാണ് ഒരു ഡോക്ടറും സഹായികളുമാണ് ഇവിടെയുള്ളത്.വന്ധ്യകരണം നടത്തിയ ശേഷം തിരിച്ചു നായ്ക്കളെ പിടിച്ച സ്ഥലത്ത് കൊണ്ട് വിടുന്നതിന് പകരം 
ഭൂരിപക്ഷം നായ്ക്കളെയും ഇവിടെ തന്നെ തുറന്ന് വിടുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു ഇത്തിക്കരയാറിന്റെ തീരവും കാട് പിടിച്ച പ്രദേശവും ആയതിനാൽ തെരുവ് നായകൾ ആറ്റിന്റെ തീരത്ത് പൊന്തകാടുകളിൽ അഭയം തേടിയിരിക്കുകയാണ് രാത്രിയായാൽ നായ്ക്കൾ പുറത്തിറങ്ങും വീടുകളിൽ കെട്ടിയിരിക്കുന്ന വളർത്ത് മൃഗങ്ങളെയും മറ്റും ആക്രമിക്കുകയാണ് കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ അമ്പലത്തിലെ മയിലിനെ ആക്രമിച്ചിരുന്നു. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റു.ജനങ്ങൾക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയായതോടെയാണ് ജനങ്ങൾ പ്രഷോഭവുമായി രംഗതെത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള അധികൃതരെ കണ്ട് പരാതി നൽകിയിട്ടും പ്രയോജനമില്ലാതായതോടെ പ്രഷോഭവുമായി മുന്നോട്ട് പോകുകയാണ് നാട്ടുകാർ.
പടം:തെരുവ് നായ്ക്കളെ വന്ധ്യകരണം നടത്തുന്ന സ്ഥലം 

നെടുങ്ങോലം ആശുപത്രിയിൽ ഞായറാഴ്ച ദിവസം ഡോക്ടർമാരില്ല

നെടുങ്ങോലം ആശുപത്രിയിൽ ഞായറാഴ്ച ദിവസം ഡോക്ടർമാരില്ല 
പരവൂർ :നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച ദിവസം ഒ. പി യിൽ ഡോക്ടർമാർ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു.സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര് ആശുപത്രിയിൽ എത്തി അഞ്ചു രൂപ കൊടുത്തു ഒ പി ടിക്കറ്റ് എടുത്തതിന് ശേഷം ഒ. പിയിൽ ഡോക്ടർമാരുടെ റൂമിന് മുന്നിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് ഡ്യുട്ടി ഡോക്ടർമാർ ഞായറാഴ്ച ആയത് മൂലം ലീവിലാണ് അത് കൊണ്ട് ഒ പി ഇല്ലെന്ന അറിയിപ്പ് നൽകിയത്.തുടർന്ന് നിർദ്ദനരായ രോഗികൾ അടക്കമുള്ളവർ മറ്റ് ആശുപത്രികളിലേക്ക് പോകുകയായിരുന്നു. അവധി ദിവസങ്ങളിൽ ഒ. പിയിൽ ഡോക്ടർമാർ ഇല്ലാത്തത് സ്ഥിരം സംമ്പവമായി മാറിയിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു. അടുത്തുള്ള സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് ഡോക്ടർമാർ എത്താതെന്ന് ജനങ്ങൾ ആരോപിക്കുന്നു
ഫോട്ടോ:ഞായറാഴ്ച ദിവസം ആശുപത്രിയിൽ എത്തിയ രോഗികൾ ഡോക്ടറെ കാത്ത് നിൽക്കുന്നു.

രാവിലെ പത്രവിതരണം, കോളേജ് വിട്ടാല്‍ ലൈബ്രേറിയന്‍ ഒപ്പം ട്യൂഷനും; ഇത് മേഘയുടെ ജീവിതപോരാട്ടം



college student megha struggling to survive without wasting a single momentവീട്ടില്‍ പത്രവിതരണത്തിനു തയ്യാറെടുക്കുന്ന മേഘ. അടുക്കളയും ഈ മുറിയില്‍ത്തന്നെയാണ്. പിന്നിലുള്ള മുറിയിലാണ് എല്ലാവരും ഉറങ്ങുന്നത്. 

 തോൾസഞ്ചിയിൽ പത്രവുമായി പുലർച്ചേ അഞ്ചരയ്ക്കു മേഘ വീട്ടിൽനിന്നിറങ്ങും. ഇടവേളയില്ലാത്ത ഒരുദിവസത്തിന്റെ തുടക്കം. ഒന്നരമണിക്കൂർ നീളുന്ന പത്രവിതരണത്തിനുശേഷം മടങ്ങിയെത്തിയാൽ കായികപരിശീലനം. ഒൻപതരയ്ക്കു ക്ലാസ് തുടങ്ങുംമുൻപേ കോളേജിലെത്തണം. വൈകുന്നേരം രണ്ടുമണിക്കൂർ പുന്തല യുവവേദി വായനശാലയിൽ ലൈബ്രേറിയന്റെ ചുമതല. തുടർന്ന് വീട്ടിൽ കുട്ടികൾക്കു ട്യൂഷനെടുപ്പ്. അതുകഴിഞ്ഞ് അമ്മയെ സഹായിക്കലും പഠനവും.

