Saturday, 14 August 2021

വിഭാഗിയതയിൽ ആടിയുലഞ്ഞു സിപിഐ

വിഭാഗിയതയിൽ ആടിയുലഞ്ഞു സിപിഐ 

@ എ. മുസ്തഫ ഇനി മണ്ഡലം കമ്മിറ്റി അംഗം
@കരുനാഗപ്പള്ളി തോൽവി അന്വേഷിക്കാൻ മൂന്നoഗ കമ്മീഷൻ
@ ചാത്തന്നൂരിൽ വോട്ട് കുറഞ്ഞത് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിൽ ചർച്ച ചെയ്യും

കൊല്ലം : സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ പോലും അംഗീകരിക്കാതെ ജില്ലയിലെ സിപിഐയിൽ ഒരു വിഭാഗം ജില്ലാ കൗൺസിൽ അംഗങ്ങൾ കലാപകൊടി ഉയർത്തിയതോടെ തിരഞ്ഞെടുപ്പിൽ മറവിൽ ഉറങ്ങികിടന്ന വിഭാഗിയത രൂക്ഷമായി.കഴിഞ്ഞ ദിവസം നടന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തിലും തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗത്തിലും രൂക്ഷമായ വിഭാഗിയതയാണ് മറനീക്കി പുറത്തുവന്നത്.തുടക്കം മുതൽ ഒടുക്കം വരെ ആരോപണ പ്രത്യാരോപണങ്ങളിൽ
മുങ്ങിയപ്പോൾ 
നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനത്തിനായി വിളിച്ച യോഗത്തിന്റെ അജണ്ട. തന്നെ മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിചേർന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സിപിഐയുടെ മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശങ്ങളും ജില്ലാ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളും രാവിലെ നടന്ന ജില്ലാ
എക്സിക്യുട്ടീവ് യോഗത്തിൽ കാനത്തിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു ധാരണയാക്കിയെങ്കിലും ജില്ലാ കൗൺസിൽ യോഗത്തിൽ ധാരണകളെല്ലാം കാറ്റിൽ പറത്തി സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യം ചാത്തന്നൂരിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗം ആവശ്യം ഉന്നയിച്ചതോടെ യോഗത്തിൽ ചേരി തിരിഞ്ഞു വാക്ക് തർക്കമായി.
തുടർന്ന് പഴയ വിഭാഗിയത മറ നീക്കി പുറത്ത് വന്നതോടെ എക്സിക്യുട്ടീവ് യോഗത്തിലെ ധാരണകൾ എല്ലാം കാറ്റിൽ പറത്തി ചെളിവാരിയെറിഞ്ഞു ഇരുപക്ഷവും ജയലാലിനെതീരെയുള്ള നടപടികൾ പിൻവലിക്കണമെന്നായിരുന്നു ചാത്തന്നൂരിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗത്തിന്റെ ആവശ്യം.
തുടർന്ന് എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുമെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്ഥാവനയിൽ യോഗം തുടർന്ന് കൗൺസിൽ യോഗം 
ചടയമംഗലത്തെ അച്ചടക്കലംഘനവും കരുനാഗപ്പള്ളിയിലെ തോൽവിയും
ചാത്തന്നൂരിൽ വോട്ട് കുറഞ്ഞതും 
ചർച്ചയായതോടെ ജില്ലാ എക്സിക്യുട്ടിവ് അംഗമായ മുസ്തഫയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുന്ന ജില്ലാ എക്സിക്യുട്ടീവ് തീരുമാനം ജില്ലാ കൗൺസിൽ യോഗം അംഗീകരിച്ചു നേരിയ എതിർപ്പുമായി ആറു കൗൺസിൽ അംഗങ്ങൾ എതിർപ്പുമായി എത്തിയെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു.
പ്രകടനവും വിമതയോഗവും നടന്നതിെൻറ പേരിൽ ജില്ലാ എക്സിക്യുട്ടീവ്‌ അംഗം എ.മുസ്തഫയ്ക്കെതിരേ അച്ചടക്കനടപടിയെടുത്തത്.എന്നാൽ നടപടി ലഘൂകരിക്കണമെന്ന് ചില നേതാക്കൾ പറഞ്ഞുവെങ്കിലും നടപടിയിൽ കാനം ഉറച്ചു നിന്നതോടെ എതിർപ്പ് ഇല്ലാതായി. കഴിഞ്ഞ
ഏഴിന് നടന്ന ജില്ലാ എക്സിക്യുട്ടീവിൽ ഇക്കാര്യത്തിൽ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനങ്ങൾ നടന്നതാണ്. കർശന അച്ചടക്കനടപടി വേണമെന്ന് അഭിപ്രായമുയർന്നതും കാനം തന്നെ നേരിട്ട് എത്തി അച്ചടക്ക നടപടി അംഗീകരിപ്പിച്ചതും ജില്ലാ എക്‌സിക്യുട്ടീവ് സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചു ചർച്ച നടക്കുമ്പോൾ യോഗത്തിൽ ഉണ്ടായിരുന്ന മുസ്തഫ ഇറങ്ങി പോയി തന്നെ കുറിച്ച് ചർച്ച നടക്കുമ്പോൾ ഇരിക്കേണ്ട എന്ന നിലപാടിലായിരുന്നു മുസ്തഫ. കരുനാഗപ്പള്ളിയിലെ തോൽവി ചർച്ച ചെയ്യാൻ മൂന്നoഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു ജി. ലാലു വിന്റെ നേതൃത്വത്തിലുള്ള കമ്മീഷനിൽ ജി. രാജു, അജയപ്രസാദ് എന്നിവരാണ് കമ്മീഷൻഅംഗങ്ങൾ.കരുനാഗപ്പള്ളിയിൽ മുപ്പതിനായിരത്തോളം വോട്ടിന് തോറ്റതും ചാത്തന്നൂരിൽ വോട്ട് കുറഞ്ഞതും യോഗത്തിൽ ചർച്ചയായി ജയലാലിനെ നടപടിയിൽ നിന്നും ഒഴിവാക്കണമെന്ന ചാത്തന്നൂരിൽ നിന്നുള്ള അംഗത്തിന്റെ ആവശ്യത്തിന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് കാനം മറുപടി പറഞ്ഞു കൊണ്ട് അംഗത്തിന് താക്കീത് നൽകി. എം എൽ എ ആയിരുന്നപ്പോൾ 
കരുനാഗപ്പള്ളി സ്ഥാനാർഥി ആർ.രാമചന്ദ്രെൻറ പെരുമാറ്റം ദോഷമായതായി ഒരുവിഭാഗം വാദിച്ചു. രാമചന്ദ്രനെ അനുകൂലിച്ചും ചിലർ രംഗത്തുവന്നെങ്കിലും എല്ലാം കമ്മീഷന് മുന്നിൽ പറയാൻ പറഞ്ഞതോടെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു സംഘടനാ ചർച്ചകൾ അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും ചാത്തന്നൂരിൽ വോട്ട് കുറഞ്ഞത് ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും പങ്കെടുക്കുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ചർച്ചചെയ്യുമെന്ന് തീരുമാനവുമായി യോഗം പിരിയുകയായിരുന്നു.

