@ സംഭവങ്ങൾ നടക്കുന്നത് ഇങ്ങനെയാണ് സ്കൂളിലെ വിദ്യാർഥിയുടെ പേരിലുള്ള ലിങ്കിൽനിന്നുള്ള റിക്വസ്റ്റ് അധ്യാപകർ സ്വീകരിച്ചു ക്ലാസ്സ്തുടങ്ങുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കും. ക്ലാസിൽ അധ്യാപിക അറ്റൻഡൻസ് രേഖപ്പെടുത്താനായി പേര് വിളിക്കുമ്പോൾ തുടങ്ങുന്ന വിരുതന്മാരുടെ കലാപരിപാടി മൂലം നിരവധി സ്കൂളുകളിൽ പലപ്പോഴും ക്ലാസ്സ് മുടങ്ങുനുണ്ട് ക്ലാസ്സ് ചാറ്റിൽ അശ്ലീലസന്ദേശങ്ങളയയ്ക്കൽ, തെറിവിളി തുടങ്ങിയ കലാപരിപാടികൾ പല സ്കൂളുകളിലും സ്ഥിരം പരിപാടിയാക്കിയാതൊടെ പല സ്കൂൾ അധികൃതരും പരാതിയുമായി പോലീസിന്റെ സൈബർ സെല്ലിനെ സമീപിച്ചു തുടങ്ങിയത്. ലിങ്കുകൾ മറ്റാരുമായും പങ്കുവെയ്ക്കരുതെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ കർശനനിർദേശം നൽകിയിട്ടും പലയിടത്തും നുഴഞ്ഞുകയറ്റക്കാർ തുടർച്ചയായി കടന്നുകൂടി പലപ്പോഴും ലിങ്ക് കൈവശപ്പെടുത്തുന്ന വ്യക്തിയെ റിമൂവ് ചെയ്താണ് പ്രശ്നങ്ങളവസാനിപ്പിക്കുന്നത്. സ്കൂളിൽത്തന്നെ ഓൺലൈനായി നടന്ന പി ടി എ യോഗത്തിലും അജ്ഞാതന്റെ നുഴഞ്ഞുകയറ്റമുണ്ടായ. സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അധ്യാപകന്റെ വാട്സ്ആപ്പ് ബ്ലോക്ക് ആയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യാപകരുടെ വാട്സാപ്പിലേക്ക്നുഴഞ്ഞുകയറി. ക്ലാസിന്റെ ലിങ്ക് പങ്കുവെച്ചതിനു പിന്നാലെ അധ്യാപകന്റെ വാട്സാപ്പിലേക്ക് ഇന്റർനെറ്റ് നമ്പറിൽനിന്ന് ഒരു സന്ദേശമെത്തി. ഈ സന്ദേശം തുറന്നതോടെ അധ്യാപകന്റെ വാട്സാപ്പ് ബ്ലോക്കായി. 48 മണിക്കൂർ കഴിഞ്ഞാണ് വാട്സപ്പ് പഴയപടിയായത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായതോടെ കർശന നടപടികളുമായി സ്കൂൾ അധികൃതരും പോലീസും രംഗതെത്തിയിരിക്കുന്നത്.
സർക്കാരിന്റെ പുതിയ സംവിധാനത്തിൽ
ക്ലാസ്‌മുറികൾ ഒരു സ്‌ക്രീനിലേക്ക് ചുരുങ്ങിയതോടെ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അധ്യാപകരും വിദ്യാർഥികളും സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും നേരിടേണ്ടിവരുന്നത്. സാങ്കേതിക - സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു ഭാഗത്തും മറുഭാഗത്ത് ഓൺലൈൻ പഠനത്തിൽ
ഇപ്പോൾ പുതുതായി നേരിടുന്ന പ്രശ്നമാണ് ക്ഷണിക്കാതെ കയറിവരുന്ന ചിലരുണ്ടാക്കുന്ന ശല്യം.
വിദ്യാർത്ഥികളിൽ നിന്നും ലിങ്ക് കൈവശപ്പെടുത്തി കൊണ്ട്
ഓൺലൈൻ ക്ളാസുകളിൽ നുഴഞ്ഞുകയറി സാമൂഹികദ്രോഹികളുണ്ടാക്കുന്ന ശല്യം ടീച്ചർമാരെയാണ് കൂടുതലും ബാധിക്കുന്നത്. നേരംപോക്കായി കരുതിയാണ് സാമൂഹികവിരുദ്ധരിൽ പലരും ഓൺലൈൻക്ലാസുകളിലേക്ക് നുഴഞ്ഞുകയറി ശല്യമുണ്ടാക്കുന്നത്. എന്നാൽ, പോക്സോകേസുകളുടെ പരിധിയിൽപ്പെടുത്തി കടുത്തശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. സൈബർസെല്ലിന്റെ അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്താനുമാകുമെന്നിരിക്കെ ജില്ലയിൽ ഇത് വരെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.പലതും അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രതികളായി വരുന്നത് പലരും പ്രായപൂർത്തിയാകാത്തവരായിരിക്കും എന്ന സൂചനയാണ് പോലിസ് നൽകുന്നത്
കർശനനിർദേശവും നൽകിയിട്ടുണ്ട്പോ ലീസിൽ ലഭിക്കുന്ന പരാതികളിൽ കർശന നടപടിയുണ്ടാകും
No comments:
Post a Comment