ആലപ്പുഴ എസ്.ഡി. കോളേജിലെ മൂന്നാംവർഷ ജന്തുശാസ്ത്ര ബിരുദവിദ്യാർഥിനിയായ മേഘ ജീവിക്കാൻ ഒരുനിമിഷംപോലും പാഴാക്കാതെ പോരാടുകയാണ്. പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടുവിനു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് കോളേജിലെത്തിയത്. പാഠ്യേതരപ്രവർത്തനങ്ങളിലും മുന്നിലാണ്.

എൻ.സി.സി. യൂണിറ്റിൽ അംഗമായ മേഘ, ബി സർട്ടിഫിക്കറ്റുനേടി എ സർട്ടിഫിക്കറ്റിനായുള്ള പരിശ്രമത്തിലാണ്. ക്രിക്കറ്റ് ടീമിലും കബഡിടീമിലും അംഗമാണ്. സ്കൂൾതലം മുതൽ അത്ലറ്റിക്സിലും സമ്മാനം നേടിയിട്ടുണ്ട്. അമ്പലപ്പുഴ പുറക്കാട് പുത്തൻനടയിൽ ദേശീയപാതയോരത്തെ ഒരു കടമുറിയാണ് ഇല്ലത്തുപുരയിടം എന്ന പേരുള്ള വീട്. മേഘ, അച്ഛൻ, അമ്മ, സഹോദരൻ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിങ്ങനെ ആറുപേരാണിവിടെ കഴിയുന്നത്. ഇവിടെത്തന്നെയാണു കുട്ടികൾക്കു ട്യൂഷനെടുക്കുന്നതും.

അച്ഛൻ പ്രസാദിന് പെയിന്റിങ് ജോലിയാണ്. അമ്മ ലിഷ ചെമ്മീൻ പൊളിക്കാനും തൊഴിലുറപ്പിനും പോകും. പുന്തലയിലെ പഴയ വാട്ടർടാങ്കിനുസമീപം അപ്പൂപ്പൻ മണിയനും അമ്മൂമ്മ രാധമ്മയും ചായക്കട നടത്തിവന്ന മുറിയിലാണ് ഇവരുടെ താമസം. ആകെയുള്ളത് മൂന്നുസെന്റ് സ്ഥലം. ദേശീയപാത വീതിക്കൂട്ടുമ്പോൾ ഇതിൽ ഒരുസെന്റു പോകും. താമസിക്കുന്ന കടമുറിയും പൊളിക്കണം.

സൈന്യത്തിൽ നഴ്സാകണമെന്നാണ് മേഘയുടെ ആഗ്രഹം. മിലിറ്ററി പോലീസ് പരീക്ഷയ്ക്കും അപേക്ഷിച്ചിട്ടുണ്ട്. സഹോദരൻ മേഘേഷ് പത്താം ക്ലാസിൽ 94 ശതമാനം മാർക്കുനേടി. ഇപ്പോൾ പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു

Saturday, 20 November 2021

കർഷകർക്ക് തിരിച്ചടിയായി കാലംതെറ്റിയെത്തിയ മഴ



ചാത്തന്നൂർ: കർഷകർക്ക് തിരിച്ചടിയായി കാലംതെറ്റിയെത്തിയ മഴ. തുടർച്ചയായി പെയ്ത മഴയിൽ നെൽപാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഒന്നാം വിള നെൽകൃഷി കൊയ്തെടുക്കാൻ ബാക്കിയുള്ളവരും രണ്ടാംവിള കൃഷിക്ക് ഒരുക്കം കൂട്ടിയവർക്കും നെഞ്ചിൽ തീയാണ്. വെള്ളം ഇറങ്ങിയാലും ബാക്കിയുള്ള കൊയ്ത്ത് ഇനി നടക്കില്ല. രണ്ടാം വിളക്ക് ഞാറ്റടി തയ്യാറാക്കിയ കർഷകരും ഞാറ്റടിക്ക് വിത്തിടാനുള്ളവരും തുല്യ ദുഃഖിതർ.