@ ജയലാലിനായി വാദിച്ച ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള രണ്ട് ജില്ലാ കൗൺസിൽ അoഗങ്ങളോട് ആശുപത്രി പാർട്ടിയ്ക്ക് വിധേയമാക്കിയതിന് ശേഷം ആക്കാര്യം ആലോചിക്കാമെന്ന മറുപടിയാണ് കാനം നൽകിയത് അജണ്ടയിൽ ഇല്ലാത്ത കാര്യം ജില്ലാ കൗണ്സിൽ യോഗത്തിൽ ഉന്നയിച്ചതിന് ശാസനയും ലഭിച്ചു.

@ സിപിഐ യെ പൂർണ്ണമായും അവഗണിക്കുന്ന 
മുകേഷ് എം എൽ എയ്ക്ക് എതിരെ ആരോപണമുയർത്തിയ ഒരു ജില്ലാ കൗൺസിൽ അംഗം മുകേഷ് പുച്ഛത്തോടെയാണ് സിപിഐ പ്രവർത്തകരെ കാണുന്നത് എന്ന് കുറ്റപ്പെടുത്തി. സിപിഐ കുടുംബമായിട്ടും മുകേഷ് എം എൽ എ സിപിഐ പ്രവർത്തകരെ അവഗണിക്കുന്നതിനെതീരെ പലരും വൈകാരികമായി ആണ് പ്രതികരിച്ചത്.
സിപിഐയിൽ നിന്നും. പലരെയും സിപിഎംലേക്ക് കൊണ്ട് പോകാനാണ് മുകേഷ് ശ്രമിക്കുന്നത് എന്ന് അംഗങ്ങൾ ആരോപിച്ചു.മുകേഷ് എം എൽ എ യുമായി സംസാരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി ഉറപ്പ് നൽകിയതോടെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

@ പരമ്പരാഗത സിപിഐ കുടുംബമായ 
വെളിയം ഭാർഗ്ഗവന്റെ 
കുടുംബത്തിൽ ഉള്ളവർ പാർട്ടി വിടുന്നത് ഗൗരവമായി കാണണമെന്ന് കൊട്ടാരക്കരയിൽ നിന്നുള്ള ഒരoഗം പറഞ്ഞതോടെ പാർട്ടി കുടുംബങ്ങളെ പാർട്ടി അവഗണിക്കുകയാണ് ഇത് മൂലം പാർട്ടിയുടെ അടിത്തറ പോലും ഇളകുന്ന അവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും അംഗങ്ങൾ പറഞ്ഞു.

@ എ. മുസ്തഫ സംസ്ഥാന കമ്മിറ്റിയ്ക്ക് എതിരെയും ജില്ലാ സെക്രട്ടറി മുല്ലക്കരയ്ക്ക് എതിരെയും ആരോപണവുമായി രംഗതെത്തി നടപടിയിലേക്ക് നീങ്ങിയപ്പോൾ
വൈകാരികമായി പ്രതികരിച്ചു കൊണ്ട്എക്‌സിക്യുട്ടീവ് യോഗത്തിൽ നിന്നും ഇറങ്ങിപോയി തുടർന്ന് നടന്ന ജില്ലാ കൗൺസിലിൽ ചടയമംഗലം മണ്ഡലം സെക്രട്ടറി അഷ്‌റഫും സംസ്ഥാന കൗൺസിലിനെതീരെ ആഞ്ഞടിച്ചു കാനം രാജേന്ദ്രനെ നിശിതമായി വിമർശിച്ചതോടെ എതിർവാദവുമായി പത്തോളം അംഗങ്ങൾ എണ്ണിറ്റതോടെ ബഹളത്തിലേക്ക് നീങ്ങിയ യോഗം മുസ്തഫയ്ക്ക് എതിരെയുള്ള നടപടി അംഗീകരിച്ചു കൊണ്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു.

No comments:

Post a Comment