Saturday, 28 August 2021

നിയമങ്ങൾ കാറ്റിൽപ്പറത്തി കൊട്ടിയത്ത് അനധികൃത പാർക്കിങ്.


കൊട്ടിയം : നിയമങ്ങൾ കാറ്റിൽപ്പറത്തി കൊട്ടിയത്ത് അനധികൃത പാർക്കിങ്. ദേശിയപാതയോരത്തും മറ്റ് പ്രധാന റോഡുകളിലുമാണ്  വാഹനങ്ങൾ രാവിലെ മുതൽ രാത്രിവരെ യാതൊരു നിയന്ത്രണവുമില്ലാതെ നിർത്തിയിടുന്നത്. ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്  പോലീസ് അധികാരികളുടെ ട്രാഫിക് നിയന്ത്രണം. അനധികൃത പാർക്കിങ് കാരണം ദേശിയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്.  ഓണത്തിന് മുൻപ്  പോലീസ് അധികാരികൾ പാർക്കിങ് നിയന്ത്രണം കടുപ്പിച്ചുവെങ്കിലും അതെല്ലാം ഓണം കഴിഞ്ഞപ്പോൾ പഴയ പടിയായി. കൊട്ടിയത്ത് വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് സർക്കാർ സംവിധാനം എങ്ങും തന്നെ ഒരുക്കിയിട്ടില്ല. അത് കൊണ്ട് തന്നെ നിലവിൽ കാറും ബൈക്കുമുൾപ്പടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ പ്രധാന വിശ്രമകേന്ദ്രങ്ങൾ പാതയോരങ്ങൾ തന്നെയാണ്.പ്രധാനപെട്ട സംസ്ഥാന പാതയായ കൊട്ടിയം കുണ്ടറ റോഡിന്റെ ഇരു സൈഡിലും ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ് കൊട്ടിയം മയ്യനാട് റോഡിലും എസ്. എൻ പോളിടെക്നിക് റോഡിലും ഇതേ അവസ്ഥയാണ് ഒപ്പം തന്നെ ഓട്ടോറിഷകളുടെ സ്റ്റാന്റുകളും കൂടിയാകുമ്പോൾ പോലീസിന്റെ ട്രാഫിക് നിയന്ത്രണവും താളംതെറ്റും. അനധികൃത പാർക്കിങ്ങ് മൂലം ദേശിയപാതയിൽ കൊല്ലം ബസ് സ്റ്റോപ്പിലും തിരുവനന്തപുരം ബസ്സ്റ്റോപ്പിലും ബസുകൾ നിർത്തുന്നത് റോഡിന്റെ നടുക്ക്‌ ഭാഗത്താണ് ഇത് പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാകുന്നു.

ബസ് ഡ്രൈവർമാർക്ക് ദുരിതം

കൊട്ടിയം ജംഗഷനിൽ എത്തുന്ന  ബസുകൾ ദേശിയ പാതയോരത്ത്ത ന്നെയാണ് ക്രോസ്സ് ചെയ്യുന്നതും പാർക്ക് ചെയ്യുന്നതും ഇപ്പോൾ 

ഈ ഭാഗങ്ങളിൽ മിക്കപ്പോഴും ബൈക്കും കാറുമൊക്കെ കൈയടക്കുകയാണ്. ദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്നവരിൽ പലരും വാഹനങ്ങൾ ബസ് സ്റ്റോപ്പ്‌കൾക്ക് സമീപമാണ് നിർത്തിയിടാറ്. മാത്രമല്ല ബസ് സ്റ്റോപ്പ്‌ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന ലോറികൾ മണിക്കൂറുകളോളം ബസ് യാത്രയ്ക്ക് തടസ്സമാകുന്ന രീതിയിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കും ബസിന്റെ സുഖമമായ യാത്രയ്ക്കും തടസമുണ്ടാക്കുന്നു. ഇത് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും വലിയ ബുദ്ധമുട്ടാണ് ഉണ്ടാക്കുന്നത്.

പാർക്കിങ് സൗകര്യം ഒരുക്കണം

കൊട്ടിയത്ത് എത്തുന്നവർക്ക് പാർക്കിങ്ങിന് സൗകര്യമില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അത് ആദ്യം പരിഹരിക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം. മിക്ക കെട്ടിടങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾക്കും പാർക്കിങ് സൗകര്യമില്ല. അതിനാൽ ഉപഭോക്താക്കൾ പലരും ആശ്രയിക്കുന്നത് പാതയോരങ്ങൾ തന്നെയാണ് അത് കൊണ്ട് തന്നെ പാർക്കിങ്ങിന് സ്ഥലം ഉണ്ടാക്കാൻ അധികൃതർ തയ്യാറാകണം.

@ സിഗ്നൽ സംവിധാനം തകരാറിലായി

കൊട്ടിയം ടൗണിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു പോലിസ് ആണ് നിയന്ത്രിക്കുന്നത്. പലപ്പോഴും പോലിസ് കാണില്ല അതും ഗതാഗതകുരുക്കിന് കാരണമാകുന്നു. അടിയന്തിരമായി സിഗ്നൽ സംവിധാനം പുന:സ്ഥാപിക്കണം 

No comments:

Post a Comment