ഞാറ്റടി തയ്യാറാക്കാൻ ഒന്നും രണ്ടും തവണ വിതച്ച വിത്ത് നശിച്ച കർഷകരുണ്ട്. നേരത്തെ ഞാറ്റടി തയ്യാറാക്കി പറിച്ചുനടാൻ പാടം ഒരുക്കിയ നെൽകർഷകരും നിരാശയിലാണ്. തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം ആശ്രയിച്ച് കൃഷിയെടുക്കുന്ന കർഷകർ നെൽപാടത്തിന്റെ ഉയരംകൂടിയ ഭാഗത്തുനിന്നും തുടങ്ങി ഉയരം കുറഞ്ഞ ഭാഗത്ത് അവസാനിക്കുംവിധമാണ് ഞാറ്റടിക്ക് വിത്തിടുന്നത്. നേരത്തെ വിത്തിട്ട കർഷകരുടെ ഞാറ്റടി മൂപ്പെത്തി. ഇനി എന്ന് പറിച്ചുനടാനാകുമെന്ന് ഉറപ്പില്ല. കാലവും സമയവും നോക്കി കൃഷിയിറക്കുന്നവർക്ക് വിശ്വാസവും ഉണ്ട്  ചാത്തന്നൂർ പഞ്ചായത്തിലെ വലിയ ഏലായായ കുറുങ്ങൽ ഏലായിൽ കൃഷി തുടങ്ങുന്നത് തുലാം ഒന്നിന് കാടിയാതി അമ്പലത്തിൽ തൊഴുത് പൂജ ചെയ്ത് വയലിലിറങ്ങി വിത്തിട്ടുകഴിഞ്ഞാൽ പിന്നാലെ കർഷകർ കൃഷിപ്പണി തുടങ്ങും.തുലാം അവസാനിക്കുന്നതോടെ ഏക്കറോളം  വരുന്ന കുറുങ്ങൽ പാടശേഖരം നട്ടുകഴിയും. ഇത്തവണ ഒരു നെൽച്ചെടിപോലും നട്ടില്ല.പാകമാക്കിയ പാടശേഖരം വെള്ളത്തിനടിയിലാണ്. ഇനി വെള്ളം ഇറങ്ങിയാലും ആശ്വസത്തിന് വകയില്ല.ജില്ലയിലെ നെല്ലറയായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ, കുരുപ്പിൽ ഏലകളിലും ഞാറ്റടിക്ക് വിത്തിടേണ്ട സമയത്താണ് മഴയെത്തിയത്. ചില ഏലാകളിൽ ഒന്നും രണ്ടും തവണ വിതച്ച വിത്ത് നഷ്ടമായവരുണ്ട്. ഇനി വിതക്കാൻ വിത്തില്ലെന്നും നെല്ലിന് വിലയുണ്ടെങ്കിലും കൃഷിചെയ്യാൻ പറ്റാത്ത കാലാവസ്ഥയാണെന്ന് കർഷകർ പറയുന്നു.

@ കർഷകരുടെ മനസ്സുരുകുന്നു

പാടശേഖരത്തിൽ ഡിസംബർ ആദ്യത്തിലാണ് രണ്ടാംവിള നാട്ടിപ്പണി. ഞാറ്റടിക്കായി രണ്ടുതവണ വിത്തിട്ടു. രണ്ടുതവണയും മഴയെടുത്തു. ഇനി വെള്ളം ഇറങ്ങി വിതക്കാമെന്നുവെച്ചാൽ അതും നടക്കില്ല. എപ്പോൾ വെള്ളം ഇറങ്ങുമെന്ന് ഉറപ്പിക്കാനാകില്ല. വെള്ളം ഇറങ്ങിയാൽ വിതക്കാനിനി വിത്തില്ല. നന്നേ വൈകി കൃഷിയിറക്കിയാൽ ഉപ്പുവെള്ളം കയറി നശിക്കുന്ന പാടശേഖരം കൂടിയാണിത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഒട്ടേറേ കുടുംബങ്ങളുണ്ടിവിടെ. കൃഷിയിറക്കാനായില്ലെങ്കിൽ പട്ടിണിയായിരിക്കും ഫലം. മനസുരുകിയിരിപ്പാണ്. നമ്മക്കും ജീവിക്കണ്ടേ.

   
@ കർഷകർ പറയുന്നു മഴ ചതിച്ചു

കന്നി അവസാനത്തോടെ ഞാറ്റടിക്ക് വിത്തിടും. കൊന്മാലത്തെ കളിയാട്ടം തുലാമാസം അവസാനം ആവുമ്പോഴേക്കും നട്ടുതീരും. ഇത്തവണ പാടം ഒരുക്കി. ഞാറ് പറിച്ചുനടാൻ ഏർപ്പാടാക്കി. എന്നാൽ രണ്ടുദിവസത്തെ മഴയിൽ പാടം കവിഞ്ഞൊഴുകി. ഏഴ് ഏക്കർ പാടത്ത് നടാനുള്ള ഞാറ്റടിയുണ്ട്. ആദ്യം വിതച്ചത് ഒരുമാസം കഴിഞ്ഞു. ഇനിയെന്ന് പറച്ചുനടാൻ കഴിയമെന്ന് ഒരു നിശ്ചയവുമില്ല. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഇനിയെങ്ങിനെവയലിൽ ഇറങ്ങും  എന്ന ചോദ്യമാണ് പരമ്പരഗത കർഷകർക്ക്.

@ കാർഷിക കലണ്ടർ മാറ്റേണ്ടിവരും

ഒക്ടോബർ പകുതിയോടെ ഞാറ്റടിക്ക് വിത്തിട്ട് നവംബർ 15 ഓടെ നട്ടുതീർക്കുന്ന പരമ്പാരഗത രീതി ഇനി നടക്കില്ല. കഴിഞ്ഞ കുറച്ചുവർഷത്തെ കാലവസ്ഥയിലുള്ള മാറ്റം പഠിപ്പിക്കുന്നതിതാണ്. ഇത്തവണ 28 രൂപ സിവിൽ സപ്ലൈസ് മുഖാന്തിരം ഒരു കിലോ നെല്ലിന് ലഭിച്ചു. നെല്ലിനും കാർഷിക ഉത്പന്നങ്ങൾക്കും നല്ല വിലയുണ്ട്. എന്നാൽ ഉത്പാദിപ്പിക്കാനാകന്നില്ലെന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി. കൃഷിഭവൻ മുഖാന്തരം കിട്ടുന്ന നെൽവിത്തിൽ 60 ശതമാനം മാത്രമെ മുളവരുന്നുള്ളു. ഇതും കർഷകർക്ക് തിരിച്ചടിയാണ്. കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി കണ്ട് കാർഷിക കലണ്ടറിന് മാറ്റം വരുത്തേണ്ടിവരും.

@ പൊട്ടാഷും യൂറിയയും ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു

യൂറിയ പ്രധാനമായും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കെത്തുന്നത്. കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയോടു കൂടിയാണ് കർഷകർക്ക് ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഇറക്കുമതി പ്രശ്‌നങ്ങളും വിലവർധനവും ചൂണ്ടിക്കാട്ടി കമ്പനികൾ വിപണനം നിർത്തിവെച്ചിരിക്കുകയാണ്. പി ഒ എസ് മെഷീനിൽ ആധാറുമായി ബന്ധപ്പെടുത്തിയാണ് വിതരണം.

എന്നാൽ പലയിടങ്ങളിലും നടപടിക്രമങ്ങളിലുണ്ടാകുന്ന തകരാർകാരണം ഇല്ലാത്ത സ്റ്റോക്ക് കാണിക്കുന്നു. ഇതുപ്രകാരം സർക്കാർ കണക്കിൽ ഇവയുടെ ക്ഷാമം പ്രകടമാകുന്നില്ല എന്നതും വളമെത്താത്തതിന് കാരണമാകുന്നു. നിലവിൽ 50 കിലോഗ്രാം പൊട്ടാഷിന്റെ ചാക്കിന് 1350 രൂപയോളമുള്ളത് സബ്‌സിഡി കിഴിച്ച് 1015 രൂപയാണ് കർഷകനു വന്നിരുന്ന വില.

1000 രൂപയോളം വിലയുള്ള 45 കിലോഗ്രാം യൂറിയ പാക്കറ്റിന് വൻ സബ്‌സിഡി അനുവദിച്ച് 300 രൂപയ്ക്കുള്ളിൽ ലഭ്യമായിരുന്നു. എന്നാലിപ്പോൾ പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധനയുടെ പേരിൽ രാസവളങ്ങൾക്ക് വിലകൂട്ടണമെന്ന നിലപാടിലാണ് കമ്പനികൾ. വിളവിനെ സാരമായി ബാധിക്കുന്ന പ്രശ്‌നമായിട്ടും പരിഹാരമില്ലാതെ തുടരുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.

നെല്ലിന്റെ ഉദ്പാദനം കുറയുന്നതോടൊപ്പം സാമ്പത്തികപ്രതിസന്ധിക്കും ഇത് ഇടയാക്കും. 

അടിസ്ഥാന വളപ്രയോഗവും 20 ദിവസത്തിനുള്ളിൽ നടത്തിയ ആദ്യ വളപ്രയോഗവും അപ്രതീക്ഷിതമഴയിൽ ഒലിച്ചുപോയിരുന്നു. 40 ദിവസം കഴിഞ്ഞ് നെൽച്ചെടി കതിരാകുന്നതിന് മുമ്പ് നൽകിത്തുടങ്ങേണ്ട പൊട്ടാഷും യൂറിയയും കിട്ടാതായത് നെൽക്കർഷകരെ ബുദ്ധിമുട്ടിയ്ക്കുന്നു.


Thursday, 18 November 2021

ബുദ്ധി ശക്തിയിലും വേഗതയിലും കഥ പറഞ്ഞു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി വൈദ്ദേഹി

ബുദ്ധി ശക്തിയിലും വേഗതയിലും കഥ പറഞ്ഞു 
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി  വൈദ്ദേഹി
ചാത്തന്നൂർ : ബുദ്ധി ശക്തിയിലും വേഗതയിലും കഥ പറഞ്ഞു 
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി നാല്  വയസ്സുകാരി വൈദ്ദേഹി.ടി. എ.
വൈദൂസ് എന്ന് ചെല്ലപ്പേരുള്ള
വൈദ്ദേഹി നിശ്ചിത സമയം കൊണ്ട് 
മലയാളം കഥ പറച്ചിലിനും, ഇന്ഗ്ലീഷ് -മലയാളം പാട്ട് പാടിയതിനും അഞ്ചു സെക്കന്റിൽ വിവിധ സാധനങ്ങളുടെ പേര് പറഞ്ഞു കൊണ്ടാണ് ഇ കൊച്ചു മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഒന്നര വയസ് ഉള്ളപ്പോൾ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ നടത്തിയ ബെസ്റ്റ് ബേബി കോണ്ടസ്റ്റ് 
അവാർഡ് കിട്ടിയ വൈദൂസ് ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയ വൈദേഹി ഒരു കുഞ്ഞു കവയിത്രി കൂടി ആണ്.  മനസ്സിൽ തോന്നുന്ന കുഞ്ഞു കവിതകൾ അമ്മയെ കൊണ്ട് ബുക്കിൽ എഴുതി വെയ്പ്പിക്കാറുണ്ട് 
 ഭഗവാൻ 
ശ്രീകൃഷ്ണൻ മുരുകൻ എന്നിവരുടെ വേഷങ്ങൾ കെട്ടി അഭിനയിക്കുന്ന ഇ കൊച്ചു മിടുക്കി 
 കഥകൾ പറഞ്ഞു പാട്ട് പാടി ആരെയും കൈയിലെടുക്കുന്ന വൈദൂസ് രാമായണം മഹാഭാരതവുമൊക്കെയുള്ള 
പുരാണ കഥകൾ പഠിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു. ചാത്തന്നൂർ താഴം ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയായ വൈദ്ദേഹി.ടി. എ.
ചാത്തന്നൂർ താഴം ടി. എസ്‌ ഭവനിൽ 
 ക്യാമറമാനായ 
തുഷാദിന്റെയും ബിജെപി ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയും ജില്ലാ
പഞ്ചായത്ത്‌ സ്ഥാനാർഥിയുമായ
അനുതുഷാദിന്റെയും 
മകളാണ്‌ ഈ കുഞ്ഞുതാരം.ഇ ചെറിയ പ്രായത്തിൽ തന്നെ 
വലിയൊരു നേട്ടത്തിലേക്ക് പിച്ചവെച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും

ഫോട്ടോ:വൈദ്ദേഹി 

Wednesday, 17 November 2021

അയണ്‍ ഡോമിനെക്കാള്‍ കരുത്തന്‍: യു.എസ് ഭീഷണി തള്ളി എസ്-400 ഇന്ത്യയിലെത്തുമ്പോള്‍

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകാൻ റഷ്യൻനിർമിത മിസൈൽ സംവിധാനമായ എസ്-400 ട്രയംഫ് എത്തി തുടങ്ങി.

ഇതിന്റെ ഘടകഭാഗങ്ങൾ കര-വ്യോമ മാർഗങ്ങളിലൂടെ ഇന്ത്യയിൽ എത്തിച്ചതായി റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കൊല്ലംതന്നെ വിന്യസിക്കാൻ കഴിയുംവിധമാണ് എസ്-400 കൈമാറ്റമെന്ന് റഷ്യയുടെ ഫെഡറൽ സർവീസ് ഓഫ് മിലിട്ടറി ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് എജൻസി വ്യക്തമാക്കി.എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. ഇതിൽ 80 കോടി ഡോളർ (5900 കോടി രൂപ) കൈമാറുകയും ചെയ്തു. ഈ അഞ്ചെണ്ണത്തിന്റെ വിതരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യ യൂണിറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിൽ നിന്ന് ഈ സംവിധാനം ഏറ്റെടുക്കുന്നതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് കഴിഞ്ഞമാസം ഇന്ത്യ സന്ദർശിച്ച യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമൻ പറഞ്ഞിരുന്നു. എസ്-400 വാങ്ങിയതിന്റെ പേരിൽ തുർക്കിക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

എന്താണ് എസ്-400

ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് എസ്-400 ട്രയംഫിനെ കണക്കാക്കുന്നത്. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് ഇതിനുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് ഒരു കവചമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ സംവിധാനം ഒരു ദീർഘദൂര ഉപരിതല-എയർ മിസൈൽ സംവിധാനമാണ്.

റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത എസ്എ-21 ഗ്രോളർ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400 നു നുഴഞ്ഞുകയറ്റ വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ നേരിടാൻ കഴിയുമെന്ന് യുഎസ് വ്യോമസേനയുടെ ജേണൽ ഫോർ ഇൻഡോ-പസഫിക് കമാൻഡിന്റെ സമീപകാല ലേഖനത്തിൽ പറയുന്നു.

നാല് തരം മിസൈലുകളാലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 9എം96ഇ, 9എം96ഇ2 (രണ്ടിന്റെയും ദൂരപരിധി 120 കിലോമീറ്റർ), 48എൻ6ഡിഎം (ദൂരപരിധി 250 കിലോമീറ്റർ), 40എൻ 6 (ദൂരപരിധി 400 കിലോമീറ്റർ) എന്നിങ്ങനെയാണ് അവ.

600 കിലോമീറ്റർ പരിധിയിൽ 160 വസ്തുക്കൾ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ 72 വസ്തുക്കളെ ലക്ഷ്യമിടാനും ഇതിന് കഴിയുമെന്ന് ഒരു പഠനം പറയുന്നു.

പ്രവർത്തന രീതി

എസ്-400 വ്യോമ പ്രതിരോധ സംവിധാനം അത് സംരക്ഷിക്കേണ്ട പ്രദേശത്ത് ഒരു ആകാശ ഭീഷണി കണ്ടെത്തുകയാണെങ്കിൽ, ഭീഷണിയുടെ പാത സംവിധാനം മനസ്സിലാക്കുന്നു. തുടർന്ന് അതിനെ നേരിടാൻ മിസൈലുകൾ പ്രയോഗിക്കുന്നു.

കമാൻഡ് വാഹനത്തിലേക്ക് വിവരങ്ങൾ കൈമാറുന്ന ദീർഘദൂര നിരീക്ഷണ റഡാറുകൾ ഈ സംവിധാനത്തിലുണ്ട്. ലക്ഷ്യം തിരിച്ചറിയുമ്പോൾ, കമാൻഡ് വാഹനം മിസൈൽ വിക്ഷേപണത്തിന് ഉത്തരവിടുകയാണ് ചെയ്യുക.

ഈ വർഷം മേയിൽ ഗാസയിൽ നിന്ന് വരുന്ന റോക്കറ്റുകളിൽ നിന്ന് സംരക്ഷിക്കാൻ ഇസ്രായേൽ അടുത്തിടെ ഉപയോഗിച്ച അയൺ ഡോം എറെ ശ്രദ്ധനേടിയിരുന്നു. അതിനേക്കാൾ കരുത്തനാണ് എസ്-400 എന്നാണ് റിപ്പോർട്ടുകൾ. എസ്-400-ന് ഒരു വലിയ പ്രദേശത്തെ വളരെ ദൂരെയുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനുള്ള ശേഷിയുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യ എസ്-400 വാങ്ങുന്നതിന്റെ ലക്ഷ്യം

പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും ഒരുപോലെ ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ നിന്നുള്ള മിസൈൽ അല്ലെങ്കിൽ യുദ്ധവിമാനങ്ങൾ വഴിയുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ ഇന്ത്യക്ക് ഏറെ സഹായകരമാകും എസ്-400 സംവിധാനം. സ്വന്തം വ്യോമാതിർത്തിക്കുള്ളിൽ പോലും എതിരാളിയുടെ വ്യോമ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ എസ്-400ന് കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേ സമയം ഇന്ത്യൻ അതിർത്തിയിൽ ചൈന എസ്-400 സംവിധാനം സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അമേരിക്കയുടെ എംഎം-104 പാട്രിയോറ്റ് സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്-400ന് അഞ്ചു മിനിറ്റിനുള്ള മിസൈൽ വിന്യാസം നടത്താൻ കഴിയുമ്പോൾ യുഎസ് സംവിധാനത്തിന് 25 മിനിറ്റെടുക്കും. എസ്-400 സെക്കൻഡിൽ 4.8 കിലോമീറ്റർ വേഗതയുള്ളപ്പോൾ എംഎം-104 പാട്രിയോറ്റിന് 1.38 കി.മീറ്റർ വേഗതയാണുള്ളത്.2018-ൽ എസ്-400ന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഓർഡർ ചെയ്തത്. 24 മാസത്തിനകം ലഭ്യമാക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിരവധി കാരണങ്ങളാൽ വിതരണം താമസിച്ചു. 2019 ജൂലായിൽ കേന്ദ്ര സർക്കാർ അറിയിച്ചത് 2023 ഏപ്രിൽ ആകുമ്പോഴേക്കും വിതരണം പൂർത്തീകരിക്കുമെന്നാണ്.

എസ്-400 കൈകളിലുള്ള രാജ്യങ്ങൾ

നിരവധി രാജ്യങ്ങൾ റഷ്യയുടെ എസ്-400 നോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെലാറസ് 2007-ലാണ് റഷ്യയോട് ഈ സംവിധാനം ആവശ്യപ്പെട്ടത്. 2016-ൽ അവർ ആദ്യ ഡെലിവറി ലഭിച്ചു. 2014-ൽ അൾജീരിയ 2014-ൽ ഓർഡർ ചെയ്തു, അവർക്ക് 2015-ൽ ആദ്യ യൂണിറ്റ് ലഭിച്ചു. 2017-ലാണ് തുർക്കി ഓർഡർ ചെയ്തത്. 2019-ൽ വിതരണം നടന്നു. ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും റഷ്യയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

യുഎസിന്റെ അതൃപ്തി

എസ്-400 ഇന്ത്യ റഷ്യയിൽ നിന്ന് സ്വന്തമാക്കുന്നതിൽ യുഎസിനുള്ള അതൃപ്തിക്ക് നിരവധി കാരണങ്ങളുണ്ട്്. പരമ്പരാഗതമായി പ്രതിരോധ സംവിധാനങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നതിൽ നിന്ന് ഇന്ത്യ പിൻമാറ്റുക എന്നതാണ് ഒരു കാരണം. 2011-15-ൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതിക്കാരായിരുന്നു അമേരിക്കയെങ്കിൽ 2016-20ൽ ഇത് യുഎസിനെ നാലാമതെത്തിച്ചിരുന്നു. എസ്-400 സംവിധാനം വാങ്ങിയാൽ ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് ഇതിനോടകം തന്നെ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് മേൽ ഈ സംവിധാനം വാങ്ങിയതിന്റെ പേരിൽ 2020-ഡിസംബറിൽ യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം യുഎസിൽ നിന്ന് 30 സായുധ ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം എസ്-400 വാങ്ങുന്നതിലുള്ള അതൃപ്തി മറികടക്കാനാണെന്നാണ് റിപ്പോർട്ടുകൾ. 22500 കോടി രൂപയുടെ ഡ്രോണുകൾ വാങ്ങനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Tuesday, 16 November 2021

കെ എസ്‌ ഇ ബി ചാത്തന്നൂർ ഡിവിഷൻ പരിധിയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതുകാരണം പൊതുജനം ബുദ്ധിമുട്ടുന്നു

ചാത്തന്നൂർ: കെ എസ്‌ ഇ ബി 

ചാത്തന്നൂർ ഡിവിഷൻ പരിധിയിൽ 
 മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതുകാരണം പൊതുജനം ബുദ്ധിമുട്ടുന്നു.പത്രമാധ്യമങ്ങളിൽ കൂടി മുൻകൂട്ടി അറിയിക്കാതെയും മൈബൈൽ വഴി മെസ്സേജ് അയക്കാതെയും 
വൈദ്യുതി മുടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതാണ് ജനങ്ങളെ പ്രയാസത്തിലാക്കുന്നത് 
നിർമ്മാണപ്രവർത്തനങ്ങളുടെയും അറ്റകുറ്റപണികളുടെയും പേരിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലാക്കുകയാണ്.
തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് 
 മൂലം വ്യവസായ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത് എന്ന് വ്യാപരവ്യവസായികൾ ആരോപിക്കുന്നു.
അപ്രതീക്ഷിതമായി  
വൈദ്യുതി ഓഫാക്കിയതെന്താണ് 
 വൈദ്യുതി ഓഫീസിൽ ചോദിച്ചാൽ ഉദ്യോഗസ്ഥർ  ലാൻഡ് ഫോൺ മാറ്റി വയ്ക്കുകയും ഔദ്യോഗിക മൊബൈൽ നമ്പർ ഓഫാക്കി വയ്ക്കുകയും ചെയ്യുകയാണ് പതിവെന്ന് ജനങ്ങൾ ചൂണ്ടി കാട്ടുന്നു. കുട്ടികളുടെ ഓൺലൈൻ പഠനം കൂടാതെ 
മിക്ക സ്ഥാപനങ്ങളിലും കംപ്യൂട്ടർ സംവിധാനത്തിലാണ് ഇപ്പോൾ ബില്ലിങ്ങടക്കമുള്ള ജോലികളെല്ലാം നടക്കുന്നത്. ദീർഘനേരം വൈദ്യുതി നിലയ്ക്കുന്നതോടെ ഇൻവർട്ടറുകളുടെ ചാർജു കഴിയും ഇത് പല സ്ഥാപനങ്ങളുടെയും കംപ്യൂട്ടർ ഉപയോഗിച്ചുള്ള ജോലികളുൾപ്പെടെ മുടങ്ങുന്നതിന് കാരണമാകും. വ്യവസായ സ്ഥാപനങ്ങളിൽ രാവിലെ ജോലിതുടങ്ങിയതിന് ശേഷമാണ് വൈദ്യുതി പോകുന്നതെങ്കിൽ വൻ നഷ്ടമാണ് ഉണ്ടാവുന്നത് ഇത് ദിവസങ്ങളോളം ആവർത്തിക്കുന്നത് മൂലം വ്യവസായങ്ങൾ നടത്താൻ പറ്റാത്ത അന്തരീക്ഷമാണ് എന്ന് വ്യവസായികൾ ചൂണ്ടി കാണിക്കുന്നു.

@ കാണേണ്ടവർ കാണാത്ത മെസേജ്

നിരന്തരം നടക്കുന്ന ജോലികൾക്കായി പലപ്പോഴും ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി ഓഫാക്കുന്നത്. മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിൽ അത് മൊബൈൽഫോണുകളിലേക്ക് സന്ദേശമായാണ് വരുന്നത് താനും. ഉപഭോക്താവിന്റെ ഫോണിലേക്കുള്ള ഈ സന്ദേശങ്ങൾ പലപ്പോഴും വ്യാപാരികളൊന്നും അറിയാറില്ല. കാരണം പല കെട്ടിടങ്ങളുടെയും വൈദ്യുതി കണക്‌ഷൻ കെട്ടിട ഉടമകളുടെ പേരിലാവും. ഇതും വ്യാപാരികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

@ ബാങ്കുകളെയും ബാധിക്കുന്നു

ബാങ്കുകളടക്കുള്ള ധനകാര്യ സ്ഥാപനങ്ങളിൽ മണിക്കൂറുകൾ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഇടപാടുകളെ ബാധിക്കുന്നുണ്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ വൈദ്യുതി മുടക്കുന്നതിൽ ആക്ഷേപമില്ലെങ്കിലും മുന്നറിയിപ്പില്ലാതെ അടിക്കടി മണിക്കൂറുകളോളം നാടിനെ ഇരുട്ടിലാക്കുന്ന നിലപാട് അധികൃതർ ഒഴിവാക്കണമെന്ന് വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

@കുട്ടികളുടെ ഓൺലൈൻ പഠനത്തെ ബാധിക്കുന്നു.
അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം മൂലം കുട്ടികളുടെ ഓൺലൈൻ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രക്ഷാകർത്താക്കൾ ചൂണ്ടികാണിക്കുന്നു. മഴ തുടങ്ങിയാൽ പിന്നെ അടിക്കടി വൈദ്യുതി മുടങ്ങും 
മൊബൈൽ ചാർജിൽ ഇട്ട് പഠിക്കേണ്ട അവസ്ഥയിലാണ് അത് അപകടകരമാണ് ഓൺലൈൻ പഠനത്തിനിടയിൽ ഉള്ള പരീക്ഷകളെയും വൈദ്യുതി മുടക്കം ബാധിക്കുന്നുണ്ട് എന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു.

@ കെ എസ്‌ ഇ ബി ഓഫിസിലെ ഫോൺ മാറ്റി വയ്ക്കുന്നത് പതിവാകുന്നു 

വൈദ്യുതി മുടക്കം ഉണ്ടായാൽ കെ എസ്‌ ഇ ബി ഓഫിസിലെ ലാന്റ് ഫോൺ ഉദ്യോഗസ്ഥർ മാറ്റി വയ്ക്കുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ ഔധ്യോഗിക ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുന്നു ഇത് മൂലം പൊതു ജനങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. വൈദ്യുതി കബി പൊട്ടി വീണാലോ രാത്രി കാലങ്ങളിൽ വൈദ്യുതി പോയാലോ കെ എസ്‌ ഇ ബി ഓഫിസുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയാണ് ഇതിന് പരിഹാരമുണ്ടാക്കണമെന്ന് ജനങ്ങൾ പറയുന്നു.

@ ആകാശത്ത് മഴ കണ്ടാൽ ചാത്തന്നൂരിൽ വൈദ്യുതി മുടങ്ങും 

മഴകാലമായാൽ നഗരഗ്രാമ വിത്യാസമില്ലാതെ 
വൈദ്യുതി മുടക്കം പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ മൂന്നും. നാലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതി പറഞ്ഞാലും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കില്ല. ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഉള്ള കരാർ പണിക്കാരാണ് അറ്റകുറ്റപണികൾക്ക് എത്തുന്നത് ഇവർക്ക് പൈസ കൊടുക്കേണ്ടി വരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.


കാറിലെത്തി വലിച്ചിറക്കി വെട്ടിവീഴ്ത്തി അക്രമിസംഘം തിരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറഞ്ഞ വഴി


palakkad rss worker murderസഞ്ജിത്തിന്റെ ബൈക്കും ബൈക്കിൽ കുടുങ്ങിക്കിടക്കുന്ന അദ്ദേഹത്തിന്റെ ചെരിപ്പും

സംഭവം നടന്നിടത്തുനിന്ന് അല്പം മാറിയാണ് ഇവിടെ വീടുകളുള്ളൂ. രാവിലെ ഒമ്പതുമണി സമയം കൂടുതൽ വാഹനത്തിരക്ക് ഉണ്ടാകാൻ ഇടയില്ലാത്ത വഴിയുമാണിത്. അക്രമിസംഘം തിരഞ്ഞെടുത്ത പൊട്ടിപ്പൊളിഞ്ഞ റോഡുവഴി അതിവേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടാൻ സാധിക്കില്ല.

സംഭവസമയത്ത് സഞ്ജിത്തും ഭാര്യ അർഷികയും വന്നവഴിയിൽ റോഡിൽ കാത്തുനിന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. വെള്ളനിറത്തിലുള്ള കാറിലെത്തി വഴിയിൽ കാത്തുനിന്ന അക്രമിസംഘം റോഡിൽ കയറിനിന്ന് സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞശേഷം വലിച്ചിറക്കി വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിനിടെ അർഷികയെ വശത്തേക്ക് തള്ളിമാറ്റി. രണ്ടുപേരുടെ കൈയിൽ ആയുധമുണ്ടായിരുന്നതായി ഭാര്യ മൊഴി നൽകിയതായും പോലീസ് പറഞ്ഞു.

ഈ സമയം ഇതുവഴിയെത്തിയ വാഹനയാത്രികരിൽ ചിലരും ഭാര്യ അർഷികയുമാണ് സംഭവത്തിന് ദൃക്സാക്ഷികളായത്.

കൊലപാതകവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ആളുകൾ വൻതോതിൽ എത്തിയതോടെ പോലീസ് സംcഘം ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. ബൈക്കിൽ സഞ്ജിത്തിന്റെ ചെരിപ്പ് കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്നും ബൈക്കിൽനിന്നും തെളിവുകൾ ശേഖരിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലിന്റെ സൂചനയെന്ന് പോലീസ്

palakkad rss worker murder-Police say it is an indication of political maliceസഞ്ജിത്ത് വെട്ടേറ്റുമരിച്ച സ്ഥലത്ത് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് എത്തിയപ്പോൾ

എട്ട് സംഘങ്ങളായി അന്വേഷണത്തിന് തുടക്കമിട്ടു. പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വെളുത്തകാറിലാണ് സംഘമെത്തിയതെന്ന ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ കാർ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയതായി എസ്.പി. പറഞ്ഞു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ പേരിൽ കസബപോലീസ് സ്റ്റേഷനിൽ 11 കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ നാലെണ്ണം തീർപ്പായതാണ്. ഒരുവർഷംമുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. സംഭവത്തിൽ നാല് എസ്.ഡി.പി.ഐ. പ്രവർത്തകർ പിടിയിലായിരുന്നു.